Author: Webdesk

സിനിമ എടുക്കുന്നതിന് വായ്പ നിഷേധിച്ച റിസർവ് ബാങ്കിന് എതിരെ സംവിധായകൻ അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോൺ നൽകുന്നില്ലെന്നും അതിനാൽ റിസർവ് ബാങ്കിലെ സ്റ്റാഫുകളും അംഗങ്ങളും സിനിമ കാണുന്നത് നിർത്തണമെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ ആർക്കും സിനിമ കാണുന്നതിന് യാതൊരുവിധ അവകാശവും ഇല്ലെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. പശുവിന്റെ വാ അടച്ചു വെച്ചിട്ട് അത് പാല് തരുമെന്ന് പ്രതീക്ഷിക്കരുതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണെന്നും അൽഫോൻസ് പുത്രൻ വ്യക്തമാക്കി. നിരവധി പേരാണ് അൽഫോൻസ് പുത്രന്റെ കുറിപ്പിന് അനുകൂലമായും പ്രതികൂലമായും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വായ്പയ്ക്ക് ഈട് പരിഗണിച്ചാണ് ബാങ്കുകൾ ലോൺ നൽകുന്നതെന്നും സിനിമയ്ക്ക് എന്ത് ഈടായി കണ്ടാണ് ബാങ്ക് ലോൺ നൽകുകയെന്നും ചോദിക്കുന്ന ചിലർ. അതേസമയം,…

Read More

ഉപ്പും മുകളും എന്ന പാരമ്പരയിലൂടെ ടിവി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരങ്ങൾ ആണ് ബാലു, നീലു എന്ന ബിജു സോപാനവും, നിഷ സാരംഗും. ടിവി പ്രേക്ഷകർക്കിടയിലുള്ള അവരുടെ സ്വീകാര്യത ലക്ഷ്യമാക്കി തന്നെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലെയ്ക്ക. ഒരു കോമഡി, ഫാമിലി മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പൂർണ്ണമായും കോമഡി സ്വഭാവത്തിൽ ആണ് ചിത്രം കഥ പറയുന്നത്. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കൂടി വിളിച്ചോതുന്ന ചിത്രം കൂടിയാണ് ലെയ്ക്ക. അച്ഛൻ മകൾ, ഭാര്യ – ഭർതൃ ബന്ധത്തിന്റെ തീവ്രത കൂടി ചിത്രം വിളിച്ചു പറയുന്നുണ്ട്. ആദ്യ പകുതി മനോഹരമായ ഗാനങ്ങൾ കൊണ്ടും, നർമ്മങ്ങൾ കൊണ്ടും എൻഗേജ്ഡ് ആയി പോയ ചിത്രം രണ്ടാം പാതിയിൽ എത്തിയപ്പോ കുറച്ചൂടി ഇമോഷണൽ ട്രാക്കിൽ എത്തി. ബിജു സോപനത്തിന്റെയും നിഷയുടെയും മികച്ച പ്രകടനം സിനിമയുടെ രണ്ടാം പാതിയിൽ വെക്തമായി കാണാം. അതോടൊപ്പം എടുത്ത് പറയേണ്ടതാണ് സുധീഷിന്റെ പ്രകടനം. തന്റെ കരിയറിൽ മികച്ച കഥാപാത്രങ്ങൾ…

Read More

അടുത്തിടെയാണ് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം തുറന്നുപറഞ്ഞു തെന്നിന്ത്യൻ താരം സമന്ത രംഗത്തെത്തിയത്. രോഗം തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് താരം പറഞ്ഞിരുന്നു. രോഗം നിര്‍ണയക്കുന്ന സമയവും ചികിത്സാദിനങ്ങളും പ്രയാസകരമായിരുന്നെന്ന് നടി പറഞ്ഞു. തന്റെ രോഗത്തെകുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. .’ഞാൻ ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയത്. അഭിനേതാവ് എന്ന നിലയിൽ എല്ലാ മാധ്യമങ്ങളിലും പൂര്‍ണതയോടെ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ അതിനൊന്നും നിയന്ത്രണം ലഭിക്കാത്ത ഒരവസ്ഥ വന്നുപെട്ടു. മയോസൈറ്റിസ് എന്ന രോഗം. മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു,’ സമന്ത വ്യക്തമാക്കി. ചില ദിവസങ്ങളില്‍ ശരീരം വല്ലാതെ തടിക്കുകയാണെങ്കിൽ ചില ദിവസം ഒട്ടും സുഖമില്ലാതെയിരുക്കും. എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും. വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയുമായിരുന്നില്ല, അതാണ് കണ്ണട വെക്കാൻ കാരണമെന്നും താരം…

