Author: Webdesk

തമിഴകത്തിന്റെ സൂര്യയും മലയാളികളുടെ സ്വന്തം മോഹൻലാലും ഒന്നിച്ചെത്തുന്ന കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പാൻ. സൂര്യയുടെ ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന് വേറിട്ട ഒരു വരവേൽപ്പു നൽകാൻ കാത്തിരിക്കുകയാണ് കേരളത്തിലെ സൂര്യ ആരാധകർ. റിലീസിന് മുന്നോടിയായി ഫ്ലക്സുകളും കട്ടൗട്ടുകളും ഒഴിവാക്കാനാണ് സൂര്യ ഫാൻസിന്റെ തീരുമാനം. അത് ഒഴിവാക്കി ലഭിക്കുന്ന തുക ചാരിറ്റി ട്രസ്റ്റിന് നൽകാനാണ് തീരുമാനം എന്ന് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരൻ ആയ ടോമിച്ചൻ മുളകുപാടം ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രകാന്ത് വർമ്മയെന്നാണ്. ആക്ഷന് പ്രാമുഖ്യം നൽകുന്ന ചിത്രത്തിന്‍റെ ടീസർ ഇതിനോടകം ഒരു കോടിയിലേറെ ആളുകൾ കണ്ടുകഴിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിൽ സൂര്യ എത്തുന്ന ചിത്രം സെപ്റ്റംബർ 20നാണ് കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്.

Read More

ഒട്ടേറെ സുഹൃത്തുക്കളുടെ കൈയ്യും പിടിച്ച് അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നിവിൻപോളി. അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെല്ലാം തന്നെ ഉറ്റ സുഹൃത്ത് കൂടിയായ വിനീത് ശ്രീനിവാസനും ഉണ്ട്. പല വേദികളിലും അദ്ദേഹം അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു താരമാണ് താൻ എന്നതിന് തെളിവായി ഉറ്റ സുഹൃത്തുക്കളെ കണ്ടപ്പോൾ നിവിൻപോളി ഓടിയെത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മൂത്തോൻ എന്ന സിനിമയുടെ പ്രീമിയറിന് താരം ടൊറന്റോയില്‍ എത്തിയപ്പോൾ അവിചാരിതമായി പഴയ സുഹൃത്തുക്കളെ കണ്ടു. കണ്ടപാടെ നിവിൻപോളി അവരുടെ അടുത്തേക്ക് ഓടിച്ചെല്ലുകയായിരുന്നു. ഇൻഫോസിസിൽ സഹപ്രവർത്തകർ ആയിരുന്ന ലിപിൻ നായര്‍, ബോബി ജോസ് എന്ന സുഹൃത്തുക്കളായിരുന്നു അത്. താരത്തിന്റെ ഈ സന്തോഷം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Read More

തുറന്നുപറച്ചിൽ നടത്തിയതിലൂടെ നിരവധി വിമർശനങ്ങൾ നേരിട്ട താരങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ ഉണ്ട്. പ്രേക്ഷകരുടെ ഇഷ്ട നടി രജീഷ വിജയൻ ഇപ്പോൾ അത്തരത്തിൽ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്. താൻ ഒരിക്കലും ചെയ്യില്ല എന്ന് തീരുമാനിച്ച ഒരു കഥാപാത്രത്തെ പറ്റിയാണ് രജീഷ് തുറന്നു പറയുന്നത്. ഒരു പ്രമുഖ ഓൺലൈൻ വീഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. സിനിമയിൽ താരം ചെയ്യില്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ എന്ന ചോദ്യത്തിന് സിനിമയിൽ ഐറ്റം ഡാൻസ് താൻ ഒരിക്കലും ചെയ്യില്ല എന്ന് രജിഷാ വിജയൻ പ്രതികരിച്ചു. ഒരു ചിത്രത്തിൽ ഐറ്റം ഡാൻസിന് നല്ല റോൾ ഉണ്ടെങ്കിൽ ആ ചിത്രം നിഷേധിക്കുമോ എന്ന അവതാരികയുടെ ചോദ്യത്തിന് ആ ചിത്രം താൻ ചിലപ്പോൾ ചെയ്തേക്കാം എന്നാൽ ഐറ്റംഡാൻസ് ചെയ്യില്ല എന്ന മറുപടിയാണ് താരം നൽകിയത്. ഒരു ഐറ്റം ഡാൻസറുടെ കഥ പറയുന്ന ചിത്രം ആണെങ്കിൽ കൂടി അതിൽ ഐറ്റംഡാൻസ് ഉണ്ടാവണം എന്ന് നിർബന്ധമില്ല. അതിനാൽ താൻ സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്യില്ല…

