ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുന്നത്.ചിത്രത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ നായികയായി എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ ഒരുങ്ങുന്ന ചിത്രം ഒരു ഗ്യാങ്ങ്സ്റ്റർ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിൽ മലയാളി താരം ആന്റണി വർഗീസും എത്തുന്നുണ്ട് എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.വിജയ് സേതുപതിയെ ചിത്രത്തിലെ വില്ലനായി കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Author: Webdesk
മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ സംഭാവന നൽകിയ സത്താറിന്റെ വേര്‍പാട് മലയാള സിനിമാലോകത്തെ ഒന്നാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കരള്‍ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം മരിക്കുന്നത്. 67 വയസ്സായിരുന്നു.1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ സങ്കടം കാണിക്കുന്നുവെന്ന് വിമര്‍ശിച്ച്സീരിയല്‍- സിനിമാതാരം ആദിത്യന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ദേയമാകുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ evide എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും🙏 എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വര 🙏 ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു…
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി.മമ്മൂട്ടിയുടെ കിടിലൻ സ്റ്റില്ലുകൾ പകർത്തിയതിലൂടെ ശ്രദ്ധേയനായ ആളാണ് ശ്രീനാഥ്.മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ,പതിനെട്ടാം പടി, മാമാങ്കം തുടങ്ങിയ ചിത്രങ്ങളുടെ കിടിലൻ സ്റ്റില്ലുകൾ പകർത്തിയത് ശ്രീനാഥ് ആയിരുന്നു.
ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായതായിരുന്നു വഴുതന എന്ന ഷോർട്ട് ഫിലിമിന്റെ ടീസർ.ഇപ്പോൾ മുഴുവൻ ഷോർട്ട് ഫിലിമും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.രചന നാരായണക്കുട്ടിയാണ് ഷോർട്ട് ഫിലിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.വീഡിയോ കാണാം
നടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി.കോഴിക്കോട് സ്വദേശിനി ഷേർളി ആണ് വധു.ഭഗത്തിന്റെ രണ്ടാം വിവാഹമാണ് ഇത്.ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു.ഇരുവർക്കും ഒരു മകൻ ഉണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്.പിന്നീട് ഡോക്ടർ ലൗ,തട്ടത്തിൻ മറയത്ത്,ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ. ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം നടന്നു.ടോറോന്റോയിൽ ഗംഭീര നിരൂപണങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ വിശ്വവിഖ്യാതമായ റോട്ടൻടൊമാറ്റോ വെബ്‌സൈറ്റിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.ഹൊറർ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളിൽ ഒന്ന് ജല്ലിക്കട്ട് ആണെന്നത് മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒന്നാണ്.ചിത്രം ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.നൂറുകണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങൾ ‘മാഡ് മാക്സ്’ സിനിമകളെ അനുസ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സ്പീൽബെർഗ് ചിത്രം ജാസിനോടും ചിലപ്പോൾ സാദൃശ്യം തോന്നിയേക്കാം.…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ. ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ ദിവസം നടന്നു.ലിജോ ജോസ് പെല്ലിശേരി, എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു.ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാബുമോൻ ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ്. ജല്ലിക്കെട്ട് ചിത്രീകരണ സമയത്ത് അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി എന്നായിരുന്നു നടന്‍ വെളിപ്പെടുത്തിയത്. ബിഗ് ബോസ് കഴിഞ്ഞിട്ട് നേരെപോയി ജോയിന്‍ ചെയ്ത സിനിമയാണ് ജല്ലിക്കെട്ടെന്ന് നടന്‍ പറയുന്നു. ഷൂട്ടിംഗിന് മുന്‍പേ കുറെദിവസം അവിടെപ്പോയി നിന്നിരുന്നു. ലിജോ പറഞ്ഞതനുസരിച്ച്.…
സിനിമാ പ്രേമികൾ ആഗ്രഹിച്ചിരുന്ന വാർത്ത ഇതാ എത്തിയിരിക്കുന്നു.ഒടുവിൽ രാമായണം സിനിമയാക്കുന്നു. സിനിമയിൽ ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ, പ്രഭാസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.500കോടി രൂപ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കും.ബാഹുബലി താരം പ്രഭാസ് രാവണനാകുമെന്നാണ് റിപോർട്ട്. ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്.ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം പുറത്ത് ഇറങ്ങും. ദംഗലിന്റെ സംവിധായകൻ നിതേഷ് തിവാരി, തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മൽഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകൻ രവി ഉദ്യാവർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകന്റെയോ മറ്റ് അണിയറ പ്രവർത്തകരുടേയോ പേര് പുറത്തുവിട്ടിട്ടില്ല.
ജോജു ജോർജ് എന്ന താരത്തിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവൻ ആക്കി മാറ്റിയത് ജോസഫ് എന്ന ചിത്രത്തിലെ കഥാപാത്രം ആയിരുന്നു. എല്ലാത്തരം പ്രേക്ഷകരും നിറഞ്ഞ കൈയടിയോടെയാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും ഈ കഥാപാത്രത്തിന് ലഭിച്ചു.എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പദ്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്. ചിത്രം തമിഴില്‍ എത്തുമ്പോൾ ജോജു അവതരിപ്പിച്ച നായക കഥാപാത്രം ചെയ്യാന്‍ പോകുന്നത് നിർമാതാവും നടനുമായ ആർ കെ സുരേഷ് ആണ്. പ്രമുഖ തമിഴ് സംവിധായകൻ ബാലയാണ് സിനിമ നിർമിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ സുരേഷ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നവംബറിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം 2020ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.
സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയില്‍ ഇന്നലെ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവേ ലൂസിഫറിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും സൂര്യ വാചാലനായി. ലൂസിഫർ ഒരു ഗംഭീര സിനിമയാണെന്നും പൃഥ്വിരാജ് സാർ അതിഗംഭീരമായി ചിത്രം ഒരുക്കിയിട്ടുണ്ട് എന്നും സൂര്യ പറഞ്ഞു.അതോടൊപ്പം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് എല്ലാവിധ ആശംസകൾ നൽകാനും സൂര്യ മറന്നില്ല.സൂര്യയും ലാലേട്ടനും ഒന്നിക്കുന്ന കാപ്പാൻ നാളെയാണ് തിയറ്ററുകളിൽ എത്തുന്നത്.