Author: Webdesk

സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിയാൻ വിക്രത്തിന്റെ മകൻ ധ്രുവ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയത് സൂപ്പർസ്റ്റാർ സൂര്യയാണ്. ബാല സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മേഘ ചൗധരി, ഈശ്വരി റാവു, റൈസ വിൽസൺ, ആകാശ് പ്രേംകുമാർ എന്നിവർ അഭിനയിക്കുന്നു. E4 എന്റർടൈന്മെന്റിന്റെ ബാനറിൽ മുകേഷ് മെഹ്‌തയാണ് നിർമാണം. രാധൻ സംഗീതസംവിധാനവും എം സുകുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഫെബ്രുവരി മാസം ചിത്രം തീയറ്ററുകളിൽ എത്തും.

Read More

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയാണ് പ്രധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ട്രോൾ മഴയാണ് എല്ലാ ട്രോൾ ഗ്രൂപ്പുകളിലും. മെട്രോ ഉദ്ഘാടനവും, കുമ്മനം രാജശേഖരനും വിമാന ഗോമാതായും നോട്ട് നിരോധനവും എല്ലാം ട്രോളന്മാർ ചർച്ചക്ക് എടുത്തിട്ടുണ്ട്.

Read More

മെമ്മറീസ്, ദൃശ്യം, മൈ ബോസ്, ആദി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ജീത്തു ജോസഫും ജോസഫ് അലക്‌സ്, ഭരത് ചന്ദ്രൻ, ആനക്കാട്ടിൽ ചാക്കോച്ചി എന്നിങ്ങനെ കരുത്തുറ്റ കഥാപാത്രങ്ങളെ തന്റെ തൂലികയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച രഞ്ജി പണിക്കരും ആദ്യമായി ഒന്നിക്കുന്നു. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജീത്തു ജോസഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയോ മോഹൻലാലോ അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാളിദാസ് ജയറാം, അപർണ ബാലമുരളി എന്നിവരെ നായകരാക്കി ചിത്രീകരണം പൂർത്തിയാക്കിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയാണ് ജീത്തു ജോസഫിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അതേ സമയം, സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അമരത്തേക്ക് എത്തിയിരിക്കുകയാണ് രഞ്ജി പണിക്കര്‍. സൂപ്പർഹിറ്റായ ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറയിലാണ് അദ്ദേഹമിപ്പോൾ.

Read More

മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയവുമായി എത്തുന്ന പൃഥ്വിരാജ് ചിത്രം നയണിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ കൗതുകവും ആകാംക്ഷയും നിറക്കുന്ന ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിന്റെ സ്റ്റൈലിഷ് യങ് സ്റ്റാർ ദുൽഖർ സൽമാനും ട്രെയ്‌ലറിന് പ്രശംസകൾ അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ദുൽഖർ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. Phenomenal trailer @PrithviOfficial !!! Mind blown ! Wishing you all the best ! @jenusemohamed #abhinandan @shaanrahman @djsekhar @mamtamohan @GabbiWamiqa take a bow !!! https://t.co/k6YkyY4YnX — dulquer salmaan (@dulQuer) January 9, 2019 ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോദ ഫെയിം വാമിഖ ഗാബി, മംമ്ത മോഹൻദാസ് എന്നിവർ നായികാ കഥാപാത്രങ്ങളായി എത്തുന്നു. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ…

Read More

സിനിമാപ്രേമികൾ അല്ലാത്തവർ പോലും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് നാളെ. തല – തലൈവർ പോരാട്ടത്തിന് കളമൊരുക്കി വിശ്വാസവും പേട്ടയും നാളെ തീയറ്ററുകളിൽ എത്തുകയാണ്. അജിത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.കേരളത്തിൽ മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. രജനികാന്ത് നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം പേട്ടയിൽ വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ, നവാസുദ്ധീൻ സിദ്ധിഖി, ബോബി സിംഹ എന്നിവരും വേഷമിടുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. തിരു ക്യാമറ കൈകാര്യം ചെയ്യുന്നു.പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് പേട്ട കേരളത്തിൽ എത്തിക്കുന്നത്.

