Author: Webdesk

യുവനടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രയിലർ സാമൂഹ്യമാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിൽ ആണ് പൃഥ്വിരാജ് ട്രയിലർ ഔദ്യോഗികമായി പങ്കുവെച്ചത്. ചലച്ചിത്രമേളകൾക്കായി ഒരുക്കിയ ട്രെയിലർ ആണ് ഇതെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് ട്രയിലർ പങ്കുവെച്ചത്. ‘ഇത് മനപൂർവമല്ല. ഓൺലൈനിൽ ‘ലീക്ക്’ ആകാനായി ഒരുക്കിയതല്ല. എന്നാൽ ചലച്ചിത്രമേളകൾക്ക് മാത്രമായി കട്ട് ചെയ്ത ‘ആടുജീവിതം’ ട്രെയിലർ ഓൺലൈനിലൂടെ പുറത്തു വന്നത് നിങ്ങളിൽ മിക്കവർക്കും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ‘ദ ഗോട്ട് ലൈഫ്’ (പൂർത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്രമേളക്കായുള്ള ട്രെയിലർ… നിങ്ങൾക്ക് ഇത് ഇഷ്ടമാവുമെന്ന് കരുതുന്നു’, പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതാവസ്ഥകൾ കാട്ടുന്നതാണ് ട്രയിലർ. നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളും ട്രയിലർ ഉറപ്പ് നൽകുന്നുണ്ട്. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ‘ആടുജീവിതം’. നാലരവര്‍ഷം നീണ്ടുനിന്ന…

Read More

ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കിയ കൊറോണ പേപ്പേഴ്‌സ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മനസു നിറച്ചുവെന്നും തീരുന്നതുവരെ സീറ്റില്‍ പിടിച്ചിരുത്തിയെന്നും ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു. സസ്‌പെന്‍സ് കീപ്പ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍പു കണ്ട ത്രില്ലറുകള്‍ പോലെ അനുഭവപ്പെട്ടിട്ടില്ല. വലിയ ഹൈപ്പില്ലാതെ വന്ന ചിത്രം ത്രില്ലടിപ്പിച്ചെന്നും പ്രേക്ഷകര്‍ പറയുന്നു. കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു…

Read More

ക്ഷേത്ര ദര്‍ശനത്തിനിടെ ശല്യപ്പെടുത്തിയ ആരാധകരോട് ദേഷ്യപ്പെട്ട് തെന്നിന്ത്യന്‍ താരം നയന്‍താര. സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്റെ കുടുംബ ക്ഷേത്രമായ കുംഭകോണത്തിനടുത്തുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. ഇരുവരും എത്തുമെന്നറിഞ്ഞതോടെ വന്‍ജനക്കൂട്ടം അണിനിരന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. https://www.youtube.com/watch?v=AZ7mmA5kec8&t=10s ദര്‍ശനത്തിന് കുറച്ചുസമയം അനുവദിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് നടിയെ രോഷാകുലയാക്കിയത്. അനുവാദം ഇല്ലാതെ വിഡിയോ എടുത്തയാളോടാണ് നയന്‍താര ദേഷ്യപ്പെട്ടത്. ‘വിഡിയോ എടുത്താല്‍ ഫോണ്‍ അടിച്ചുടയ്ക്കും’ എന്ന് താരം പറയുന്ന ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നയന്‍താരയുടെ ചുമലില്‍ ഒരു യുവതി പിടിച്ചതിന് നയന്‍താര ദേഷ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലും ദര്‍ശനം നടത്തി ട്രെയിനിലാണ് ഇരുവരും മടങ്ങിയത്.

Read More

2018 ല്‍ കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്ത് നടന്‍ ടൊവിനോ തോമസ് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധനേടിയിരുന്നു. അതിന്റെ പേരില്‍ നടന്‍ ഏറെ പരിഹാസം നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. പ്രളയസമയത്ത് താന്‍ നടത്തിയത് പിആര്‍ വര്‍ക്കുകള്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവെന്നും ‘പ്രളയം സ്റ്റാര്‍’ എന്ന് പോലും പലരും വിളിച്ചിരുന്നുവെന്നും താരം പറയുന്നു. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്നും ടൊവിനോ പറഞ്ഞു. ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ കരുതിയിരുന്നത്. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ തനിക്കുണ്ടായിരുന്നില്ല, എല്ലാവര്‍ക്കുമുള്ള പേടിയും ആശങ്കയുമാണ് തനിക്കുമുണ്ടായിരുന്നതെന്നും ടൊവിനോ പറഞ്ഞു. പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്ന് നടന്‍ ഓര്‍ക്കുന്നു.…

