രണ്ട് വർഷം മുമ്പുള്ള ഓണക്കാലത്ത് തരംഗമായിരുന്ന ജിമ്മിക്കി കമ്മൽ ഓർമയില്ലേ.വെളിപാടിന്റെ പുസ്തകം എന്ന സിനിമയ്ക്ക് വേണ്ടി ഷാൻ റഹ്മാൻ ഈണമിട്ട ഈ ഗാനത്തിനൊത്ത് ചുവട് വെക്കാത്ത ഒരു മലയാളി പോലും കാണില്ല എന്ന് വേണമെങ്കിൽ പറയാം. അത്രമേൽ വൈറലായ ഈ ഗാനം പല പല സോഷ്യൽ മീഡിയ സെലിബ്രിറ്റികളേയും നമ്മുക്ക് സമ്മാനിക്കുകയും ചെയ്തു.ഇപ്പോൾ ജിമ്മിക്കി കമ്മലിന്റെ പാത പിടിക്കുകയാണ് മറ്റൊരു ഷാൻ റഹ്മാൻ ഗാനം നിവിൻ പോളി നായകനായ ലൗ ആക്ഷൻ ഡ്രാമയിലെ കുടുക്ക് ഗാനമാണ് മറ്റൊരു ജിമ്മിക്കി കമ്മൽ എന്ന നിലയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നത്.കുടുക്ക് ഗാനത്തിനൊത്ത് ചുവട് വെക്കുന്നവരുടെ നിര ഓരോ ദിവസവും കൂടി വരുകയാണ്. എന്തിന് പറയുന്നു സെലിബ്രിറ്റികൾ വരെ ഈ ഗാനത്തിനൊത്ത് ചുവട് വെക്കുന്നു.ഉണ്ണി മുകുന്ദൻ ഈ ഗാനത്തിനൊത്ത് ഡാൻസ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്തായാലും കാത്തിരിക്കാം ജിമ്മിക്കി കമ്മൽ ലെവലിലേക്ക് കുടുക്ക് ഉയരുന്നതിനായി
Author: Webdesk
മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന കഴിഞ്ഞ ദിവസം തിയറ്ററുകളിൽ റിലീസ് ചെയ്യുകയുണ്ടായി.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയാഘോഷം ഇപ്പോൾ മോഹൻലാലിന്റെ പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ലൊക്കേഷനിൽ നടന്നിരിക്കുകയാണ്.ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആയിരുന്നു വിജയാഘോഷം സംഘടിപ്പിച്ചത്. സിദ്ദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ലൂസിഫറിന് ശേഷം മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്.
നടൻ ഹേമന്ത് മേനോൻ വിവാഹിതനായി.നിൽന നായർ ആണ് വധു.മുപ്പത് വയസ്സുകാരനായ ഹേമന്ത് നിരവധി ചിത്രങ്ങളിൽ ഭാഗമായിട്ടുണ്ട്.കലൂരിലെ ഭാസ്കരീയം കണ്വെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം.
മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന കഴിഞ്ഞ ദിവസം തിയറ്ററുകളിൽ റിലീസ് ചെയ്യുകയുണ്ടായി.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്.ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ എം.എ നിഷാദ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ഈ ഓണത്തിന് ബംമ്പറടിച്ചത് ഇട്ടിമാണിക്ക്… പൂർണ്ണമായും ഒരു മോഹൻലാൽ സിനിമ… പലപ്പോഴും പാളി പോകാവുന്ന ഇടങ്ങളിലൊക്കെ മോഹൻ ലാൽ എന്ന നടന്റ്റ് സാന്നിധ്യം കുറച്ചൊന്നുമല്ല ഈ സിനിമയേ രക്ഷിച്ചത്…അത് കൊണ്ട് തന്നെയാണ് ഇത് നൂറ് ശതമാനം ലാൽ ചിത്രമാകുന്നത്……അദ്ദേഹത്തിന്റ്റെ ടൈമിംഗും ,പരിചയസമ്പത്തും,അവതരണവും അത് തന്നെയാണ് ഹൈലൈറ്റ്… പരസ്യ വാചകത്തിൽ പറയുന്ന മാസ്സിനേക്കാളും ഇഷ്ടമായത് മനസ്സാണ്.. അവസാനത്തെ പതിനഞ്ച് മിനിറ്റ് പടം പ്രേക്ഷകരെ പിടിച്ചിരുത്തും….ഒരു വലിയ സന്ദേശം പൊതു സമൂഹത്തിന് നൽകാനും,ചിന്തിപ്പിക്കാനും പുതുമുഖ സംവിധായകർക്ക് കഴിഞ്ഞു എന്നതിൽ അവർക്കഭിമാനിക്കാം… പലപ്പോഴും തൃശ്ശൂർ സ്ലാംഗ് കൈവിട്ട്…
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിലെ സിംഹം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രം ചൈനയിലും പ്രദർശനത്തിനെത്തും എന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ആ വാർത്തയെക്കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങളും ആയി രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. കുഞ്ഞാലിമരക്കാർ അറബികടലിലെ സിംഹവും മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും ചൈനയിൽ പ്രദർശനത്തിനെത്തുമെന്നാണ് അദ്ദേഹം അറിയിക്കുന്നത്. മൊഴിമാറ്റം മാത്രമായിരിക്കില്ല എന്നും ചൈനീസ് കമ്പനിയുമായി ചേർന്നാണ് കുഞ്ഞാലിമരയ്ക്കാർ അവിടെ പ്രദർശനത്തിനെത്തുന്നത് എന്നും മോഹൻലാൽ പറഞ്ഞു. ചൈനീസ് പേരിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഭാഷ ചൈനീസ് ആവുക എന്നതിനപ്പുറം സബ്ടൈറ്റിലുകൾ ആണ് അവർക്കാവശ്യം എന്നും അത് ഭംഗിയായി നിർവഹിക്കാൻ ഒരു ടീമിനെ ഏർപ്പെടുത്തുമെന്നും താരം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിർമ്മിച്ച നാൽപതോളം ചിത്രങ്ങൾ മാത്രമേ ചൈന ഒരു വർഷം എടുക്കാറുള്ളൂ. അങ്ങനെ നോക്കുമ്പോൾ ചൈന സിനിമയുടെ കാര്യത്തിൽ വലിയൊരു വിപണിയാണ്. അവർ തെരഞ്ഞെടുക്കുന്ന 40 ചിത്രങ്ങളിൽ ഒന്നാകുവാൻ സാധിച്ചത് മലയാളസിനിമയ്ക്ക് മാത്രമല്ല…
നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനമായിരുന്നു കുടുക്ക് പാട്ട്.റിലീസിന് മുൻപ് തന്നെ ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഇപ്പോൾ ഇതാ കുടുക്ക് ഗാനത്തിനൊപ്പം ചുവട് വെക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.അജു വർഗീസാണ് വീഡിയോ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ അറുപത്തിയെട്ടാം പിറന്നാൾ ആയിരുന്നു ഇന്നലെ. സിനിമാലോകത്തെ പ്രമുഖർ എല്ലാവരും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. നടൻ റഹ്മാനും മമ്മൂട്ടിക്ക് ആശംസകളുമായി രംഗത്ത് എത്തി. റഹ്മാന്റെ ഫെയ്സ്ബുക്ക് കുറിപ്പ് Happy birthday my dear Mammukka… മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാൻ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. ‘കൂടെവിടെ’യിൽ അഭിനയിക്കാനെത്തുമ്പോൾ മമ്മുക്ക സിനിമയിൽ രണ്ടോ മൂന്നോ വർഷമായിട്ടേയുള്ളു. പക്ഷേ, അപ്പോൾ തന്നെ സിനിമയിൽ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു. ഊട്ടിയിൽ പഠിച്ചിരുന്നതിനാൽ കുറെ വർഷങ്ങളായി ഞാൻ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. നസീർ, മധു, സുകുമാരൻ, ജയൻ, സോമൻ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോൾ അറിവുണ്ടായിരുന്നുള്ളു. നാട്ടിൽ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു: ഫെയറിലാൻഡ്. ഊട്ടിയിൽ പോകുന്നതിനു മുൻപുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയൻ അഭിനയിച്ച ‘അങ്ങാടി’യായിരുന്നു അവിടെ പ്രദർശിപ്പിച്ച ആദ്യ ചിത്രം. ചിത്രം…
ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ട്രെയ്‌ലർ കാണാം
സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി വിവാഹിതയായി.തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരൻ.വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ദിലീപും മകൾ മീനാക്ഷിയും എത്തിയത് ഇപ്പോൾ ഏറെ വാർത്താപ്രാധാന്യം നേടുകയാണ്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കമലിന്റെ സഹ സംവിധായകനായി സിനിമാ ജീവിതം തുടങ്ങിയ ലാൽ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂർ കനവാണ്. ഇനി ബിജു മേനോൻ നായകനാവുന്ന 41 ആണ് റിലീസ് ആവാൻ തയ്യാറെടുക്കുന്ന ചിത്രം. ജീവ നായകനാവുന്ന തമിഴ് ചിത്രം ജിപ്സിയിൽ നടനായും ലാൽ ജോസ് തുടക്കം കുറിക്കുന്നുണ്ട്.
അൻവർ സാധിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം.വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്.നിഥിൻ രാജ് അരോൾ ആണ് ഛായാഗ്രഹണം.സഞ്ജീവ് ടി സംഗീതം.സാമുവൽ അബിയാണ് പശ്ചാത്തല സംഗീതം.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ട്രയ്ലർ കാണാം