Author: Webdesk

പ്രവേശനോത്സവ ദിനത്തില്‍ സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കു വെച്ച് രമേഷ് പിഷാരടി. താന്‍ ആദ്യമായി സ്‌കൂളില്‍ കൊണ്ടു പോയ ചോറുപാത്രത്തിന്റെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. തന്റെ സഹോദരങ്ങളും ഉപയോഗിച്ച പാത്രമായതിനാല്‍ ഈ പാത്രത്തിന് തന്നേക്കാള്‍ പ്രായമുണ്ടെന്നാണ് പിഷാരടി പറയുന്നത്. അധ്യാപകരുടെ അധ്വാനം അംഗീകരിക്കേണ്ടതാണെന്നും പിഷാരടി പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്. രമേശ് പിഷാരടിയുടെ വാക്കുകള്‍ എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുന്‍പ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാള്‍ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍. ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നു. മിമിക്രി വേദികളില്‍ നിന്നും ടെലിവിഷന്‍ ഷോകളുടെ അവതാരകനായി മാറിയ പിഷാരടി പിന്നീട് സംവിധായകനായി കഴിവു തെളിയിച്ചു. ജയറാം, കുഞ്ചാക്കോ ബോബന്‍…

Read More

സോഷ്യമീഡിയയില്‍ സജീവമായ എല്ലാവരും ഇപ്പോള്‍ ക്ലബ്ബ്ഹൗസ് ആപ്പിലാണ്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സോഷ്യല്‍ മീഡിയ ആപ്പില്‍ പുലരുവോളം ചര്‍ച്ചകളും സംവാദങ്ങളുമാണ്. സെലബ്രിറ്റികളും ക്ലബ്ഹൗസില്‍ സജീവമായി കഴിഞ്ഞു. ഒപ്പം പതിവു പോലെ സെലബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും വ്യാപകമാണ്. ഇപ്പോഴിതാ തങ്ങളുടെ പേരില്‍ ക്ലബ്ഹൗസില്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്ന് പറഞ്ഞിരിക്കുകയാണ് യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും. ഇരുവര്‍ക്കും ക്ലബ്ഹൗസില്‍ അക്കൗണ്ട് ഇല്ലെന്നും ഇതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നുമാണ് ദുല്‍ഖറും പൃഥ്വിയും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആല്‍ഫ എക്‌സ്‌പ്ലൊറേഷന്‍ എന്ന കമ്ബനി വഴി പോള്‍ ഡേവിസണ്‍, രോഹന്‍ സേത് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈല്‍ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന ആപ്പിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയില്‍ വലിയ രീതിയില്‍ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ്…

Read More

തെന്നിന്ത്യയിലെ മിന്നും താരമാണ് കാജല്‍ അഗര്‍വാള്‍. മലയാളത്തിലും ആരാധകരേറെയാണ് കാജലിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നീല നിറത്തിലുള്ള ഫ്ളോറല്‍ ഡ്രസ്സ് ആണ് താരത്തിന്റെ വേഷം. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാജല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഫ്ളോറല്‍ പ്രിന്റുകളുള്ള ഡ്രസ്സിനെ എംബ്രോയ്ഡി നെക്ലൈന്‍ കൂടുതല്‍ മനോഹരമാക്കുന്നു. പിന്‍വശത്ത് ബീഡ് വര്‍ക്കുകളുണ്ട്. കമ്മല്‍ മാത്രമാണ് താരം ആഭരണമായി അണിഞ്ഞിരിക്കുന്നത്. ഫ്രീ ഹെയര്‍സ്‌റ്റൈലും മിനിമല്‍ മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കിയിട്ടുണ്ട്.

Read More

സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതാരങ്ങളായ ദുര്‍ഗയുടേയും കൃഷ്ണ ശങ്കറിന്റേയും നൃത്ത വീഡിയോ. ‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ‘തെയ്തക തെയ്തക’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചത്. ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. പാട്ട് റിലീസ് ചെയ്തതിനു പിന്നാലെയാണ് ഡാന്‍സ് വീഡിയോയും എത്തിയത്. ദുര്‍ഗ കറുപ്പ് സാരി ധരിച്ചും കൃഷ്ണശങ്കര്‍ മുണ്ട് മടക്കിക്കുത്തി കൂളിങ് ഗ്ലാസ് വച്ചുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. രസകരമായ അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇരുവരുടെയും സ്‌റ്റൈലിഷ് പ്രകടനം ചുരുങ്ങിയ സമയത്തിനകം വൈറലായി. പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ചു രംഗത്തെത്തി. ഇക്കഴിഞ്ഞ ദിവസമാണ് ‘കുടുക്ക് 2025’ലെ ഈ ഗാനം റിലീസ് ചെയ്തത്. മണികണ്ഠന്‍ അയ്യപ്പ ആണ് പാട്ട് ചിട്ടപ്പെടുത്തി ആലപിച്ചത്. നന്ദകുമാറിന്റേതാണ് വരികള്‍.