Read More

മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ നിർമ്മിച്ച്‌ ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തിരക്കുകൾക്ക് തല്ക്കാലം അല്പം വിരാമമിട്ടുകൊണ്ട് ചിത്രത്തിലേക്ക് സുരേഷ് ഗോപി കടന്നു വരുമ്പോൾ നായികയായി എത്തുന്നത് ശോഭന ആണ്. ചെറിയ ഒരിടവേളയ്ക്കുശേഷം നസ്രിയയും ഈ സിനിമയുടെ ഭാഗമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ വാർത്തയായിരുന്നു. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും കൂടാതെ മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ഉർവ്വശിയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടൊപ്പം മറ്റു താരങ്ങൾ കൂടി ചേരുമ്പോൾ ഇതൊരു വമ്പൻ താരനിര അണിനിരക്കുന്ന വലിയ സിനിമയായി മാറും. പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും എന്നാണ് ലഭിക്കുന്ന സൂചന .മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും…

Read More

വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിലേക്ക് കാളിദാസ് ജയറാമിനെയും പരിഗണിക്കുന്നതായി സൂചന.വാർത്തയുടെ നിജസ്ഥിതി അറിയില്ല എങ്കിലും കാളിദാസിനെ ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ.വിജയുടെ 64ആം ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. നിലവിൽ ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് കാളിദാസ്.തമിഴ് സിനിമയിൽ കൂടിയായിരുന്നു കാളിദാസ് നായക നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.അതേ സമയം വിജയ് തന്റെ പുതിയ ചിത്രമായ ബിഗിളിന്റെ തിരക്കുകളിൽ ആണ് ഇപ്പോൾ.

Read More

തന്റെ മകൾ വീട്ടിലുള്ളപ്പോൾ വാപ്പച്ചിക്ക് പുറത്തേക്കിറങ്ങാൻ മടി ആണ് എന്ന് തുറന്നുപറയുകയാണ് ദുൽഖർ സൽമാൻ. രണ്ടര വയസുകാരി മറിയം അമീറാ സൽമാൻ ആണ് ഇപ്പോൾ മമ്മൂക്കയുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്റെ മകൾ വീട്ടിൽ എത്തിയപ്പോൾ അവിടെ ഉണ്ടായ മാറ്റങ്ങളെകുറിച്ചും മമ്മൂക്കയും കൊച്ചുമകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ദുൽഖർ സൽമാൻ തുറന്നു പറയുകയുണ്ടായി. ദുൽഖറിന്റെ മകൾക്ക് ഇപ്പോൾ രണ്ടര വയസ്സാണ്. ദുൽഖറിന് മകളുടെ ജീവിതത്തിൽ ഒരു റോൾ ഉണ്ടാക്കിയെടുക്കാൻ അത്രയും തന്നെ സമയം വേണ്ടി വന്നു എന്ന് താരം പറയുന്നു. പണ്ടൊക്കെ കുഞ്ഞ് ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ ദുൽഖർ മുറിയിൽ ഉണ്ടെങ്കിൽ കൂടി അമ്മയെ തിരയുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കുന്നത് കൊണ്ട് ആ ശീലം മാറിയെന്നും കുഞ്ഞ് തന്നോടൊപ്പം കംഫർട്ടബിളായി എന്നും ദുൽഖർ പറയുന്നു. ഇപ്പോൾ ദുൽഖർ രണ്ടു പുതിയ പ്രോജക്ടുകൾ ഏറ്റെടുത്തിരിക്കുകയാണ്. മിക്കപ്പോഴും ഔട്ഡോർ ഷൂട്ടിംഗ് ഉള്ളതുകൊണ്ട് അത് വീണ്ടും ഒരു പ്രശ്നം…

