Author: Webdesk

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിക്കഴിഞ്ഞു.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. മോഹൻലാലിന്റെ മാസ്സ് പരിവേഷം ഏറെ പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ഇപ്പോൾ ലൂസിഫർ ലൊക്കേഷനിൽ വെച്ച് നടന്ന രസകരമായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാൽ. മോഹൻലാൽ പറഞ്ഞത് ഇങ്ങനെ: ഒരിക്കൽ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ പൃഥ്വിരാജ് നമ്മുക്ക് ഒന്നുകൂടെ ചെയ്യാം ചേട്ടാ എന്ന് പറഞ്ഞു.അപ്പോൾ ഞാൻ ചോദിച്ചു എന്താ പറ്റി മോനെ എന്ന്. ഉടനെ പൃഥ്വിരാജ് പറഞ്ഞു,ചേട്ടാ,ചേട്ടൻ നടന്നപ്പോൾ ചേട്ടന്റെ തോൾ ചെരിഞ്ഞില്ല എന്ന്.ആളുകൾ നമ്മുടെ ചെരുവിനെ വരെ കാര്യമായി നോക്കിക്കാണുന്നു,മോഹൻലാൽ പറഞ്ഞു.

Read More

ആദ്യകാല ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയങ്ങളിൽകൂടെയും അവതരണത്തിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രങ്ങൾ മലയാളിക്ക് സമ്മാനിക്കുന്ന യുവ സംവിധായകനാണ് ആഷിഖ് അബു. മഹേഷിന്റെ പ്രതികാരം, വൈറസ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് മലയാള ഇൻഡസ്ട്രിയെ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും വളരെ വ്യത്യസ്തമാക്കാൻ ആഷിഖ് അബുവിന് സാധിച്ചു. മോഹൻലാൽ എന്ന നടന്റെ നയങ്ങളോടും രാഷ്ട്രീയത്തോടും നിരവധി വിമർശനങ്ങൾ നടത്തിയിട്ടുള്ള ആഷിക് അബു തന്നെ പുലിമുരുകൻ എന്ന ചിത്രത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞു. അത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. “പുലിമുരുകൻ എന്ന് പറയുന്ന സിനിമ ലാലേട്ടൻ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് മറ്റേതൊരു ആക്ടർക്കും അതുപോലെ ചെയ്താൽ അത്രയും വലിയൊരു കളക്ഷനിലോട്ട് ചിത്രം വരില്ല. അങ്ങനെ ലാലേട്ടനെ സ്ക്രീനിൽ കാണാൻ ഇഷ്ട്ടമുള്ള ഒരു ഭൂരിപക്ഷം ആൾക്കാർ ഇവിടെയുണ്ട്. അവർ അത് എൻജോയ് ചെയ്യുന്നുടെന്നാണ് അതിന്റെ അർഥം.” ആഷിഖ് അബുവിന്റെ അഭിപ്രായം ഇങ്ങനെ ആണ്.

Read More

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോൻ’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത് ചിത്രത്തിന്റെ പ്രദർശനം കാണുവാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരുന്നു.നിവിൻ പോളി, സംവിധായക ഗീതു മോഹൻദാസ് തുടങ്ങി ചിത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ എല്ലാം തന്നെ ടോറോന്റോയിൽ എത്തിയിരുന്നു.ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിന്റെ പ്രദർശനം കണ്ട ഒരു മലയാളി കുറിച്ച റീവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ ജെറിൻ ചാക്കോ എന്ന വ്യക്തിയാണ് റീവ്യൂ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: Nivin Pauly as AKBAR a.k.a BHAI എന്തായിരുന്നു നിവിനെ…

Read More

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം ഡിസംബറിൽ തിയറ്ററുകളിൽ എത്തും. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രധാന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.അതിനാൽ രണ്ട് വർഷമെടുത്ത് വിവിധ ഷെഡ്യൂളുകളിൽ ചിത്രം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചത്,അങ്ങനെ തന്നെയാണ് ചെയ്തതും,അൻവർ റഷീദ് പറയുന്നു.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.

