Author: Webdesk

കുഞ്ചാക്കോ ബോബന്‍ പുണ്യാളനായി എത്തുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ നിവേദ തോമസാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിസ്റ്റില്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിന് ചിത്രം തീയറ്ററുകളില്‍ എത്തും. https://www.youtube.com/watch?v=nCpcPKunnf4 നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഛായാഗ്രഹണം ജീത്തു ദാമോദര്‍. സഹ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍. ആര്‍ട്ട് ഡയറക്ടര്‍ ഷിജി പട്ടണം, മേക്കപ്പ് റോണക്സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്, അഡ്മിനിസ്ട്രേഷന്‍& ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍ പ്രേം ലാല്‍, ഡിസൈന്‍…

Read More

നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ തിളങ്ങി പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ. തെന്നിന്ത്യയിൽ നിന്ന് രജനീകാന്തും ദുൽഖർ സൽമാനുമാണ് പരിപാടിക്കെത്തിയത്. ഭാര്യ അമാൽ സൂഫിയയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലായിരുന്നു ദുൽഖർ ചടങ്ങിൽ പങ്കെടുത്തത്. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ഇരുവരും ധരിച്ചത്. ഷഹാബ് ദുറാസിയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. രാഹുൽ വിജയിയാണ് സ്റ്റൈലിസ്റ്റ്. ഇതിന്റെ ചിത്രങ്ങൾ ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാൻ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശോക്ല മെഹ്തയ്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് ദിവസമായാണ് പരിപാടികൾ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകൾക്കാണ് ദുൽഖറും അമാലുമെത്തിയത്. രജനീകാന്ത് ആദ്യ ദിനം ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായിരുന്നു. മകൾ സൗന്ദര്യയ്ക്കൊപ്പമാണ് രജനീകാന്ത് ചടങ്ങിനെത്തിയത്.

Read More

കോളജ് കാലഘട്ടത്തില്‍ കെഎസ്‌യുവിലും എബിവിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. കമ്മ്യൂണിസ്റ്റാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പിന്നീട് ചിന്തകളും നിലപാടുകളും മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. അച്ഛന് കമ്മ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. അതുപോലെ അച്ഛനൊരു കളരി അഭ്യാസികൂടിയായിരുന്നു. താന്‍ പഠിച്ച സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കളരി പഠിക്കണമായിരുന്നു. അതുവരെയൊക്കെ താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്നാണ് വിശ്വസിച്ചത്. അച്ഛന്‍ കമ്മ്യൂണിസ്റ്റായതുകൊണ്ട് ആ പാരമ്പര്യമാണെന്ന് വിചാരിച്ചു. അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാ ഗാന്ധിയെ കുറിച്ച് കേള്‍ക്കുന്നത്. കോളജില്‍ ആദ്യ വര്‍ഷെ കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചു. പിന്നീട് എബിവിപിയോടായി താത്പര്യം. എബിവിപിക്കാരനായ ഒരു സുഹൃത്ത് നിരന്തരം ബ്രയിന്‍വാഷ് ചെയ്ത് അങ്ങനെ എബിവിപിക്കാരനായെന്നും ശ്രീനിവാസന്‍ പറഞ്ഞു. എബിവിപിക്ക് രക്ഷാബന്ധന്‍ പരിപാടിയുണ്ടല്ലോ. അങ്ങനെ അതുംകെട്ടി ആദ്യമായിട്ട് നാട്ടിലിറങ്ങിയ ഒരാള്‍ താനാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലേക്ക് ചരടും കെട്ടിയിറങ്ങിയത് വലിയ പ്രശ്‌നമായി. എന്താടാ വട്ടായോ എന്നൊക്കെ ആള്‍ക്കാര്‍ ചോദിച്ചു. തന്റെ ഒരു സുഹൃത്ത് ചരട് പൊട്ടിക്കാന്‍…

Read More

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു കിടിലൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് ബി ടി എസ് വീഡിയോ തരുന്ന സൂചന. ശ്രീ ഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന…

Read More

ആദ്യ ഓഡിഷന്‍ അനുഭവം പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റര്‍ ഹാന്‍ഡ്‌സം എന്ന പരിപാടിയില്‍ ഒരു സീന്‍ അഭിനയിച്ചു കാണിക്കുന്ന വിഡിയോയാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്. ഓഡിഷനില്‍ പരാജയപ്പെട്ടെങ്കിലും ജീവിതത്തില്‍ തനിക്കെല്ലാം നേടാനായെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. https://www.youtube.com/watch?v=aDrFmbaPogw ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ദശാബ്ദത്തിലേറെയായി ചലച്ചിത്രമേഖലയില്‍ ഞാനുണ്ട്. കൗമാരപ്രായത്തില്‍ സ്വപ്‌നം കണ്ട മിക്കവാറും എല്ലാ കാര്യഹ്ങളും നേടിയെടുക്കുകയും പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ഞാന്‍ അപ്രതീക്ഷിതമായി ഈ വിഡിയോ കണ്ടപ്പോള്‍ ത്രില്ലടിച്ചു പോയി. 2008/09 കാലഘട്ടത്തില്‍ ഞാന്‍ എന്റെ സ്വപ്‌നങ്ങളെ പിന്തുടരുന്ന സമയത്തെ വിഡിയോയാണിത്. ഈ വിഡിയോ തനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവര്‍ക്കുമായി എന്റെ സ്വപ്‌നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വിഡിയോ പങ്കുവയ്ക്കുകയാണ്. ആ ഓഡിഷനില്‍ ഞാന്‍ പരാജയപ്പെട്ടിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകര്‍ന്നു. പക്ഷേ, ആ റിജക്ഷന്‍ ഞാന്‍ മനസിലേക്കല്ല തലയിലേക്കാണ് എടുത്തത്, അതുകൊണ്ടാണ്…