Read More

പ്രേക്ഷകരെ വളരെ രസിപ്പിച്ച സിനിമ ആയിരുന്നു നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കള്ളനും ഭഗവതിയും സിനിമയുടെ പ്രമോഷൻ അഭിമുഖത്തിലും അമർ അക്ബർ അന്തോണി കടന്നു വന്നു. ഒരു ദിവസം ദൈവം മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഒരു സിനിമയുടെ സെക്കൻഡ് പാർട്ട് എടുത്ത് ഹിറ്റാക്കാൻ അവസരം ലഭിച്ചാൽ ഏത് സിനിമയുടെ സെക്കൻഡ് പാർട് എടുക്കുമെന്ന് ആയിരുന്നു അവതാരകയുടെ ചോദ്യം. അപ്പോഴാണ് അമർ അക്ബർ അന്തോണിയുടെ സെക്കൻഡ് പാർട് വരുന്നുണ്ടെന്നും അത് ഹിറ്റാക്കി തരണമെന്ന് താൻ ദൈവത്തോട് പറയുമെന്നും വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും നാദിര്‍ഷയും ഒന്നിച്ച അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഹൃത്വിക റോഷനും മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളാണ്. ഈ വ‍ർഷം അവസാനത്തോടെ…

Read More

രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോകൻ നായകനാകുന്ന റോഡ് മൂവി ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.അര്‍ജുന്‍ അശോകന് പുറമെ ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങൾ.  നവാഗതനായ മനോജ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി – സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.…

Read More

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ദുൽഖർ സൽമാനും ഷെയ്ൻ നിഗവും. ഷെയ്ൻ നിഗം നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സ് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി സിനിമാ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖറിനെക്കുറിച്ച് ഷെയ്ൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദുൽഖർ കാരി ചെയ്യുന്ന ഒരു തേജസ് ഭയങ്കര കംഫർട്ടബിൾ ആണെന്ന് ആയിരുന്നു ഷെയ്ൻ നിഗം പറഞ്ഞത്. ദുൽഖർ സൽമാനെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ ആണ് ഷെയ്ൻ ഇങ്ങനെ പറഞ്ഞത്. ‘ഇക്ക കാരി ചെയ്യുന്ന ഒരു ഓറ ഉണ്ടല്ലോ, ഒരു പ്രത്യേകതരം വാംത് അത് നമുക്ക് ഭയങ്കര കംഫർട്ടബിൾ ആണ്. അടുത്തു നിൽക്കാനും, അത് നമ്മളെ എല്ലാവരെയും കംഫർട്ടബിൾ ആക്കും. ഞാനത് എപ്പോഴും ആലോചിക്കും. നമ്മൾ ഇപ്പോൾ എന്തെങ്കിലും ഒരു കാര്യത്തിന് പോകുകയാണെങ്കിൽ മുമ്പിലുള്ള ആൾക്കാരെ ഞാൻ ചിലപ്പോൾ നോട്ടീസ് ചെയ്യണം എന്നില്ല. ഞാൻ അതെന്റ് മൈൻഡിൽ ആയിരിക്കും ചെയ്യുക. പക്ഷേ, ഇവർക്ക് ഇതിനേക്കാൾ എന്തോരം സ്ട്രസും ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനുമുണ്ട്. എന്നാലും,…

Read More

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടി നിമിഷ സജയൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഒരു ഡ്രോയിംഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പുറംതിരിഞ്ഞിരിക്കുന്ന നഗ്നയായ ഒരു സ്ത്രീയാണ് നിമിഷ വരച്ച ചിത്രത്തിലുള്ളത്. എന്നാൽ, സോഷ്യൽമീഡിയ സദാചാരക്കമ്മിറ്റിയെ ചൊടിപ്പിച്ചത് അതിനൊപ്പം താരം കുറിച്ച വരികളാണ്. ‘ചില രാത്രികളിൽ എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണുകൾ അടഞ്ഞിരിക്കുകയാണ്, പക്ഷേ എന്റെ തല നിറയെ നീയാണ്’ – ചിത്രത്തിന് ഒപ്പം ഈ വരികളാണ് നിമിഷ കുറിച്ചത്. കാമം നിറഞ്ഞ ഈ വരികളാണ് ചില സദാചാരക്കാർക്ക് ദഹിക്കാതെ പോയത്. പക്ഷേ, ഇത് ആദ്യമായല്ല നിമിഷ തന്റെ ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കു വെയ്ക്കുന്നത്. നേരത്തെയും സമാനമായ രീതിയിലുള്ള ചിത്രരചനകൾ താരം പങ്കുവെച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളുടെയും താഴെ കമന്റ് ബോക്സ് ഓഫ് ആയിരിക്കും. View this post on Instagram A post shared by NIMISHA BINDU SAJAYAN…

