Author: Webdesk

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ കണ്ണൂര്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലെ വ്ലോഗര്‍മാരാണ് സഹോദരങ്ങളായ എബിനും ലിബിനും. കണ്ണൂര്‍ കലക്ട്രേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് വര്‍ക്കെതിരെ നടപടി എടുത്തിട്ടുള്ളത്. ഓള്‍ട്ടറേഷനിലൂടെ വലിയ രൂപവ്യത്യാസം വരുത്തിയ ഇവരുടെ വാന്‍ കഴിഞ്ഞ ദിവസം ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കൊപ്പം യൂട്യൂബ് ചാനലിലെ ഇവരുടെ ആരാധകരും ആര്‍ടിഒ ഓഫീസിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഉദ്യോഗസ്ഥരും വ്ലോഗര്‍മാരും തമ്മിലുള്ള വാഗ്വാദമുണ്ടായി. പിന്നീടാണ് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യാനില്ലെന്നും ഇ ബുള്‍ ജെറ്റ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇ ബുള്‍ ജെറ്റ് ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍…

Read More

‘നേരം’ എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന്‍ അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു. ‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു. മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്‍. ഇപ്പോഴിതാ തന്റെ മാലിദ്വീപ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താരം. View this post on Instagram A post shared by Anju Kurian (Ju) (@anjutk10) ‘ഓം ശാന്തി ഓശാന’, ‘കവി ഉദ്ദേശിച്ചത്’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്‍ നായകനായ ‘മേപ്പടിയാന’ാണ് അഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്ന അഞ്ജുകുര്യന്‍ കോട്ടയം സ്വദേശിയാണ്.

Read More

മിനസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ശ്രീവിദ്യ. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സ്ഥിരം മത്സരാര്‍ത്ഥി ആണ് താരം. യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടമാണ് ശ്രീവിദ്യയെ. സിനിമയിലൂടെ ആണ് ശ്രീവിദ്യ ലൈംലൈറ്റിലേക്ക് എത്തുന്നത്. ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഷാഫി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതിനു ശേഷമാണ് സ്റ്റാര്‍ മാജിക് വേദിയിലെത്തിയിലേക്കെത്തുന്നത്. ഈയിടെ തന്റെ അച്ഛനെക്കുറിച്ച് താരം പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. പ്രവാസിയായിരുന്നു തന്റെ അച്ഛനെന്ന് താരം പറയുന്നു. അമ്മ ഗര്‍ഭിണി ആയ ശേഷം ആണ് അച്ഛന്‍ ഗള്‍ഫിലേക്ക് പോകുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം തിരിച്ചു വരുന്നതു. എന്റെ മൂന്നാം വയസിലാണ് ഞാന്‍ അച്ഛനെ ആദ്യമായി കാണുന്നത്. അച്ഛന്‍ ആദ്യമായി വന്നിറങ്ങുമ്പോള്‍ എന്റെ കൂടെ എന്റെ കസിന്‍സും ഉണ്ടായിരുന്നു. അതുകൊണ്ട് അച്ഛനു സ്വന്തം മകള്‍ ആരാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മിസ്…

Read More

ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. ഛോട്ടാ മുംബൈ എന്ന സിനിമയിലൂടെയാണ് അനിഖ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയത്. തുടങ്ങിയതെങ്കിലും ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത് ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയില്‍ മമത മോഹന്‍ദാസിന്റെ മകളായി അഭിനയിച്ച ശേഷമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനിഖ മോഡലിങ് രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അനിഖ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. അതി സുന്ദരിയായാണ് അനിഖ ചിത്രങ്ങളില്‍ പ്രത്യക്ഷ പെട്ടിരിക്കുന്നത്.ചിത്‌റങ്ങള്‍ക്ക് മികച്ച പ്രതികരണമാന്ന്. ലഭിച്ചു കൊണ്ടിരിക്കുന്നത്അനിഖ പങ്കുവെച്ച കിടിലന്‍ ചിത്രങ്ങള്‍ കണ്ടുനോക്കൂ പിന്നീട് ഫോര്‍ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തില്‍, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നയന, ഒന്നും മിണ്ടാതെ, യെന്നൈ അറിന്താള്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനിഖ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചു. 2012 ല്‍ തിയ്യേറ്ററുകളിലെത്തിയ 5 സുന്ദരികള്‍ എന്ന ചിത്രത്തില്‍ സേതുലക്ഷ്മി…

Read More

ദൃശ്യം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരം എന്ന ലേബല്‍ വിട്ട് യുവനായികയായി എത്താന്‍ തയ്യാറെടുക്കുകയാണ് എസ്തര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആരാധകരുടെ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ഗൗണ്‍ അണിഞ്ഞ പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് എസ്തര്‍. View this post on Instagram A post shared by Esther Anil (@_estheranil) അജി ജോണ്‍ സംവിധാനം ചെയ്ത മലയാളചിത്രമായ നല്ലവന്‍ എന്ന സിനിമയിലൂടെ ബാലതാരമായണ് എസ്തര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ മോഹന്‍ലാലിന്റെ മകളായി പ്രത്യക്ഷപ്പെട്ട വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗറിലും എസ്തര്‍ അവതാരകയായി ശ്രദ്ധ നേടി. View this post on Instagram A post shared by Esther Anil (@_estheranil)

