Author: Webdesk

ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സെയ്‌റ നരസിംഹ റെഡ്‌ഡി ട്രയ്ലർ പുറത്തിറങ്ങി. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡി. അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരേന്ദർ റെഡ്‌ഡി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം റാം ചരനാണ്.

Read More

നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ടിരിക്കുകയാണ് നിർമാതാവ് അജു വർഗീസ്. ചിത്രത്തിലെ നായകൻ നിവിൻ പോളിയെ അറിയില്ലാത്ത ആരും തന്നെ തെന്നിന്ത്യയിൽ ഇല്ലായെന്ന് പറയാം.എന്നാൽ നിവിൻ പോളി മുന്നിൽ നിൽക്കുമ്പോൾ തന്നെ ഇതാരാണ് എന്ന് ചോദിച്ചാൽ എങ്ങനെ ഇരിക്കും.നിവിന്റെ ആരാധികയായ കൊച്ചുകുട്ടി തന്റെ കൂട്ടുകാരിയെയും കൂട്ടി താരത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കാൻ അരികിൽ ചെല്ലുന്നു. ഓട്ടോഗ്രാഫ് നൽകുന്ന താരത്തിന്റെ അടുത്തുനിന്ന് കൂട്ടുകാരി ചോദിക്കുന്നു, ‘ഇതാരാണ്’. ‘ഇത് ഹീറോ’ എന്ന് കൂട്ടുകാരിയോട് പറയുന്ന ആരാധിക.എന്തായാലും ഈ ക്യൂട്ട് വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

Read More

ഏഴുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയ മലയാള സിനിമ കണ്ട മികച്ച ഛായാഗ്രഹകരിൽ ഒരാളായിരുന്നു ഈയിടെ അന്തരിച്ച എം ജെ രാധാകൃഷ്ണൻ. ഏറ്റവും കൂടുതൽ തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടിയതിന്റെ റെക്കോർഡ് അദ്ദേഹത്തിന് പേരിലാണ്. ഇത്തവണ അദ്ദേഹത്തെ തേടി ദേശീയ അവാർഡ് എത്തിയിരുന്നു. എം.ജെ രാധാകൃഷ്ണന്റെ വേര്‍പാടില്‍ ഏറെ വേദനിക്കുന്ന ഒരു വ്യക്തിയാണ് സുഹൃത്തും സംവിധായകനുമായ ഡോ. ബിജു. കഴിഞ്ഞ 14 വർഷങ്ങളിലായി ബിജു സംവിധാനം ചെയ്ത 10 സിനിമകളിൽ ഒൻപതിലും ക്യാമറ ചലിപ്പിച്ചത് രാധാകൃഷ്ണനായിരുന്നു. ഇപ്പോൾ തന്റെ ചിത്രങ്ങളിൽ രാധാകൃഷ്ണന് പകരം ക്യാമറ ചലിപ്പിക്കുന്നത് ഇനിയാര് എന്ന് തുറന്നു പറയുകയാണ് ഡോ. ബിജു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: കഴിഞ്ഞ 14 വർഷങ്ങളിൽ ചെയ്തത് 10 സിനിമകൾ ആണ്. അതിൽ 9 സിനിമകളുടെയും ഛായാഗ്രാഹകൻ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകൾ പൂർണ്ണമായ കഥ ഉൾപ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകൻ, സംവിധായകൻ എന്ന…

Read More

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ചിത്രമാണ് പുലിമുരുകൻ. ഒരുകാലത്തും മലയാള സിനിമയ്ക്ക് സ്വന്തമാക്കാൻ സാധിക്കില്ല എന്ന് കരുതിയിരുന്ന 100 കോടി ക്ലബ്ബിലേക്ക് ആദ്യമായി മലയാള സിനിമയെ കൈപിടിച്ചു കയറ്റിയത് പുലിമുരുകൻ ആയിരുന്നു.മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹിറ്റ് മേക്കർ വൈശാഖ് ആയിരുന്നു.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്ന് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ തിരകഥാകൃത്ത് ഉദയകൃഷ്ണ.ഒരു ചാനൽ അഭിമുഖത്തിലാണ് ഉദയകൃഷ്ണ ഇത് വ്യക്തമാക്കിയത്.നേരത്തെ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടവും ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചനകൾ ഉണ്ടെന്ന് മനസ്സ് തുറന്നിരുന്നു.

