Author: Webdesk

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ട്രയിലർ എത്തിയതോടെ ആരാധകർ ആവേശത്തിലാണ്. ട്രയിലർ റിലീസ് ആയി ഒരു ദിവസം കൊണ്ട് നാല് മില്യണിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിന്റെ ആദ്യ മണിക്കൂറുകളിൽ കേരളത്തിൽ നിന്ന് മാത്രം 40 ലക്ഷം നേടാൻ ചിത്രത്തിന് കഴിഞ്ഞു. വിദേശത്ത് നിന്ന് 66 ലക്ഷവും സ്വന്തമാക്കി. കഴിഞ്ഞദിവസം ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ് ജനുവരി 25 ആകുമ്പോഴേക്കും കോടികൾ മറികടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബുക്കിംഗിന്റെ ആദ്യഘട്ടത്തിൽ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒരു തെന്നിന്ത്യൻ സിനിമയുടെ ഏറ്റവും വലിയ റിലീസ് ആയിരിക്കും കാനഡയിൽ. ഏകദേശം അമ്പതിലധികം കേന്ദ്രങ്ങളിലാണ് വാലിബൻ റിലീസ് ചെയ്യുക. ജനുവരി 24നാണ് കാനഡയിൽ ചിത്രത്തിന്റെ പ്രീമിയർ. മോഹൻലാല്‍ നായകനായി എത്തുന്ന…

Read More

രണ്ടു മിനിറ്റും 23 സെക്കൻഡും. മലൈക്കോട്ടൈ വാലിബൻ സിനിമയുടെ കാത്തിരുന്ന ട്രയിലർ എത്തിയപ്പോൾ ആരാധകരുടെ ആവേശം പരകോടിയിൽ എത്തി. റിലീസ് ആയി മിനിറ്റുകൾ കൊണ്ട ലക്ഷക്കണക്കിന് ആളുകളാണ് ട്രയിലർ കണ്ടത്. ചതിയുടെയും പോരാട്ടത്തിന്റെയും കഥ. കണ്ണീരു വീഴുന്ന, ചോര വീഴുന്ന കഥ. അവിടേക്ക് എത്തുന്ന വാലിബൻ. ട്രയിലറിൽ നിന്ന് ഇതൊക്കെയാണ് മനസിലാക്കിയെടുക്കാൻ കഴിയുന്നത്. കഥാപശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകാതിരിക്കുമ്പോഴും പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ ട്രയിലറിന് കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയം കൂടിയായിരിക്കും വാലിബൻ എന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ. ബി ജി എമ്മും കളറും ഒക്കെ ചേർന്ന് സിനിമാപ്രേമികൾക്ക് ഒരു കളർഫുൾ ട്രയിലർ തന്നെയാണ് വാലിബൻ ടീം സമ്മാനിച്ചിരിക്കുന്നത്. സരീഗമ മലയാളത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത്…

Read More

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം ‘ അയോധ്യയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ചു. എന്നാൽ, കഴിഞ്ഞദിവസം ജനുവരി 22 ന് ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഗായിക ചിത്ര ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയർന്നത്. ചിത്രയ്ക്ക് എതിരെയുള്ള വിമർശനം ഉയർന്നു നിൽക്കുന്നതിന്റെ ഇടയിലാണ് ഇത്തരമൊരു ആഹ്വാനവുമായി ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം, രാമക്ഷേത്ര ഉദ്ഘാടനം ദീപാവലി പോലെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വീട്ടിൽ മൺവിളക്കുകൾ…