Read More

അനൂപ് മേനോന്‍ നായകനാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ട്വന്റി വണ്‍ ഗ്രാംസിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, നിവിന്‍ പോളി, ടോവിനോ, ആസിഫ് അലി ഇരുപത്തഞ്ചോളം താരങ്ങള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്ത്, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, ചന്ദുനാഥ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജീവ ജോസഫ്, മേഘനന്ദ റിനിഷ്, അജി ജോണ്‍, വിവേക് അനിരുദ്ധ്, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, ദിലീപ് നമ്പ്യാര്‍, നോബിള്‍ ജേക്കബ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ട്വന്റി വണ്‍ ഗ്രാംസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രൊജക്റ്റ് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഷിനോജ് ഒടാന്ദിയില്‍, ഗോപാല്‍ജി വടയാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍,…

Read More

പ്രിയ താരം ശാലിനിയെ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാവില്ല. തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹശേഷം സിനിമയോട് വിട പറഞ്ഞ ശാലിനി കുടുംബജീവിതം നയിക്കുകയാണിപ്പോള്‍. പൊതുചടങ്ങുകളിലും പാര്‍ട്ടികളിലുമെല്ലാം അപൂര്‍വ്വമായി മാത്രമേ ശാലിനി പങ്കെടുക്കാറുള്ളൂ. സോഷ്യല്‍ മീഡിയയില്‍ പോലും ആക്റ്റീവല്ല താരം. ഇപ്പോഴിതാ ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം എല്ലാവരുടേയും ശ്രദ്ധ നേടുകയാണ്. ”എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ്,” എന്ന അടിക്കുറിപ്പോടെയാണ് ശ്യാമിലി ചിത്രം പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Shamlee (@shamlee_official) ബാലതാരമായി പ്രേക്ഷകരുടെ മനം കവര്‍ന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തിനെ വിവാഹം ചെയ്ത ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതവുമായി ശാലിനി ഒതുങ്ങി. അതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാര്‍ത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക്…

Read More

ജോജു ജോര്‍ജ്ജിനെ നായകനാക്കി, സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ച് മോഹന്‍ലാല്‍, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ നിര്‍വ്വഹിച്ചു. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന ‘പീസ്’ ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കഥ: സന്‍ഫീര്‍, തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍,…

Read More

കോവിഡ് പ്രതിസന്ധിയിലാക്കിയവര്‍ക്ക് സഹായവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 50,000 രൂപയുടെ കിറ്റുകളാണ് താരം വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയുള്ള കമന്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. കോഴിക്കോട്, രാമനാട്ടുകരയിലെ തന്റെ ഫാന്‍സ് വഴിയാണ് കിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്. അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ചായപ്പൊടി, ഒരു കിലോ റവ, ആട്ട, കിഴങ്ങ്, സവാള, പഞ്ചസാര, വാഷിംഗ് സോപ്പ്, അരലിറ്റര്‍ വെളിച്ചെണ്ണ ഇത്രയും അടങ്ങുന്ന ഒരു വലിയ കിറ്റ് ആണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്. ശ്രീവൈകുണ്ഠം ചാരിറ്റബ്ള്‍ ട്രസ്റ്റിനാണ് ഭക്ഷ്യകിറ്റുകള്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയത്. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ അവ വിതരണം ചെയ്യുമെന്നും, ഈ ഉദ്യമത്തിന് തങ്ങളെ തിരഞ്ഞെടുത്ത ഉണ്ണി മുകുന്ദനും ഉണ്ണി മുകുന്ദന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും ട്രസ്റ്റ് നന്ദി അറിയിച്ചു.

Read More

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശം കമന്റിട്ടവര്‍ക്ക് മറുപടിയുമായി അവതാരകന്‍ മിഥുന്‍ രമേശ്. ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ആ ഫോട്ടോക്ക് താഴെയാണ് സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍ വരുന്നത്. മിഥുന്റെ ഭാര്യ ലക്ഷ്മിയുടെ വസ്ത്രധാരണത്തിന്റെ പേരിലാണ് മോശം കമെന്റുകള്‍ വരുന്നത്. ‘ പന്നികളോട് ഗുസ്തി കൂടാന്‍ നില്‍ക്കരുത്, കാരണം നമുക്കും ചെളി പറ്റും, പന്നികള്‍ക്ക് അത് ഇഷ്ടവുമാണ് ‘ എന്നായിരുന്നു ഇതിനു മറുപടിയായി മിഥുന്‍ കമെന്റ് ചെയ്തത്. എന്നാല്‍ മിഥുനെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. മോശം കമന്റുകള്‍ക്ക് എതിരെ മറുപടിയുമായി മിഥുനും രംഗത്ത് വന്നിട്ടുണ്ട്. View this post on Instagram A post shared by Mithun (@rjmithun)

Read More

കോവിഡ് കാലം തീര്‍ച്ചയായും പ്രതിസന്ധികളുടേതാണ്. എന്നാല്‍ വെല്ലുവിളി നിറഞ്ഞ ഈ സമയത്തേയും ഫലപ്രദമായി ഉപയോഗിക്കുന്നവരുണ്ട്. നടി വീണ നായര്‍ അക്കൂട്ടത്തില്‍ പെട്ടതാണ്. കോവിഡ് കാലത്ത് വീട്ടില്‍ ലോക്കായതോടെ ഫിറ്റ്‌നസ്സിനായി വീണ സമയം കണ്ടെത്തി. 20 ദിവസം കൊണ്ട് വീണ 6 കിലോ ശരീരഭാരമാണ് കുറച്ചത്. ഏഷ്യാനെറ്റിലെ ‘എന്റെ മകള്‍’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കുട്ടിക്കാലം മുതല്‍ നൃത്തം പരിശീലിക്കുന്ന വീണ സ്‌കൂള്‍ കാലത്ത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു. പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാന്‍ പ്രകാശന്‍’, ‘തട്ടുംപുറത്ത് അച്യുതന്‍’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ…

Read More