Read More

പാലാരിവട്ടം പാലം വിവാദത്തിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിമർശിച്ച് സംവിധായകൻ എം.എ. നിഷാദ്. ലീഗിലെ പാവം അണികളെ പറഞ്ഞ് പറ്റിക്കുന്നത് പോലെ , പൊതു സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുതെന്ന് നിഷാദ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പാലം അഴിമതിയില്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ഇനി ഒരു പാലം കഥ… ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വേണ്ടേ…അതാണല്ലോ പണ്ടേ പറയുന്ന ചൊല്ല്…അത് ശരി തന്നെയാണ് എന്താ സംശയം. പക്ഷേ ഇട്ട പാലത്തിൽ പൊതു ജനങ്ങൾക്ക് ഉതകിയില്ല എന്ന് മാത്രം…കാര്യം നമ്മുടെ നികുതി പണം കൊണ്ട് നിർമിച്ചതാണെങ്കിലും…അതൊക്കെ ആര് നോക്കുന്നു…പാലം ഇട്ട കോൺട്രാക്ടർക്കും മന്ത്രിക്കും കൂട്ടാളികൾക്കും മാത്രം അങ്ങോട്ടും ഇങ്ങോട്ടുമായി. അപ്പോൾ പറഞ്ഞ് വന്നത്, പാലത്തിന്റെ കാര്യമാ..നമ്മുടെ പാലാരിവട്ടം എന്ന പഞ്ചവടി പാലത്തിന്റെ…പണ്ട് വളരെ പണ്ട് കെ.ജിയ ജോർജ് സാർ സംവിധാനം ചെയ്ത…

Read More

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് അതേ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതിഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.ഇന്ദ്രജിത്ത്,ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങള്‍.ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് ശോഭിത ധുലിപല ആണെന്നാണ് റിപ്പോർട്ടുകൾ.മൂത്തോനിൽ നിവിൻ പോളിയുടെ നായികയായിരുന്നു ശോഭിത. ഫെമിന മിസ് ഇന്ത്യയില്‍ പങ്കെടുത്ത ശോഭിത 2013ല്‍ മിസ് എര്‍ത്ത് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.കെ എസ് അരവിണ്ടും ഡാനിയൽ സായൂജ് നായരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

Read More

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയില്‍ ഇന്ന് നടന്ന പ്രസ്‌ മീറ്റില്‍ സംസാരിക്കവേ സൂര്യയുടെ അർപ്പണ മനോഭാവത്തെ കുറിച്ച് ലാലേട്ടൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ‘വലിയ അര്‍പ്പണമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷംകൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍… ഞാന്‍പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിച്ചിട്ടുണ്ട്. ഒരു എസ്പിജി ഓഫീസറുടെ കൂടെ പോയിനിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ അര്‍പ്പണത്തിനുള്ള പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ലാലേട്ടൻ പറഞ്ഞു. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ…

Read More

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയില്‍ ഇന്ന് നടന്ന പ്രസ്‌ മീറ്റില്‍ സംസാരിക്കവേ സൂര്യ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. അവതാരിക സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍ എന്ന് പറഞ്ഞാൽ ഇരുവരും അഭിവാദ്യം ചെയ്തത്.എന്നാൽ ഉടനെ സൂര്യ തിരുത്തുമായി എത്തി.സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ്‌ മോഹന്‍ലാല്‍ എന്ന് പറയരുത്,അദ്ദേഹത്തിന്റെ പേര് ആദ്യം പറഞ്ഞ് കഴിഞ്ഞിട്ട് എന്റെ പേര് പറഞ്ഞാൽ മതി,സൂര്യ പറഞ്ഞു. മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. “മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ്. ഞാന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ…

Read More

പൊന്നിയിന്‍ സെല്‍വനെന്ന ചിത്രത്തിനായി തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. നാളുകള്‍ക്ക് ശേഷം മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കാനാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഐശ്വര്യ റായ് എത്തിയപ്പോൾ കഥാപാത്രം ആവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വിക്രമും വ്യക്തമാക്കിയിരുന്നു. തന്റെ മനസ്സിലെ സ്വപ്ന ചിത്രമായിട്ടാണ് മണിരത്നം ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ്, അമല പോള്‍, സത്യരാജ്, ജയം രവി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജയറാം പങ്കുവച്ച ഒരു പോസ്റ്റിലൂടെ അദ്ദേഹവും ഈ ചിത്രത്തിലൊരു ഭാഗമാകുന്നു എന്ന സൂചനയാണ് ലഭ്യമാകുന്നത്. തമിഴിൽ നിന്നും വലിയൊരു ചരിത്ര സിനിമയുടെ ഭാഗമാകുവാൻ ഉള്ള അവസരം തന്നെ തേടിയെത്തിയിട്ടുണ്ട് എന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ലെന്നും ആയിരുന്നു ജയറാമിന്റെ പോസ്റ്റ്. ജയറാമിനെ കൂടാതെ മോഹൻലാലും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ചിത്രത്തിലെ താര നിർണയത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read More

ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ ഗായകനാണ് അഭിജിത്ത് കൊല്ലം.ദാസേട്ടന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ സംസ്ഥാന പുരസ്‌ക്കാരം നഷ്ടമായ ഗായകനാണ് അഭിജിത്. ഗായകനായ ശ്രീ.അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വിസ്മയശ്രീയാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.

Read More