Read More

ഇനി കുഞ്ചാക്കോ ബോബൻ നായകനല്ല. പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിൽ ആന്റി ഹീറോ ആയി കുഞ്ചാക്കോ ബോബൻ എത്തുന്നു. ഒരു അമൽ നീരദ് ചിത്രത്തിൽ ഇത് ആദ്യമായാണ് കുഞ്ചാക്കോ ബോബൻ ഭാഗമാകുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം താമസിയാതെ തന്നെ ആരംഭിക്കും. ഭീഷ്മ പർവത്തിനു ശേഷം ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാൽ ആയിരിക്കും അമൽ നീരദ് ഒരുക്കുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ബിലാലിനു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുന്നത് ആയിരിക്കും. നിലവിൽ ഗ്ർർർ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് കുഞ്ചാക്കോ ബോബൻ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സൗത്ത് ആഫ്രിക്കയിലുമുണ്ട്. ജയസൂര്യയോട് ഒപ്പം അഭിനയിച്ച എന്താടാ സജി ആണ്…

Read More

സൂപ്പർ ഹിറ്റായ ജാൻ എ മൻ, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടയിന്റ്മെന്റ്സ് ഒരുക്കുന്ന അടുത്ത ചിത്രമാണ് ഫാലിമി. ബേസിൽ ജോസഫ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നിതിഷ് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൻ സഹ നിർമ്മാതാവാകും. ബേസിൽ ജോസൟഫിന് ഒപ്പം മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ്‌ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അത് സംഭവിക്കുന്ന എന്ന കുറിപ്പോടെയാണ് നിതിഷ് സഹദേവ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചത്. നേരത്തെ 2019ൽ ആന്റണി വർഗീസിനെ നായകനാക്കി ഫാലിമി എന്നൊരു പടം നിതിഷ് സഹദേവന്റെ സംവിധാനത്തിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചില കാരണങ്ങൾ കൊണ്ട് അത് നടന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ മികച്ച സിനിമകളുടെ നി‍ർമാതാക്കളായ ചിയേഴ്സ് എന്റർടയിൻമെന്റ് തന്നെ ചിത്രത്തിന്റെ നിർമാതാക്കളായി രംഗത്തെത്തിയതോടെ ഫാലിമി ഗംഭീരമായിരിക്കും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്.

Read More

രസകരമായ ചോദ്യങ്ങൾക്ക് അതിലും രസകരമായ ഉത്തരങ്ങൾ നൽകി ഒരു ഇന്റർവ്യൂ തന്നെ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് കള്ളനും ഭഗവതിയും സിനിമയിലെ താരങ്ങൾ. മാർച്ച് 31നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതിനു മുന്നോടിയായി പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. സിനിമ ഡാഡിക്ക് അനുവദിച്ച അഭിമുഖത്തിൽ വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും എല്ലാം കള്ളനും ഭഗവതിയും സിനിമയിലെ താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ, മോക്ഷ എന്നിവ‍‍ർ. ഒരു സിനിമയുടെ രണ്ടാം ഭാഗം എടുത്ത് ഹിറ്റാക്കാൻ ആണെങ്കിൽ ഏത് സിനിമയുടെ രണ്ടാംഭാഗം എന്നായിരുന്നു അവതാരകയുടെ ചോദ്യം. അമർ അക്ബർ അന്തോണി എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ മറുപടി പറഞ്ഞപ്പോൾ സ്ഫടികം എന്നായിരുന്നു അനുശ്രീയുടെ മറുപടി. എന്നാൽ സ്ഫടികം സിനിമയിൽ മുഴുവനായി അഭിനയിക്കാൻ അല്ലെന്നും പാറമടയിലെ, ഏഴിമല പൂഞ്ചോല പാട്ടിൽ മാത്രം അഭിനയിക്കാൻ ആണ് ഇഷ്ടമെന്നും അനുശ്രീ വ്യക്തമാക്കി. അതേസമയം, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അമർ അക്ബർ അന്തോണിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ…

Read More