Author: Webdesk

സിനിമയിൽ വരുന്നതിനു മുമ്പേ ഭാവനയെ അറിയാമെന്നും ഒരുപാട് കാലത്തെ പരിചയമുണ്ടെന്നും സംവിധായകനും നടനുമായ ജീൻ പോൾ ലാൽ. പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് ജീൻ പോൾ ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നത്. ഭാവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഭാവന മുത്തല്ലേ’ എന്ന് പറഞ്ഞാണ് തുടങ്ങിയത്. ‘ഭാവന മുത്തല്ലേ, സിനിമയിൽ വരുന്നതിന് ഒരുപാടു കാലം മുമ്പേ പരിചയം ഉണ്ട്. ഫാമിലി ആയിട്ട് അറിയാം, പേഴ്സണലി ഭയങ്കര ഇഷ്ടമുള്ള കുട്ടിയാ. പിന്നെ ഞാൻ ആദ്യത്തെ സിനിമ ചെയ്യുമ്പോൾ അവള് തന്നെ ആയിരിക്കും നായികയെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് നേരത്തെ തീരുമാനിച്ചതാണ്. ആസിഫ് അതു കഴിഞ്ഞിട്ടാണ് വന്നത്. അതിനു മുമ്പേ ഞങ്ങള് ഫ്രണ്ട്സ് ആണ്, ഞങ്ങള് ഉറപ്പിച്ചിട്ടുള്ള കാര്യമാണ്. ഞങ്ങള് കഴിഞ്ഞദിവസം കൂടി കൂടിയതേ ഉള്ളൂ, എന്റെ സിനിമയിലെ വളരെ അടുത്ത സുഹൃത്താണ്. എപ്പോഴും വിളിക്കേണ്ട ആവശ്യം ഒന്നുമില്ലാത്ത, ഞങ്ങൾ എപ്പോൾ കണ്ടാലും പഴയതു പോലെ തന്നെയാണ്.’ – ജീൻ…

Read More

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് വിഷ്ണു വിശാല്‍. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ താരം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെയാണ് വിവാഹം കഴിച്ചത്. അടുത്തിടെ താരം പങ്കുവച്ച ഒരു ട്വീറ്റ് വൈറലായിരുന്നു. ഇത് ഏറ്റുപിടിച്ച സോഷ്യല്‍ മീഡിയ വിഷ്ണു വിശാലും ജ്വാലയും വേര്‍പിരിയുന്നുവെന്ന രീതിയില്‍ വ്യാഖ്യാനിച്ചു. ഇപ്പോഴിതാ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ ഉദ്ദേശിച്ചത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് വിഷ്ണു വിശാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘എല്ലാവര്‍ക്കും നമസ്‌കാരം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുള്ള എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രൊഫഷണല്‍ ജീവിതത്തെ ഉദ്ദേശിച്ച് ഞാന്‍ എഴുതിയ വാക്കുകളായിരന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല’. വിഷ്ണു വിശാല്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വിവാദപരമായ ട്വീറ്റ് വിഷ്ണു പങ്കുവച്ചത്. ‘ഇതൊന്നും സാരമില്ല. ഞാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ വീണ്ടും പരാജിതനായി. വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ജീവിതപാഠങ്ങള്‍ എന്ന ഹാഷ്ടാഗും…

Read More

ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രമൊരുക്കാന്‍ വിനീത് കുമാര്‍. ‘ഡി 149’ എന്ന് വര്‍ക്കിങ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. മാവേലിക്കരയിലെ ചെട്ടികുളങ്ങരയിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് ഇത്. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനമൊരുക്കുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍, റോഷന്‍ ചിറ്റൂര്‍ പ്രൊജക്ട് ഹെഡ്. ഷിബു ചക്രവര്‍ത്തിയും വിനായക് ശശികുമാറും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത് സമീറ സനീഷാണ് വസ്ത്രാലങ്കാരം. മേക്കപ്പ് റോണക്‌സ് സേവ്യര്‍. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍ നിര്‍വഹിക്കും. അതേസമയം, ബാന്ദ്രയാണ് ദിലീപിന്റേതായി ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തെന്നിന്ത്യന്‍ താരം തമന്നയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