Read More

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോൻ’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത് ചിത്രത്തിന്റെ പ്രദർശനം കാണുവാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരുന്നു.നിവിൻ പോളി, സംവിധായക ഗീതു മോഹൻദാസ് തുടങ്ങി ചിത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ എല്ലാം തന്നെ ടോറോന്റോയിൽ എത്തിയിരുന്നു.ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പൂർണ്ണ ആത്മാർഥതയോടെ താൻ ചെയ്ത ഒരു ചിത്രമാണ് മൂത്തോൻ എന്നും അത് ടൊറന്റോ ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം പറഞ്ഞു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രവും ഇതുതന്നെയാണ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിക്കഴിഞ്ഞു.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. ചിത്രത്തിന് ലഭിച്ച കളക്ഷൻ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നാണ്. എന്നാൽ ഈ സിനിമയ്ക്ക് ലഭിച്ച വിപണന സാധ്യതയേക്കാൾ കൂടുതൽ വിപണന സാധൃതകൾ മരയ്ക്കാറും മാമാങ്കവും കൊണ്ടുവരും എന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.വിപണന സാധ്യതകൾക്ക് പരമാവധി വഴിതെളിച്ച ചിത്രമാണ് ലൂസിഫർ.എന്നാൽ ഇതുകൊണ്ട് മലയാളസിനിമ അവസാനിക്കുന്നില്ല, കൂടുതൽ വാണിജ്യ പരമായ ചിത്രങ്ങളായിരിക്കും ഇനി വരാനിരിക്കുന്നത്, പൃഥ്വിരാജ് പറഞ്ഞു. ഓവർസീസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു ലൂസിഫർ.എന്നാൽ മരയ്ക്കാറും മാമാങ്കവും റിലീസ് ആകുന്ന സമയത്ത്‌ ഈ വിപണന സാധ്യതകൾ വീണ്ടും വർധിക്കുമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

Read More

സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാം എന്നും താൻ ചിത്രത്തിന്റെ പ്രൊഡ്യൂസർ അല്ലാത്തതിനാൽ അത് പുറത്ത് വിടുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് മനസ്സ് തുറന്നത്.ചോദ്യകർത്താവ് നികേഷ് കുമാർ പ്രീ ബിസിനസ് 150 കോടി ഉണ്ടെന്ന് കേൾക്കുന്നുണ്ടലോ എന്ന് ചോദിച്ചപ്പോൾ അത് എത്രയാണ് എന്ന് പറയുന്നില്ല എന്നും മലയാള സിനിമയ്ക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ഭീമമായ തുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമയിലെ ഒരു നാഴിക കല്ല് ആണ് മരയ്ക്കാർ.കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എങ്കിൽ ചിന്തിക്കാൻ…

Read More

നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനമായിരുന്നു കുടുക്ക് പാട്ട്.റിലീസിന് മുൻപ് തന്നെ ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഇപ്പോൾ ഇതാ കുടുക്ക് ഗാനം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് സക്‌സസ് ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാൽപ്പത് ലക്ഷത്തിൽ പരം ആളുകളാണ് കുടുക്ക് ഗാനം ഇതിനോടകം യുട്യൂബിൽ കണ്ടത്.

Read More

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167 ആമത്തെ ചിത്രമായ ഇത് സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക.ചിത്രത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ.രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാവകയും ഉറപ്പുനൽകുന്ന ഒരു ചിത്രമായിരിക്കും ദർബാർ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുമ്പോൾ സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

ബിഗ് ബോസിലൂടെ ഒന്നിച്ച ജോഡികലാണ് പേർളി മാണിയും ശ്രീനിഷും.ഇരുവരുടെയും വിവാഹ ശേഷമുള്ള ആദ്യ ഓണമാണ് ഇത്.ഇത്തവണ ശ്രീനിഷിന്റെ വീട്ടിലാണ് പേർളിയുടെ ഓണം.ശ്രീനിഷിന്റെ വീട്ടിൽ പൂക്കളം ഒരുക്കിയും സദ്യ ഉണ്ടാക്കിയും പേർളി ഓണം ആഘോഷിച്ചു.

Read More