Author: Webdesk

ബെസ്റ്റ് ആക്ടർ, എ ബി സി ഡി,ചാർളി എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട് .ഈ ചിത്രങ്ങൾക്ക് ശേഷം ഇപ്പോൾ പുതിയ സിനിമയുമായി വരികയാണ് മാർട്ടിൻ പ്രക്കാട്ട്. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം അടുത്ത വർഷം തന്നെ തിയറ്ററുകളിലെത്തും.ഗോൾഡ്‌ കോയിൻ മോഷൻ പിക്‌ചേഴ്‌സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഉദാഹരണം സുജാത,ചാർളി എന്നി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട് മാർട്ടിൻ പ്രക്കാട്ട്.ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ ക്ഷണിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.22 മുതൽ 26 വയസ്സ് വരെയുള്ള സ്ത്രീകളെയും 50 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരെയുമാണ് കാസ്റ്റിംഗിനായി ക്ഷണിച്ചിരിക്കുന്നത്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Read More

പ്രശസ്ത സംവിധായകൻ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടർ വേൾഡ്.ആസിഫ് അലി, ഫർഹാൻ ഫാസിൽ,ലാൽ ജൂനിയർ,മുകേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു.ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ഡി14 എന്റർടൈന്മെന്റ്‌സ് നിർമിക്കുന്ന ചിത്രം നവംബർ ഒന്നിന് റിലീസിനെത്തും

Read More

നടൻ ഉണ്ണി മുകുന്ദൻ ഇന്ന് തന്റെ മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകളുമായി സിനിമാലോകത്ത് നിന്നും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പിറന്നാൾ ആശംസ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കു വെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. പൂർണമായും ബുദ്ധി വളർച്ച എത്താത്ത ഒരു വ്യക്തി ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസിക്കുന്ന വീഡിയോയാണ് ഉണ്ണി മുകുന്ദൻ പങ്കു വെച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദനെ ഏറെ ഇഷ്ടമാണെന്നും ഇനിയും ഇങ്ങനെ മികച്ച സിനിമകൾ ചെയ്യണമെന്നും വീഡിയോയിൽ പറയുന്നു.

Read More

മോഹൻലാലിന്റെ അടുത്ത് ഇറങ്ങിയ ഒരു കൂട്ടം സിനിമകളുടെ സക്‌സസ് സെലിബ്രെഷൻ ഇന്ന് നടക്കും.ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മൈഡ് ഇനി ചൈന എന്നി ചിത്രങ്ങളുടെ വിജയാഘോഷമാണ് സംയുക്തമായി ഇന്ന് നടക്കുന്നത്.വൈകിട്ട് കലൂർ ഗോകുലം പാർക്ക് ഇന്നിൽ വെച്ചാണ് പരിപാടി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ അണിയറ പ്രവർത്തകരേയും ചടങ്ങിനിടെ അവതരിപ്പിക്കും.അതോടൊപ്പം മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രമായ മരയ്ക്കാറിന്റെ ടീസറും ഇതേ ചടങ്ങിൽ പുറത്ത് വിടും എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Read More

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം റിലീസിനെത്തും. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ഇപ്പോൾ ഉണ്ണി മുകുന്ദന്റെ പിറന്നാൾ പ്രമാണിച്ച് പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദന്റെ കിടിലൻ ലുക്ക് തന്നെയാണ് പോസ്റ്ററിലെ ഹൈലൈറ്റ്.ഉണ്ണിയുടെ മുപ്പത്തി രണ്ടാം പിറന്നാൾ ആണിന്ന്. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ,…

Read More

ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റിൽ എത്തിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട്. ബെസ്റ്റ് ആക്ടർ, എ ബി സി ഡി,ചാർളി എന്നി ചിത്രങ്ങൾ ആണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തിരിക്കുന്നത്.പുതിയ സിനിമയുമായി വരികയാണ് മാർട്ടിൻ പ്രക്കാട്ട് ഇപ്പോൾ. ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ ക്ഷണിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.22 മുതൽ 26 വയസ്സ് വരെയുള്ള സ്ത്രീകളെയും 50 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരെയുമാണ് കാസ്റ്റിംഗിനായി ക്ഷണിച്ചിരിക്കുന്നത്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ഉദാഹരണം സുജാത,ചാർളി എന്നി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട് മാർട്ടിൻ പ്രക്കാട്ട്.

Read More

സൗബിൻ സാഹിർ,സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി.നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കട്ട് ടൂ ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എ. ഡി. ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അജീഷ് പി തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.സംഗീതം ബിജിപാൽ,ഛായാഗ്രഹണം ആൽബി.ചിത്രത്തിലെ കാണുമ്പോൾ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ഗാനം കാണാം.

Read More

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടി രചന നാരായണൻകുട്ടി കേന്ദ്രകഥാപാത്രമായി എത്തിയ വഴുതന എന്ന ഹ്രസ്വചിത്രമാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ പ്രേക്ഷകർ ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സസ്പെൻസ് പൊളിച്ചു കൊണ്ട് മുഴുവൻ ചിത്രം ഉടൻ തന്നെ യൂട്യൂബിൽ എത്തുകയുണ്ടായി. ചിത്രത്തെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങളിൽ താൻ ഏറെ സന്തോഷവതിയാണെന്നും മോഹൻലാൽ തന്നെ വിളിച്ച് അഭിനന്ദിച്ചു എന്നും അത് വളരെ സന്തോഷം തന്നു എന്നും താരം പറയുന്നു. റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനായി പ്രവർത്തിച്ച അലക്സ് എന്ന വ്യക്തിയാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം വർക്കല തയ്യാറാക്കിയ സ്ക്രിപ്റ്റാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചതെന്ന് താരം പറയുന്നു. നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖവും ദ്വയാർഥപരമായ രീതിയിലുള്ള ചിന്തകളുമുണ്ടെന്നും എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക എന്നും താരം പറയുന്നു. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോൾ തോന്നും. ഒരു ദിവസം കൊണ്ടാണ്…

Read More

അൻവർ സാധിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം.വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്.നിഥിൻ രാജ് അരോൾ ആണ് ഛായാഗ്രഹണം.സഞ്ജീവ് ടി സംഗീതം.സാമുവൽ അബിയാണ് പശ്ചാത്തല സംഗീതം.ചിത്രത്തിലെ കിനാവോ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.സഞ്ജീവ് ടിയും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

Read More

ഇത്തവണത്തെ ഓസ്കാർ എൻട്രിക്ക് അയക്കുവാനുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ഈ ദിവസങ്ങളിൽ.കൊൽക്കത്തയിൽ വെച്ചാണ് പട്ടിക തയ്യാറാക്കുന്നത്. മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആൻഡ് ദി ഓസ്കാർ ഗോസ് ടൂ,ഉയരെ, ഓള് എന്നി ചിത്രങ്ങൾ ആണ് പട്ടികയിലേക്ക് പരിഗണിക്കുന്നത്.28 ചിത്രങ്ങളാണ് പട്ടികയിൽ ഉള്ളത്.നാളെ അവസാന ലിസ്റ്റ് ഇടുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.അപർണ സെൻ ആണ് കമ്മിറ്റി ചെയർ പേഴ്‌സൺ.അന്ധാതുൻ, ആർട്ടിക്കിൾ 15,ബഡായ് ഹോ തുടങ്ങി പ്രമുഖ ചിത്രങ്ങൾ എല്ലാം തന്നെ പട്ടികയിലുണ്ട്.

Read More