Read More

മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു സൂപ്പർ താരമായ പൃഥ്വിരാജ് ആണ്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ഇപ്പോൾ റെക്കോർഡ് തുകയ്ക്ക് വിറ്റു പോയിരിക്കുകയാണ്.ഫാർസ് ഫിലിംസ് ആണ് വിതരണാവകാശം സ്വന്തമാക്കിയത്. തുക എത്രയാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.സൗത്ത് ഇന്ത്യൻചിത്രങ്ങളുടെ യുഎഇ, ജിസിസി രാജ്യങ്ങളിലെ പ്രധാന വിതരണക്കാരാണ് ഫാര്‍സ് ഫിലിം. പ്രേതം ടൂവും കെജിഎഫും തട്ടുംപുറത്ത് അച്യുതനുമൊക്കെ ഗള്‍ഫിലെത്തിച്ചത് ഇവരായിരുന്നു. വ്യാഴാഴ്ച തീയേറ്ററുകളിലെത്തുന്ന രജനീകാന്ത് നായകനാവുന്ന പേട്ട ഇവിടങ്ങളില്‍ എത്തിക്കുന്നതും ഫാർസ് തന്നെ. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവാണ് ലൂസിഫറിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്‍, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ നായികയാവുമ്ബോള്‍ വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിലെത്തുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം പകരുന്നത് ദീപക് ദേവ്.

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രത്തിൽ നവാഗതയായ സയ ഡേവിഡാണ് നായിക. ചിത്രത്തിന്റെ ഏറ്റവും പുതിയ സ്റ്റിൽസ് ഇതാ.

Read More

ഒടിയൻ കെട്ടുറപ്പുള്ള തിരക്കഥയുള്ള ചിത്രമാണെന്ന് സംവിധായകനും നടനുമായ എം ബി പദ്മകുമാർ. തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഒടിയനെ കുറിച്ച് സംസാരിച്ചത്. “ഞാൻ കണ്ട ഒടിയൻ ഇതാണ്. എന്റെ കൂടെ വന്ന സൃഹൃത്ത് സിബുവിനും ഒപ്പമിരുന്ന മിക്കവർക്കും ഒടിയൻ നല്ല സിനിമയായിരുന്നു. മുൻപ് ഒടിയനെ കണ്ടവരെ കുറ്റം പറയാൻ പറ്റില്ല. അന്ന് ‘ഒടിയൻ’ ഇരുട്ടിലായിരുന്നല്ലോ..” അശ്വാരൂഢൻ, നിവേദ്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും മൈ ലൈഫ് പാർട്ടണർ, രൂപാന്തരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമാണ് എം ബി പദ്‌മകുമാർ.

Read More

2019ൽ കൈ നിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടി മലയാളക്കര കീഴടക്കാൻ ഒരുങ്ങുന്നത്. അന്യഭാഷാ ചിത്രങ്ങൾ അടക്കം 2019 വിജയവർഷമാക്കാൻ ഉള്ള വകയെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ തമിഴ് ചിത്രം പേരൻപാണ് പ്രദർശനത്തിനൊരുങ്ങുന്ന ഒരു ചിത്രം. ഫെബ്രുവരി മാസം തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ തങ്ക മീങ്കൽ ഒരുക്കിയ റാമാണ്. അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്ന ചിത്രത്തിൽ അഞ്ജലി, സാധന, അഞ്ജലി അമീർ, സമുതിരക്കനി എന്നിവരും വേഷമിടുന്നു. പേരൻപ് ട്രെയ്‌ലറിന് വമ്പൻ സ്വീകാര്യതയാണ് കൈവരിക്കാനായത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയാണ് മമ്മൂട്ടിയുടേതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ചിത്രത്തിന്റെ സംവിധാനം മഹി വി രാഘവാണ്. കൃഷ്ണകുമാർ എന്ന Kയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ലയും സാഷി ദേവിറെഡ്ഢിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ…

Read More

ഗ്ലാമറസാകുന്നതിൽ ഒട്ടും മടി കാണിക്കാത്ത നടിമാരിൽ ഒരാളാണ് ലക്ഷ്‌മി റായ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ലക്ഷ്‌മി റായിയുടെ ബിക്കിനി ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. റോക്ക് N റോളിൽ ലാലേട്ടന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ലക്ഷ്‌മി അണ്ണൻ തമ്പി, 2 ഹരിഹർ നഗർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടേയും പ്രിയങ്കരിയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗാണ് ലക്ഷ്‌മി റായ് അവസാനമായി അഭിനയിച്ച ചിത്രം. ഹൊറർ തമിഴ് ചിത്രം നീയാ 2 അണിയറയിൽ ഒരുങ്ങുന്നു.

Read More