Read More

കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിലെ സ്വാഭാവിക അഭിനയത്തിന് നടി ഹന്ന കോശിയെ അഭിനന്ദിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുന്നതിനിടെയാണ് ഹന്നയെ പ്രിയദര്‍ശന്‍ അഭിനന്ദിച്ചത്. സിനിമ വിജയിക്കാന്‍ അതില്‍ അഭിനയിക്കുന്ന താരങ്ങളുടെ പങ്ക് വലുതാണെന്നും കൊറോണ പേപ്പേഴ്‌സില്‍ ഹന്ന മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഹന്നയുടെ പ്രകടനത്തിന് സമ്മാനമെന്ന നിലയില്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും പ്രിയദര്‍ശന്‍ നല്‍കി. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ കൊറോണ പേപ്പേഴ്സ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏപ്രില്‍ ആറിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത്…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടൻ സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ച അയൽവാശി സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി. സൗബിൻ ഷാഹിർ, ബിനു പപ്പു,നസ്ലിൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് “അയൽവാശി”. ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖിൽ ജെ ചാന്ദ്,മുൻഷിൻ പരാരി,ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നു ആലപിച്ച “ചൂയിങ്ഗം ചവിട്ടി” എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യം ഈ പാട്ടിന്റെ ലിറിക്സ് വീഡിയോ റിലീസ് ആയിരുന്നു അത് സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയിരുന്നു.വീഡിയോ സോങ് കൂടി റിലീസ് ആയത് യുവാക്കൾക്ക് ഇടയിൽ വീണ്ടും ട്രെൻഡ് ആയി മാറും എന്നു ഉറപ്പാണ്. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറായി ആണ് ഇർഷാദ് പരാരി ഈ ചിത്രം ഒരുക്കുന്നത്.തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് “അയൽവാശി” നിർമിക്കുന്നത്.…

Read More

പ്രശസ്ത സംഗീതസംവിധായകൻ എം എസ് ബാബുരാജ് ഒരുക്കിയ ഗാനങ്ങൾ റീമിക്സ് ചെയ്ത് ഉപയോഗിച്ചതിൽ പ്രതിഷേധവുമായി ബാബുരാജിന്റെ കുടുംബം. ഭാ‍‍ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങളാണ് നീലവെളിച്ചം എന്ന സിനിമയ്ക്കു വേണ്ടി റീമിക്സ് ചെയ്തത്. സംഭവത്തിൽ നീലവെളിച്ചം സിനിമയുടെ നിർമാതാവും സംവിധായകനുമായ ആഷിഖ് അബുവിന് എതിരെ വക്കീൽ നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് ബാബുരാജിന്റെ മകൻ എം എസ് ജബ്ബാർ പരാതി നൽകുകയും ചെയ്തു. ബാബുരാജിന്റെ സംഗീതത്തിന്റെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടി വി ചാനലുകളിൽ നിന്നും പിൻവലിക്കണമെന്നാണ് ആവശ്യം. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയ്ക്കു ബഷീർ തന്നെ തിരക്കഥ എഴുതി എ.വിൻസന്റിന്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ചിത്രമാണു ‘ഭാർഗവീനിലയം’. അതേ കഥ അടിസ്ഥാനമാക്കിയാണു ടോവിനോയെ നായകനാക്കി ആഷിഖ് അബു ‘നീലവെളിച്ചം’ ഒരുക്കുന്നത്. ‘ഭാർഗവീനിലയ’ത്തിലെ പാട്ടുകൾ ‘നീലവെളിച്ച’ത്തിനു വേണ്ടി ബിജിബാലിന്റെ സംഗീതത്തിൽ‌ പുതുതായി പാടി യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.

Read More

നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രം മദനോത്സവം വിഷുവിന് തിയറ്ററുകളിലേക്ക്. വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ സുരാജിനെ കൂടാതെ ബാബു ആന്റണിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് സിനിമയുടെ വിഷു റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീഷ് ഗോപിനാഥാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസര്‍ഗോഡ്, കൂര്‍ഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിച്ചത് വിവേക് ഹര്‍ഷന്‍. ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍:…

Read More

സിനിമയ്ക്ക് ടിക്കറ്റ് എടുത്ത ആദിവാസി കുടുംബത്തെ തിയറ്ററിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. ചെന്നൈ രോഹിണി തിയറ്ററിലാണ് സംഭവം. സിമ്പു നായകനായി എത്തിയ പത്തു തല എന്ന ചിത്രം കാണാൻ തിയറ്ററിൽ എത്തിയവർക്കാണ് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത്. സിനിമുടെ ടിക്കറ്റ് എടുത്ത് എത്തിയ നരിക്കുറവ വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബത്തെ തിയറ്ററിനുള്ളൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ല. സംഭവം ആരാധകർ അറിഞ്ഞതോടെ തിയറ്ററിനു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവം പുറത്തറിഞ്ഞ ഉടൻ തന്നെ സിമ്പുവിന്റെ സിനിമ ആഘോഷമാക്കാൻ എത്തിയ ആരാധകർ പ്രതിഷേധവുമായി തിയറ്ററിനു മുന്നിൽ ഇരമ്പി. നിമിഷങ്ങൾക്കുള്ളിൽ ഇത് വൈറലായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഈ വിഷയത്തിൽ ഉയർന്നത്. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ കുടുംബത്തെ ഹാളിനുള്ളിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിശദീകരണവുമായി അധികൃതർ എത്തിയെങ്കിലും അത് ഫലം കണ്ടില്ല. . സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളതെന്നും 12 വയസ്സിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ…

Read More