Read More

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോന്‍ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു. അഭിനേത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ്. മലയാളത്തില്‍ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്. ഒരു മോഡല്‍ ആയതുകൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ മോഡല്‍ ഷോട്ടുകള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബെഡ് റൂമില്‍ അതീവ ഗ്ലാമര്‍ ലുക്കില്‍ ആണ് താരം ഇത്തവണ എത്തിയത്. കുട്ടി ജീന്‍സും ഒരു ടോപും ആണ് താരത്തിന്റെ വേഷം. ഹോട്ട് ആന്‍ഡ് ഗ്ലാമര്‍ ലുക്കില്‍ ഉള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍…

Read More

മകള്‍ നില ജനിച്ചശേഷം പേളി മാണിയും ശ്രീനിഷും നിലയ്ക്കൊപ്പമുളള സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ തങ്ങളുടെ സുഹൃത്തിന്റെ ബേബി ഷവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇവര്‍. നിലയ്‌ക്കൊപ്പമാണ് ഇരുവരും പോയത്. കുഞ്ഞു നിലയായിരുന്നു പാര്‍ട്ടിയില്‍ താരം. View this post on Instagram A post shared by Pearle Maaney (@pearlemaany) ഫോട്ടോഗ്രാഫറായ ജിക്സന്റേയും സിജ രാജന്റേയും ബേബി ഷവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഇവരെത്തിയത്. നില അവളുടെ കൂട്ടുകാരിക്കായുള്ള കാത്തിരിപ്പിലാണെന്ന് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചു. View this post on Instagram A post shared by Pearle Maaney (@pearlemaany) ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതേത്തുടര്‍ന്ന് 2019 മേയ് അഞ്ചിന് ഇരുവരും വിവാഹിതരായി. ഈ വര്‍ഷം മാര്‍ച്ച് 20നായിരുന്നു നിലയുടെ ജനനം.…

Read More

അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്‌സ് ആണ് അനീഷ. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ആന്റണിയും അനീഷയും. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന്‍ ഉണ്ടാകും. നേരത്തെ അനീഷയുടെ വീട്ടില്‍ വച്ച് നടന്ന ഹല്‍ദി ചടങ്ങിന്റെയും കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയത്തിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസി’ലെ ‘പെപ്പെ’ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആന്റണി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ടിനു പാപ്പച്ചന്റെ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’, ലിജോയുടെ ‘ജല്ലിക്കട്ട്’ എന്നിവയാണ് പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍. ടിനു പാപ്പച്ചന്റെ ‘അജഗജാന്തരം’, നിഖില്‍ പ്രേംരാജിന്റെ ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ എന്നിവയാണ് ആന്റണി വര്‍ഗീസിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

Read More

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ പ്രാര്‍ത്ഥന. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയില്‍ പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പ്രാര്‍ഥന തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ, മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രാര്‍ത്ഥന. മകളുടെ പാട്ടിന് പൂര്‍ണിമ നല്‍കിയ കമന്റാണ് ശ്രദ്ധ നേടുന്നത്. നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? എന്നാണ് പൂര്‍ണിമയുടെ കമന്റ്. രഞ്ജിനി ജോസ്,റെബ മോണിക്ക തുടങ്ങിയ താരങ്ങളും പ്രാര്‍ഥനയുടെ പാട്ടിനു കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ തന്റെ പുതിയ ആല്‍ബവുമായും പ്രാര്‍ത്ഥന എത്തിയിരുന്നു. View this post on Instagram A post shared by Prarthana (@prarthanaindrajith) പാട്ടും ഗിത്താര്‍ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്. മലയാളത്തില്‍…

Read More

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് നവ്യാ നായര്‍. ഇപ്പോള്‍ ദൃശ്യം 2വിന്റെ കന്നഡ റീമേക്കില്‍ അഭിനയിക്കുകയാണ് താരം. നടിയാക്കാളുപരി പ്രശസ്തയായ ഒരു നര്‍ത്തകി കൂടിയാണ് അവര്‍. നന്ദനം എന്ന ചിത്രമാണ് നവ്യയെ കൂടുതല്‍ ജനപ്രിയയാക്കിയത്. അതിലെ അഭിനയത്തിന് താരത്തിന് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയാകുന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോന്‍ ആയിരുന്നു നവ്യയുടെ വരന്‍. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി ജോലി നോക്കുകയാണ് സന്തോഷ്. സന്തോഷിനെ അടുത്തറിയാവുന്ന ഏവര്‍ക്കും അദ്ദേഹത്തെക്കുറിച്ച് പറയാന്‍ നൂറ് നാവാണ്. വളരെ വലിയൊരു മനുഷ്യ സ്നേഹി കൂടിയാണ് സന്തോഷെന്നാണ് എന്നാണ് എല്ലാവരും പറയുന്നത്. നവ്യയെ പോലെ തന്നെ ആരാധകരേറെയുണ്ട് സന്തോഷിനും. അത് നവ്യയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അല്ല, മറിച്ച് അദ്ദേഹത്തിന്റെ വലിയ മനസിന്റെ നന്മ തിരിച്ചറിഞ്ഞതു കൊണ്ടാണ്. ഇതിനു മുമ്പും അദ്ദേഹം തന്റെ…

Read More