Read More

സുരേഷ് ഗോപിക്ക് നാഷണല്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു കളിയാട്ടം. ജയരാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇരുപത്തിയേഴ് വര്‍ഷത്തിന് ശേഷം ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ‘ഒരു പെരുങ്കളിയാട്ടം’ എന്നാണ് ചിത്രത്തിന്റെ പേര്. തെയ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് ‘കാളിയാട്ടം’. തെയ്യം തന്നെയായിരുന്നു കളിയാട്ടത്തിന്റെയും പശ്ചാത്തലം. പേരുകളും പശ്ചാത്തലവും തമ്മില്‍ സാമ്യമുണ്ടെങ്കിലും മുന്‍ സിനിമയുമായി പെരുങ്കളിയാട്ടത്തിന് ബന്ധമൊന്നുമില്ലെന്നും ജയരാജ് അറിയിച്ചിട്ടുണ്ട്. വില്ല്യം ഷേക്‌സ്പിയറുടെ ‘ഒഥല്ലോ’ എന്ന നാടകത്തെ ആസ്പദമാക്കിയായിരുന്നു കളിയാട്ടം ഒരുങ്ങിയത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ബല്‍റാം മട്ടന്നൂര്‍ ആയിരുന്നു. മഞ്ജുവാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിജു മേനോന്‍, ലാല്‍, ബിന്ദു പണിക്കര്‍, നരേന്ദ്രപ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. അതേസമയം സുരേഷ് ഗോപി അഭിനയിച്ച തമിഴ് ചിത്രം ‘തമിഴരശന്‍’ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്‍. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനും ചിത്രത്തിന്റെ…

Read More

സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയലോകത്തേക്ക് എത്തിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ കൂടി കിട്ടിയ അവസരം മുതലാക്കിയാണ് താരം സിനിമയിലേക്ക് എത്തിയത്. ആദ്യസിനിമയിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച താരം പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കഴിഞ്ഞ പത്തു വർഷത്തോളമായി മലയാളസിനിമയുടെ ഭാഗമാണ് അനുശ്രീ. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്ന കള്ളനും ഭഗവതിയും ആണ് അനുശ്രീയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ അനുശ്രീ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മോശമായ ഒരു അവസ്ഥയിൽ കൂടി താൻ കടന്നു പോയതിനെക്കുറിച്ച് പറയുകയാണ് അനുശ്രീ. ബിറ്റ്മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അനുശ്രീ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് പ്രചരിക്കുന്നത്. തന്റെ ജീവിത്തിലുണ്ടായ ഒരു മോശം അവസ്ഥയെക്കുറിച്ച് ഇത് ആദ്യമായാണ് അനുശ്രീ ഒരു മാധ്യമത്തിന് മുന്നിൽ കരഞ്ഞുകൊണ്ട് വെളിപ്പെടുത്തുന്നത്. ഒരു ദിവസം പെട്ടെന്ന് കൈയിൽ ബാലൻസ്…

Read More

രസകരമായ ടീസറുമായി സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം സിനിമയുടെ ടീസർ എത്തി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. പ്രേക്ഷകരെ ഈ മദനൻ കുടുകുടെ ചിരിപ്പിക്കുമെന്നതിന് ഒരു സംശയവും വേണ്ട. ടീസർ തന്നെ അതിന് വ്യക്തമായ തെളിവാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്ത് ആണ് നിർമിക്കുന്നത്. ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക്…

Read More

ഹാസ്യരംഗങ്ങളിൽ മികച്ച പ്രകചടനം നടത്തി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് തെസ്നി ഖാൻ. കൊച്ചിൻ കലാഭവനിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരം നൃത്തവും മാജിക്കും തുടങ്ങി എല്ലാത്തിലുമൂടെ പ്രേക്ഷകമനസിൽ ഇടം പിടിച്ച താരമാണ്. ബിഗ് ബോസിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ് ബോസ് സീസൺ ടുവിൽ മത്സരാർത്ഥി ആയിരുന്നു തെസ്നി ഖാൻ മത്സരത്തിന് ഇടയിൽ വെച്ച് പുറത്താകുകയും ചെയ്തിരുന്നു. വെള്ളിത്തിരയിലേക്ക് തെസ്നി ഖാൻ എത്തുന്നത് 1988ൽ പുറത്തിറങ്ങിയ ഡെയ്സി എന്ന സിനിമയിൽ കൂടിയാണ്. മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കുമൊപ്പം തെസ്നി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് താരം. മുമ്പ് ഒരിക്കൽ മമ്മൂട്ടിയെക്കുറിച്ച് തെസ്നി ഖാൻ വെളിപ്പെടുത്തിയ ഈ കാര്യം സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുകയാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം തെസ്നി ഖാന്റെ കഥാപാത്രത്തിന്റെ പിറകിൽ അടിക്കുന്ന ഒരു സീൻ ഉണ്ട്. ഈ…

