Author: Webdesk

ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലേക്ക് ഡിസംബർ 21ന് എത്തിയ ചിത്രമായിരുന്നു നേര്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം റിലീസ് ചെയ്ത അന്നു മുതൽ തന്നെ മികച്ച അഭിപ്രായം ആയിരുന്നു സ്വന്തമാക്കിയത്. കഴിഞ്ഞദിവസം പുറത്തെത്തിയ കണക്കുകൾ അനുസരിച്ച് ആഗോള ബോക്സ് ഓഫീസിൽ ചിത്രം 80 കോടി പിന്നിട്ടിരുന്നു. ഇപ്പോൾ കേരള ബോക്സ് ഓഫീസിൽ നിന്ന് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നേര്. കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും ഏറ്റവും വലിയ അഞ്ച് ഹിറ്റുകളുടെ നിരയിൽ ഇടം പിടിച്ചിരിക്കുകയാണ് നേര്. എക്കാലത്തെയും ഏറ്റവും മികച്ച അഞ്ചു ഹിറ്റുകളുടെ നിരയിൽ അഞ്ചാം സ്ഥാനത്താണ് നേര് ഇപ്പോൾ. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപ‍ർവത്തെ മറികടന്നാണ് നേര് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ എക്കാലത്തെയും ബോക്സ് ഓഫീസ് ടോപ് ഫൈവ് അഞ്ച് ചിത്രങ്ങളിൽ മൂന്നെണ്ണവും മോഹൻലാൽ ചിത്രങ്ങളാണ്. പുലിമുരുകനും ലൂസിഫറുമാണ് ലിസ്റ്റിലുള്ള മറ്റ് രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍. പട്ടികയിൽ ഒന്നാം സ്ഥാനത്ത്…

Read More

മലയാളത്തിന്റെ പ്രിയനടൻ ജയറാം നായകനായി എത്തിയ ചിത്രം അബ്രഹാം ഓസ് ലർ റിലീസ് ചെയ്തു. ആദ്യഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ്. ഏതായാലും പടം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിലെ സർപ്രൈസ് പ്രേക്ഷകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണനാണ്. ചിത്രത്തിൽ മമ്മൂട്ടിയുണ്ടെന്നുള്ള അഭ്യൂഹത്തിന് ഇന്ന് അവസാനമായി. പ്രമോഷൻ അഭിമുഖത്തിനിടെ മമ്മൂട്ടി ചിത്രത്തിലുണ്ടോ എന്ന ചോദ്യത്തിന് മമ്മുട്ടിയുടെ എൻട്രിയിൽ തിയറ്റർ വെടിക്കും എന്നായിരുന്നു ജയറാം നൽകിയ മറുപടി. ഇത് വ്യക്തമാക്കുന്നതാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് എൻട്രി. മമ്മൂട്ടിയുടെ എൻട്രിയിൽ തിയറ്ററുകൾ പൂരപ്പറമ്പായി എന്നായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന വ്യക്തമായ സൂചന അണിയറപ്രവർത്തകർ നൽകി. ‘ഇന്തിയാവിന്‍ മാപെരും നടികർ മമ്മൂട്ടി’ എന്ന് എഴുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ഇതിനിടെ ചിത്രത്തെ സ്വീകരിച്ച…

Read More

സിനിമ ആസ്വാദകർ ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് നായകനായി എത്തുന്നത്. ബെന്യമന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പൃഥ്വിരാജ് സുകുമാരൻ എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പങ്കുവച്ചത്. നജീബിന്‍റെ രൂപഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഈ വർഷം ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍…

Read More

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ് ലർ. ചിത്രം ജനുവരി 11ന് തിയറ്ററുകളിലേക്ക് എത്തും. വലിയ പ്രതീക്ഷയിലാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. മികച്ച രീതിയിലുള്ള പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ച. ഇക്കാര്യത്തെക്കുറിച്ച് ജയറാം തന്നെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടി സിനിമയിലുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഇനിയിപ്പോൾ അദ്ദേഹം ഓസ്‌ലറിൽ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മൾ ആ സസ്പെൻസ് കളയണോ. അതുകൊണ്ടാണ് ഞാൻ പറയാത്തത്. ആൾക്കാർ എന്താ കണ്ടുപിടിക്കാത്തത്. എല്ലാവർക്കും എല്ലാം അറിയാം. ഇക്കാലത്ത് ജനങ്ങളെ പറ്റിക്കാനാവില്ല. എന്തെങ്കിലും ഒന്ന് ഹൈഡ് ചെയ്ത് കാണിക്കുമ്പോൾ അവർക്കൊരു ആകാംഷ ഉണ്ടാകും. സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം. അതെവിടെ സംഭവിക്കും എന്നത്. അതു നമ്മൾ കളയാൻ പാടില്ലല്ലോ. വെടിക്കുന്നൊരു…