Read More

ബോക്സോഫീസിൽ വൻ ചലനം സൃഷ്ടിച്ച് നാനി നായകനായി എത്തിയ ദസറ. ആറ് ദിവസം കൊണ്ട് 100 കോടിയാണ് ചിത്രം നേടിയത്. നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമാണ് ദസറ. അവധി ദിവസങ്ങളിൽ മാത്രമല്ല വർക്കിങ്ങ് ദിവസങ്ങളിലും ചിത്രം മികച്ച ബോക്‌സ് ഓഫീസ് ചലനം നേടിയെടുത്തിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുകയാണ് നിർമാതാവ് സുധാകർ ചെറുകുരി. കരിംനഗറിൽ നടന്ന വിജയാഘോഷ പരിപാടിയിലാണ് സുധാകർ ചെറുകുരി കാർ സമ്മാനിച്ചത്. ചിത്രത്തിൽ അഭിനയിച്ചവർക്കും ടെക്‌നീഷ്യൻസിനുമായി ഓരോരുത്തർക്കും 10 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുകയും ചെയ്‌തു.  മറ്റ് ഭാഷകളിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് തുടക്കം പതിയെ നീങ്ങി തുടങ്ങിയെങ്കിലും പോസിറ്റീവ് റെസ്പോൺസ് കൊണ്ട് ചിത്രം വൻ കളക്ഷനിലേക്ക് നീങ്ങുന്നുണ്ട്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിച്ച ചിത്രം യുഎസ്‌ഐ ൽ മാത്രം 2 മില്യൺ ഡോളർ കളക്ഷനിൽ എത്തി.

Read More

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 91 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ : സുനിൽ…

Read More

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’യിലെ ‘തോനേ മോഹങ്ങള്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചുരുങ്ങിയ സമയംകൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഗാനം ഒന്നാമതെത്തി. ഷൈന്‍, അഹാന ജോഡിയെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഗോവിന്ദ് വസന്തയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷറഫുവിന്റേതാണ് വരികള്‍. ഹനിയ നഫീസ, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. https://www.youtube.com/watch?v=O4CrwiO3JTg ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് ആണ് ചിത്രം  നിര്‍മിച്ചിരിക്കുന്നത്. ജോം വര്‍ഗീസ് സഹനിര്‍മാതാവാണ്. ധ്രുവന്‍, ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷു റിലീസായി ഏപ്രില്‍ 14ന് ചിത്രം തീയറ്ററുകളില്‍ എത്തും. ഫായിസ് സിദ്ധിഖാണ് ഛായാഗ്രഹണം. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ആര്‍ട്ട്…

Read More

നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുന്‍പായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ നടന്നത്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലാണ് താരം. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ബാലയ്ക്കു വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ടുവന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച വിഡിയോയില്‍ ഉടന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ബാല പറഞ്ഞിരുന്നു. വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ഭാര്യ എലിസബത്തുമായി ഒന്നിച്ചെത്തിയായിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് താരം നന്ദി പറയുകയും ചെയ്തിരുന്നു.

Read More

കേരളക്കരയെ ഒന്നാകെ പിടിച്ചുലച്ച 2018 ലെ പ്രളയം പ്രമേയമാക്കിയുള്ള ജൂഡ് ആന്റണി ജോസഫിന്റെ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. വന്‍താരനിര അണിനിരക്കുന്ന ചിത്രം ഏപ്രില്‍ 21നാണ് തീയറ്ററുകളില്‍ എത്തുക. ഏറെ നാളുകള്‍ നീണ്ടുനിന്ന ചിത്രീകരണം പ്രളയ ദിവസങ്ങളെ അത്രത്തോളം റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ജൂഡ് ആന്റണി ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി,അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം…

Read More

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തത്തമ്മ ചേലോള്’ എന്ന് തുടങ്ങുന്ന  ഗാനമാണ് പുറത്തിറങ്ങിയത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ടിരിക്കുന്ന ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. രവി വാണിയംപാറ, സയന്ത് എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. https://youtu.be/G_xp2Jt4t8k സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  വിനായക അജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബാബു ആന്റണിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷു റിലീസ് ആയി ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ്…

Read More