Read More

സിനിമാപ്രേമികൾ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലസി ഒരുക്കുന്ന ചിത്രം വർഷങ്ങളുടെ കഠിനമായ അദ്ധ്വാനത്തിന് ശേഷമാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുന്നത്. ചിത്രത്തിനു വേണ്ടി പൃഥ്വിരാജ് വളരെ കഠിനമായ പരിശ്രമങ്ങൾ ആയിരുന്നു നടത്തിയതെന്ന് നേരത്തെ തന്നെ ബ്ലസി വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററുകളിലെല്ലാം ഇത് വ്യക്തമാകുന്നുമുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പുറത്തു വിട്ട ആടുജീവിതത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അത് വ്യക്തമാക്കുന്നതാണ്. പുതിയ പോസ്റ്റർ നജീബ് മരുഭൂമിയിൽ അനുഭവിച്ചതിന്റെ തീവ്രത വ്യക്തമാക്കുന്ന തരത്തിലാണ്. നജീബ് ഗൾഫിൽ നേരിട്ടതിന്റെ മുഴുവൻ യാതനകളും ഈ പോസ്റ്ററിൽ വ്യക്തമാകുന്നെന്നാണ് കമന്റ് ബോക്സുകൾ പറയുന്നത്. ‘ഓരോ തുരങ്കത്തിന്റെയും അവസാനം ഒരു വെളിച്ചമുണ്ട്. പ്രതീക്ഷയുടെ അസാധാരണമായ കഥ ഈ ഏപ്രിൽ 10ന് തിയറ്ററുകളിൽ കാണുക’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്. ലോകനിലവാരത്തിലാണ് ഈ പൃഥ്വിരാജ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതം എന്നാണ് പ്രതീക്ഷിക്കുന്നത്.…

Read More

കുടുംബപ്രേക്ഷകരുടെ പ്രിയനടൻ ജയറാമിനെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന് തിരികെ ലഭിച്ച ചിത്രമാണ് അബ്രഹാം ഓസ് ലർ. ജനുവരി 11ന് റിലീസ് ചെയ്ത ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക് ബസ്റ്റർ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. 2024ലെ ആദ്യഹിറ്റ് സ്വന്തമാക്കിയ ചിത്രം. ഓസ് ലർ എന്ന ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു ജയറാം അവതരിപ്പിച്ചത്. ഒപ്പം മമ്മൂട്ടി കൂടി എത്തിയപ്പോൾ തിയറ്ററിൽ ആവേശം അണപൊട്ടിയൊഴുകി. ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിയാണ് സക്സസ് ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മാസ് ഡയലോഗും എൻട്രിയുമെല്ലാം പുതിയ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഓസ് ലറെ പുകഴ്ത്തി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ അലക്സാണ്ടർ ജോസഫ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം സിനിമയുടെ തകർപ്പൻ മുന്നേറ്റമാണ് തിയറ്ററുകളിൽ കാണാൻ കഴിയുന്നത്. കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധ ട്രേഡ്…

Read More

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഇന്ന് ഗുരുവായൂരിൽ വെച്ച് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യം വഹിച്ച വിവാഹച്ചടങ്ങിൽ ശ്രേയസ് മോഹൻ ആണ് ഭാഗ്യയ്ക്ക് താലി ചാർത്തിയത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ രാഷ്ട്രീയരംഗത്തു നിന്നുള്ള പ്രമുഖരും സിനിമാരംഗത്തു നിന്നുള്ള വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ എത്തിയിരുന്നു. അതേസമയം, വിവാഹത്തിന് തൊട്ടുമുമ്പുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരൻ ശ്രേയസ് മോഹൻ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പക്കൽ നിന്നും അനുഗ്രഹം തേടുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി, മോഹൻലാൽ എന്നിവർ കുടുംബസമേതം എത്തി. ജയറാം, ഖുശ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിരുന്നു. സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി 19ന്…