Read More

മലയാള സിനിമയിലെ യുവതാരങ്ങളിൽ വാഹനപ്രേമിയായ നടനാണ് ദുൽഖർ സൽമാൻ. തന്റെ ഗാരേജിൽ തനിക്ക് ഇഷ്ടമുള്ള വാഹനങ്ങൾ കൊണ്ട് നിറയ്ക്കുന്നത് ദുൽഖറിന് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഏറ്റവും അടുത്തതായി മൂന്നു കോടി രൂപയുടെ ഒരു കാറാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് മെയ്ബ ജി.എല്‍.എസ് 600 ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി മെയ്ബ സ്വന്തമാക്കുന്ന താരം കൂടിയായി മാറിയിരിക്കുകയാണ് അദ്ദേഹം. വിന്റേജ് കാറുകളും ഏറ്റവും പുതിയ കാറുകളും സൂപ്പർ ബൈക്കുകളും എല്ലാം ദുൽഖറിന്റെ വാഹമശേഖരത്തിൽ ഉണ്ട്. ഇഷ്ടപ്പെട്ട് വാങ്ങിയ കാറിന് ഇഷ്ടനമ്പറും അദ്ദേഹം സ്വന്തമാക്കി. 1.85 ലക്ഷം രൂപ മുടക്കി ലേലത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 2021ൽ അവതരിപ്പിക്കപ്പെട്ട ഈ മോഡൽ ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനമാണ്. രണ്‍വീര്‍ സിങ്ങ്, കൃതി സേനൻ, അര്‍ജുന്‍ കപൂര്‍, നീതു സിങ്ങ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ സ്വന്തമാക്കിയ ഈ മോഡൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണ്‍ കഴിഞ്ഞയിടെ വാങ്ങിയിരുന്നു.…

Read More

മൂന്ന് ദിവസത്തിനുള്ളില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് നടന്‍ ബാല. മരണസാധ്യതയുണ്ടെന്നും എന്നാല്‍ രക്ഷപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും ബാല പറഞ്ഞു. അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചവര്‍ക്ക് ബാല നന്ദിയറിയിച്ചു. രണ്ടാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് താരം. കുറച്ചുനാളായി ആശുപത്രിയില്‍ കഴിയുകയാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ ഉണ്ടാകുമെന്നും നടന്‍ വ്യക്തമാക്കി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോയെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകള്‍ ‘ഞാന്‍ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു’, ബാല പറഞ്ഞു. മാര്‍ച്ച് ആറിനാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…

Read More

തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ. ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാർജുന, അംല, അഖിൽ, നാഗ് ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ തുടങ്ങിയവരും എത്തിയിരുന്നു. മികച്ച ആഘോഷ പരിപാടിയായിരുന്നു രാം ചരണിന്റെ 38ആം പിറന്നാൾ ദിനത്തിൽ നടന്നത്. ആഘോഷങ്ങൾക്ക് മധുരമേറാൻ മുഴുവൻ ആർആർആർ ടീമും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലി, എം.എം. കീരവാണി, സെന്തിൽ, എസ്.എസ്. കാർത്തികേയ, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ, നിർമ്മാതാവ് ഡി.വി.വി. ദനയ്യ എന്നിവർ എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഓസ്‌കാർ അവാർഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്. ഇന്ത്യനും കോണ്ടിനെന്റൽ വിഭവങ്ങൾ കൊണ്ട് രുചികരമായ ഭക്ഷണം കൂടി ഉണ്ടായതോടെ ചടങ്ങിന്റെ മാറ്റ് കൂടി. ചടങ്ങിന്റെ ആതിഥേയരായി രാം ചാരാനും ഭാര്യ ഉപാസനയും ഒപ്പം…

Read More