Read More

യുവനടൻ ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. സംവിധായകൻ കമൽ ഒരുക്കുന്ന ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.ചിത്രത്തിൻ്റെ രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ചാക്കോച്ചൻ, മഞ്ജു വാര്യർ, ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ,…

Read More

നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയ സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജനുവരി 19ന് തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ്…

Read More

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയറാം നായകനായി എത്തുന്ന അബ്രഹാം ഓസ് ലർ. ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. നടൻ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. കഴിഞ്ഞദിവസം ജയറാമിനോട് ഓസ് ലെറിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്ന് ചോദിച്ചെങ്കിലും തനിക്ക് ഇതിനെക്കുറിച്ച് ധാരണയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരോട് ഓസ് ലറിന്റെ സെറ്റിൽ താൻ 54 ദിവസം ഉണ്ടായിരുന്നെന്നും അന്നൊന്നും മമ്മൂക്കയെ കണ്ടിട്ടില്ലെന്നുമുള്ള മറുപടിയാണ് ജയറാം ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയത്. ഇനി താനില്ലാത്തെ ദിവസം മമ്മൂട്ടി എത്തിയോ എന്നറിയില്ലെന്നും ജയറാം പറഞ്ഞു. അതേസമയം, കഴിഞ്ഞദിവസം റിലീസ് ചെയ്ത ഓസ് ലറിന്റെ ട്രയിലറിൽ ശബ്ദം കൊണ്ട് മമ്മൂട്ടി സാന്നിധ്യം അറിയിച്ചിരുന്നു. ട്രയിലറിന്റെ അവസാനഭാഗത്ത് ആയിരുന്നു മമ്മൂട്ടിയുടെ ശബ്ദം എത്തിയത്. ‘ഒരു…

Read More

ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ ചിത്രമായ ‘നേര്’. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യദിവസത്തെ ആദ്യഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. നേരത്തെ അമ്പതു കോടി ക്ലബിൽ ഇടം കണ്ടെത്തിയ ചിത്രം ഇപ്പോൾ പുതിയ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 18 ദിവസം കഴിഞ്ഞപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 80 കോടി സ്വന്തമാക്കിയിരിക്കുകയാണ് ‘നേര്’. കഴിഞ്ഞവർഷത്തെ റിലീസുകളിൽ ഇതിനകം തന്നെ നേര് കളക്ഷനിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. നേരിന് മുന്നിൽ നിലവിലുള്ളത് 2018, ആർ ഡി എക്സ് എന്നീ ചിത്രങ്ങളാണ്. 2023ലെ അവസാന മലയാളം ഹിറ്റ് എന്ന് ടാഗോടു കൂടിയാണ് ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം തിയറ്ററുകൾ കീഴടക്കിയത്. ഡിസംബർ 21ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി…

Read More

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമിനെ നായകനാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമാണ് അബ്രഹാം ഓസ് ലർ. ജനുവരി 11ന് ചിത്രം തിയറ്ററുകളിൽ എത്തും. അഞ്ചാം പാതിരയ്ക്കു ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമായതു കൊണ്ടു തന്നെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ അബ്രഹാം ഓസ് ലറിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തിരുന്നു. ട്രയിലറിന് ഇതുവരെ രണ്ടു മില്യണിന് മുകളിൽ കാഴ്ചക്കാരെയാണ് ലഭിച്ചത്. ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററിനായി കാത്തിരിക്കുകയാണെന്നാണ് ട്രയിലറിന്റെ കമന്റ് ബോക്സിൽ ജയറാം കുറിച്ചത്. അതേസമയം സിനിമയെക്കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ജയറാം. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ജയറാം അബ്രഹാം ഓസ് ലറിനെക്കുറിച്ച് പറഞ്ഞത്. ‘സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയ്ക്കു ശേഷം ഒരു നല്ല സിനിമയ്ക്കായി കാത്തിരിക്കുമ്പോഴാണ് മിഥുൻ മാനുവൽ തോമസ് അബ്രഹാം ഓസ് ലറിന്റെ കഥയുമായി വന്നത്. സിനിമയുടെ പേര് കേട്ടപ്പോൾ…

Read More

ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ച് ഒരുക്കുന്ന ചിത്രമാണിത്. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, ഗാനരചന – ഹരി നാരായണൻ, മനു മഞ്ജിത്, സൗണ്ട് ഡിസൈൻ – ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് ഗോപാൽ, ആർട്ട്…

Read More