Read More

മിമിക്രി വേദിയിൽ ആരംഭം കുറിച്ച് ഇന്ന് തിരക്കഥാകൃത്ത് അഭിനേതാവ് എന്നീ നിലകളിൽ വരെ എത്തി നിൽക്കുന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പുനലൂരിലെ ഓണം ഫെസ്റ്റിവൽ താരം പങ്കെടുത്തപ്പോൾ പറഞ്ഞ ഒരു പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തന്നെ മനസ്സിലാകാത്തവർ ഉണ്ടോ എന്ന ചോദ്യത്തിന് പിന്നാലെ വിഷ്ണുവും സലിംകുമാറും ഒന്നിച്ചഭിനയിച്ച മായാവിയിലെ ഒരു രംഗം സദസ്സിനെ ഓർമ്മപ്പെടുത്തി കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. നിങ്ങൾ സന്തോഷിക്കുന്നത് ദുൽഖർസൽമാൻ ആണെന്ന് കരുതിയാണെങ്കിൽ അല്ല എന്നും വിഷ്ണു ഓർമപ്പെടുത്തുന്നുണ്ട്. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷനിലും വിഷ്ണു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. താരമിപ്പോൾ മോഹൻലാലിനൊപ്പം ബിഗ് ബ്രദർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. വിഷ്ണുവും ബിബിൻ ജോർജും ചേർന്ന് തിരക്കഥയെഴുതിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.

Read More

നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.ചിത്രത്തിലെ ആലോലം എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.ഷാൻ റഹ്മാൻ ആണ് സംഗീതം.ഹരിശങ്കറും ഗൗരി ലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read More

തൻറെ സ്വപ്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങി സന്തോഷ്ശിവൻ. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന സ്വപ്ന സിനിമയുടെ പ്രാരംഭഘട്ട ജോലിയിലേക്ക് കിടക്കുകയാണ് സന്തോഷ് ശിവൻ ഇപ്പോൾ .കലിയുഗം എന്നാണ് ചിത്രത്തിന്റെ പേര്. ഗോകുലം ഗോപാലൻ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനുവേണ്ടി വിശ്വ വിഖ്യാത സംഗീത സംവിധായകൻ എ ആർ റഹ്മാൻ സംഗീതം ഒരുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.മോഹൻലാലിന്റെ നിരവധി സിനിമകളിൽ ഛായാഗ്രഹകനായി സന്തോഷ് ശിവൻ പ്രവർത്തിച്ചിരുന്നു. എന്നാൽ ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി സന്തോഷ് ശിവൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അതിനാൽ തന്നെ ഈ സ്വപ്നസിനിമയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും ചിത്രം റിലീസിനെത്തും.കാളിദാസ് ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സന്തോഷ് ശിവൻ ഇപ്പോൾ

Read More

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നതിനു ശേഷമുള്ള ആദ്യത്തെ ഓണം ആഘോഷിക്കുകയാണ് കുഞ്ചാക്കോബോബനും ഭാര്യ പ്രിയ കുഞ്ചാക്കോയും. കുഞ്ഞിനൊപ്പം ഉള്ള താരത്തിന്റെയും പുതിയ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. മുതിർന്നവർ എല്ലാം ഹാപ്പി ഓണം ആശംസിച്ചപ്പോൾ ചുറ്റും നടക്കുന്നതിനെപ്പറ്റി വലിയ പിടി ഇല്ലാതെ അച്ഛന്റെ കയ്യിൽ ഇരിക്കുകയാണ് കുഞ്ഞ് ഇസ.ഈ ക്യൂട്ട് വീഡിയോ ഏറെ വൈറലായി കഴിഞ്ഞു. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇടയിലേക്ക് വന്ന ജൂനിയർ കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കെടുക്കാറുണ്ടായിരുന്നു. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Read More