Author: Webdesk

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ രാവിലെ 9.30ക്ക് പുറത്ത് വിടും. ചിത്രം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആയിരിക്കും ആദ്യം പ്രദർശിപ്പിക്കുക.അതിന് ശേഷമാകും ചിത്രം തിയറ്ററിൽ എത്തുക.ഇതിനിടെ ചിത്രത്തിലെ ചില സ്റ്റില്ലുകൾ പുറത്ത് വന്നിരിക്കുകയാണ്.മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള ഗംഭീര മേക്കിങ്ങിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത് എന്ന സൂചനും സ്റ്റില്ലുകൾ നൽകുന്നു.ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

Read More

സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ.മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.പ്രോഗ്രാമിന്റെ വീഡിയോ ഹൈലൈറ്റ് കാണാം

Read More

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ചിത്രം ഓഗസ്റ്റ് 23ന് പുറത്തിറങ്ങും. ചിത്രത്തിലെ ‘മനമറിയുനോള്’ എന്ന ഗാനത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.ടീസർ കാണാം

Read More

പ്രളയ ദുരന്തത്തിൽ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിന് ഇടയിൽ നമ്മെ വിട്ടുപിരിഞ്ഞ ഒരു വ്യക്തിയാണ് മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖ്. അദ്ദേഹത്തെ തേടി ഇപ്പോൾ വിശ്വശാന്തിയുടെ സഹായഹസ്തം എത്തിയിരിക്കുകയാണ്. വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയും അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും പതിനൊന്നാം ക്‌ളാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ പ്രളയത്തിൽ വിട പറഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായഹസ്തവുമായി എത്തിയ മോഹൻലാൽ റസാക്കിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ച് സാന്ത്വനമേകാനും മറന്നില്ല. വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു റസാഖിന്റെ മരണം. ഗൾഫിൽ ജോലിയുള്ള അദ്ദേഹം മടങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. കുട്ടികളെ രക്ഷിച്ചതിനു ശേഷം അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

Read More

കഴിഞ്ഞവർഷത്തെ പ്രളയത്തിലെ ദുരിത ബാധിതർക്കുള്ള സഹായധനം സർക്കാർ ഇതുവരെ കൃത്യമായി വിതരണം ചെയ്തിട്ടില്ല എന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി. വിവാദ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ പ്രതികരിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിച്ചതിനെ ഒരു വിഭാഗം അസഭ്യവർഷം കൊണ്ടു നേരിട്ടപ്പോൾ സത്യം പറയാൻ ധർമജൻ ധൈര്യം കാണിച്ചു എന്നതാണ് മറുഭാഗത്തിന്റെ അഭിപ്രായം. താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ച് നടത്തിയ പരാമർശത്തിൽ കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികൾ എത്തി എന്നാൽ അതേ വേഗതയിൽ ആ തുക അർഹിക്കുന്നവരുടെ കൈകളിൽ എത്തിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. താരത്തിന്റെ എല്ലാ പോസ്റ്റുകൾക്കും താഴെ അസഭ്യവർഷം നടത്തി ഒരു കൂട്ടം ആളുകൾ പ്രതികരിച്ചപ്പോൾ ധർമ്മജന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന കടുത്ത തീരുമാനങ്ങൾ വരെ ചിലർ മുന്നോട്ട് വച്ചു. സർക്കാർ കാര്യങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ രോഷം കൊള്ളുന്നതിൽ അടിസ്ഥാനമില്ലെന്നും പ്രതികരിച്ചുകൊണ്ട് സർക്കാർ പ്രസിദ്ധീകരിച്ച വസ്തുതകൾ പങ്കുവെച്ച് ദുരിതാശ്വാസ…

Read More

ആക്ഷൻ ഹീറോ അർജുൻ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുകയാണ്. മകളായ ഐശ്വര്യ അഞ്ജന ഭാര്യ നിവേദിത എന്നിവരോടൊപ്പമാണ് അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിക്കുന്നത്. താരം തന്നെയാണ് ആരാധകർക്കായി ആഘോഷങ്ങളുടെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സർപ്രൈസ് പിറന്നാളാഘോഷം ഒരുക്കിയ മക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ദിലീപ് നായകനാകുന്ന ജാക്ക് ഡാനിയലിലൂടെ മലയാളത്തിൽ വീണ്ടും തിരിച്ചെത്തുകയാണ് അർജുൻ. മോഹൻലാൽ നായകനാകുന്ന മരക്കാർ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട് അദ്ദേഹം.

Read More

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി. നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഒരു മാസ്സ് ചിത്രത്തിന് വേണ്ടി കൊമേഴ്‌സ്യൽ ചേരുവകൾ എല്ലാം കൃത്യമായി ചിത്രത്തിൽ ചേർത്തിട്ടുണ്ട്.ജെക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ചിത്രത്തിലെ ‘K SWAG’ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ജെക്സ് ബിജോയ്,നിറഞ്ജ് സുരേഷ്,കേശവ് വിനോദ്,അജയ് ശ്രാവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

Read More

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷീലു അബ്രഹാം ,മിയ ജോര്‍ജ്,മാധുരി,പ്രിയ നമ്പ്യാർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ . തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളായിരുന്നു ജയറാം- കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത്.ചിത്രത്തിലെ ‘കൊന്ന് തിന്നും’ എന്ന ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.എം.ജയചന്ദ്രനും സംഗീതയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംഗീതം എം.ജയചന്ദ്രൻ.

Read More

സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ.. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.ചടങ്ങിനിടെ പ്രളയബാധിതരെ സഹായിക്കുവാൻ പൃഥ്വിരാജ് ആഹ്വാനം ചെയ്തു. ഞാൻ ഇത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾരണ്ടര ലക്ഷത്തിൽ പരം ആളുകൾ റിലീഫ് ക്യാമ്പുകളിൽ കഴിയുന്നു.അവരിൽ പലർക്കും നാളെ എന്ന സങ്കല്പം പോലുമില്ല.അതിനാൽ അവരെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ്.ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും,ഈ പ്രോഗ്രാം കാണുന്ന എല്ലാവരോടും ഇവരെ സഹായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു,പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിന്റെ വാക്കുകളെ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ എതിരേറ്റത്.ചടങ്ങിൽ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡും പൃഥ്വിരാജ് സ്വന്തമാക്കി. BEST ACTOR (critics)- Malayalam for the year 2019 goes to…

Read More

സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ.. മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് പൃഥ്വിരാജ് കൂടെയിലെ അഭിനയത്തിന് സ്വന്തമാക്കി.ഐശ്വര്യ ലക്ഷ്മി വരത്തനിലെ അഭിനയത്തിന് മികച്ച നടിയായി.പ്രേക്ഷകരുടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടോവിനോ തോമസ് ആണ്.ചിത്രം തീവണ്ടി.ഹേയ് ജൂഡിലെ അഭിനയത്തിന് തൃഷ ക്രിട്ടിക്സിന്റെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ഞാൻ പ്രകാശൻ ഒരുക്കിയ സത്യൻ അന്തിക്കാട് ആണ് മികച്ച സംവിധായകൻ.വരത്തനിലെ ഗാനം ഒരുക്കിയ സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

Read More