Read More

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിനെയും വരൻ ശ്രേയസ് മോഹനെയും വിവാഹദിനത്തിൽ ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരൂവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിൽ ആയിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങ്. ഭാഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരൻമാക്കും ആശംസ അറിയിച്ചു. അക്ഷതം നൽകിയാണ് പ്രധാനമന്ത്രി വധൂവരൻമാരെ അനുഗ്രഹിച്ചത്. ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനു ശേഷം പ്രധാനമന്ത്രി ഗുരുവായൂർ ശ്രീവത്സം റെസ്റ്റ് ഹൌസിലെത്തി. അവിടെ നിന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലേക്കാണ് അടുത്ത യാത്ര. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ താമരമൊട്ടു കൊണ്ട് തുലാഭാരം നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവ കുടുംബസമേതം എത്തി. ജയറാം, ഖുശ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിരുന്നു. സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി 19ന് കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ,…

Read More

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹ ആശംസകൾ നേരാൻ നടൻ മമ്മൂട്ടിയും മോഹൻലാലും എത്തി. സുൽഫത്തിനും സുചിത്രയ്ക്കും ഒപ്പമാണ് മമ്മൂട്ടിയും മോഹൻലാലും എത്തിയത്. സുരേഷ് ഗോപിക്കും കുടുംബത്തിനും ഒപ്പം മമ്മൂട്ടിയും സുൽഫത്തും മോഹൻലാലും സുചിത്രയും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഗുരുവായൂരിൽ വെച്ചാണ് ശ്രേയസ് മോഹന്റെയും ഭാഗ്യ സുരേഷിന്റെയും വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിന് സാക്ഷിയാകാൻ നേരിട്ടെത്തും. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് അടക്കമുള്ള താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കും. സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി 19ന് കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവർക്കായി 20ന് തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ…

Read More

ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കി 2023 ലെ അവസാനത്തെ സൂപ്പർഹിറ്റ് ആയി മാറിയ ചിത്രമാണ് നേര്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 21ന് ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യഷോ മുതൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം 2023ലെ ഏറ്റവും അവസാനത്തെ ഹിറ്റ് ചിത്രവുമായി. ആദ്യ 50 കോടി ക്ലബിലും പിന്നെ 80 കോടി ക്ലബിലും ഇടം പിടിച്ച ചിത്രം ഇപ്പോൾ 100 കോടി സ്വന്തമാക്കിയിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. പുലിമുരുകൻ, ലൂസിഫർ, ഒടിയൻ എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഡിസംബർ 21ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള കളക്ഷനാണ് 100 കോടി. തിയറ്റർ മേഖലയ്ക്ക് വലിയ ഉണർവ് സമ്മാനിച്ച ചിത്രം 2023ലെ അവസാന മലയാളം ഹിറ്റ് എന്ന പദവിയും സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു…

Read More

നടൻ ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം അബ്രഹാം ഓസ് ലെർ തിയറ്ററുകളിൽ വൻ വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ഈ വർഷത്തിലെ ആദ്യത്തെ തിയറ്റർ ബ്ലോക്ക് ബസ്റ്റർ ആയിരിക്കുകയാണ് ചിത്രം. ജനുവരി 11ന് റിലീസ് ചെയ്ത ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 25 കോടിക്ക് അടുത്താണ് നേടിയിരിക്കുന്നത്. ജയറാമിനൊപ്പം മമ്മൂട്ടി കൂടി എത്തിയപ്പോൾ ഓസ് ലെർ വൻവിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 12.55 കോടി സ്വന്തമാക്കിയ ഓസ് ലെർ ഓവർസീസ് ആയി നേടിയത് 10 കോടിക്ക് മേലെയാണ്. അഞ്ചു ദിവസം കൊണ്ട് 25 കോടിയിലേക്ക് എത്തിയിരിക്കുകയാണ് ഓസ് ലെർ. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം സിനിമയുടെ തകർപ്പൻ മുന്നേറ്റമാണ് തിയറ്ററുകളിൽ കാണാൻ കഴിയുന്നത്. കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം ഓസ് ലെർ നേടിയത് ഏകദേശം ആറുകോടി രൂപ അടുപ്പിച്ചാണ്. ജനുവരി…

Read More