ജയസൂര്യ നായകനായ തൃശൂർ പൂരത്തിനിടെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്ക്.ഫൈറ്റ് രംഗങ്ങൾ ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകിൽ പരിക്കേൽക്കുകയായിരുന്നു. ജയസൂര്യയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇപ്പോൾ കുറച്ച് ദിവസങ്ങളായി ഫൈറ്റ് രംഗങ്ങൾ ആയിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.അതിന്റെ തളർച്ച താരത്തിന് ഉണ്ടായിരുന്നു.തല കറങ്ങി വീണ താരം ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് ചെന്നിടിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം.രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ചിത്രത്തിൽ നായികയായി എത്തുന്നത് അനു സിത്താരയാണ്.
Author: Webdesk
മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.ഇതിനിടെ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു വരുന്ന ഷൈലോക്കിന്റെ അണിയറ പ്രവർത്തകരും മമ്മൂട്ടിക്ക് ആശംസകളുമായി രംഗത്തെത്തി. ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ പങ്കു വെച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ആശംസകൾ അറിയിച്ചത്.ചിത്രത്തിൽ മമ്മൂട്ടി കിടിലൻ ലുക്കിലാണ് വരുന്നത്.ഇത് ശരി വെക്കുന്നത് ആണ് ഇപ്പോൾ പുറത്ത് വന്ന സ്റ്റിൽ.മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.
മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.എല്ലാ തവണയും മമ്മൂട്ടിയുടെ പിറന്നാൾ ദിവസം രാത്രിയിൽ മമ്മൂട്ടിയുടെ വീടിന് മുന്നിൽ അദ്ദേഹത്തെ കാണുവാനായി ഒരു വലിയ ആർഥകവൃന്ദം തടിച്ചു കൂടുന്ന പതിവുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല.ഇത്തവണയും ഇക്കയെ കാണാനും ആശംസ കൈമാറാനുമായി ആരാധകര്‍ നേരിട്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനരികിലായിരുന്നു ആരാധകര്‍ തടിച്ചുകൂടിയത്. ഇക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള വിളികൾ അവിടെ മുഴങ്ങി. രമേഷ് പിഷാരടിയാണ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ഇതെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുകയുണ്ടായി. അൽപ്പ സമയത്തിന് ശേഷം മമ്മൂക്ക വീടിന് പുറത്തെത്തി.തന്റെ ആരാധകരെയെല്ലാം കൈയുയർത്തി അഭിവാദ്യം ചെയ്യാനും അദ്ദേഹം മറന്നില്ല.പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും മെഗാസ്റ്റാർ നന്ദി പറയുകയുണ്ടായി.ഇതിനിടെ മമ്മൂട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ഗാനഗന്ധർവ്വന്റെ ഒഫീഷ്യൽ ട്രയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിടുകയുണ്ടായി.
മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.മമ്മൂട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ
ഫൈനൽസിൽ ഒരു സ്റ്റാർട്ടിങ്ങ്..! അതാണ് സംവിധായകൻ പി ആർ അരുൺ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നടി മുത്തുമണിയുടെ ഭർത്താവ് എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ അരുണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൈനൽസ്. 1983, ക്യാപ്റ്റൻ പോലെയുള്ള ചുരുക്കം സ്‌പോർട്സ് സിനിമകൾ മാത്രമേ മലയാളികൾ വിജയിപ്പിച്ചിട്ടുള്ളൂ എന്നതിനാൽ തന്നെ ഒരു സ്പോർട്സ് സിനിമയുമായി അരങ്ങേറ്റം കുറിക്കുക എന്ന ഏറെ റിസ്‌കുള്ള ഒരു പണി തന്നെയാണ് അരുൺ ഏറ്റെടുത്തതും വിജയിപ്പിച്ചതും. കേരളത്തെ ലോകത്തിന് മുൻപിൽ കാണിച്ചു കൊടുത്തവരും അങ്ങനെ കാണിച്ചു കൊടുക്കുവാൻ കഴിവുണ്ടായിട്ടും സാധിക്കാതെ പോയവരുമെല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. അവർക്കെല്ലാം ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം. കട്ടപ്പനയിലെ ഒരു കുഗ്രാമത്തിൽ നിന്നും കഠിന പ്രയത്നം കൊണ്ട് ദേശീയ സൈക്ലിംഗ് താരമായി വളർന്നുവന്ന ആളാണ് ആലീസ്. സ്‌പോര്‍ട്ട്‌സ് അദ്ധ്യാപകനായ അച്ഛൻ വര്‍ഗീസ് മാസ്റ്റര്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്തിരിക്കുന്നു. എന്നാലും വെറുതേ ഇരിക്കാന്‍ അദ്ദേഹത്തിനിഷ്ടമല്ല. അദ്ദേഹം കൂട്ടികളെ പരിശീലിപ്പിക്കാന്‍ സ്വന്തമായ നിലയില്‍ പ്രവര്‍ത്തിച്ചു പോന്നു. വര്‍ഗീസ്…
മിമിക്രി ലോകത്ത് നിന്നും വന്ന് സംവിധാന മേഖലയിൽ വിജയം കുറിച്ച നാദിർഷാ, രമേഷ് പിഷാരടി എന്നിവർക്ക് പിന്നാലെ കലാഭവൻ ഷാജോണും സംവിധാന രംഗത്തേക്ക് കടന്ന് വരുന്നുവെന്ന വാർത്തകൾ മലയാളികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ആ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെ സസ്പെൻസ് നിറച്ച മികച്ചൊരു എന്റർടൈനർ തന്നെയാണ് ബ്രദേഴ്‌സ് ഡേയിലൂടെ കലാഭവൻ ഷാജോൺ സമ്മാനിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ ചിത്രങ്ങൾ ഈ സംവിധായകനിൽ നിന്നും മലയാളികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനു അദ്ദേഹത്തിന് കഴിയുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടെന്നതിനുമുള്ള തെളിവാണ് തീയറ്ററുകളിൽ കിട്ടുന്ന കൈയ്യടികൾ. കൊച്ചിയിലെ ജോയിസ് ഇവന്റ് മാനേജ്മെന്റിലെ കാറ്ററിംഗ് തൊഴിലാളിയാണ് റോണി. ഹീറോയിസമില്ലാത്ത, അതിമാനുഷികനല്ലാത്ത ഒരു നായകൻ. ജോയിയുടേതാണ് കാറ്ററിംഗ് യൂണിറ്റ്. റോണിക്ക് എന്തിനും ഏതിനും കൂട്ടായിട്ട് സുഹൃത്ത് മുന്നയുമുണ്ട്. അവരുടെ ഇടയിലേക്ക് ചാണ്ടിയുടെ കടന്നു വരവും റോണിയുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും സഹോദരിസഹോദരബന്ധവും ഒക്കെയാണ് സിനിമയ്ക്ക് വിഷയമാകുന്നത്. പൃഥ്വിരാജിനെ ഒരു ഇടവേളക്ക് ശേഷം പക്കാ എന്റർടൈനർ റോളിൽ കാണുവാൻ സാധിച്ചു എന്നതാണ് ചിത്രത്തിന്റെ ഒരു…
മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയുണ്ടായി.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയാഘോഷം ഇപ്പോൾ മോഹൻലാലിന്റെ പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ലൊക്കേഷനിൽ നടന്നിരിക്കുകയാണ്. സിദ്ദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ലൂസിഫറിന് ശേഷം മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്.
മാസാണ്… മനസ്സാണ്… ഒരു ഓർമ്മപ്പെടുത്തലാണ് | ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിവ്യൂ ചില സിനിമകൾ അങ്ങനെയാണ്. തീയറ്ററിൽ എത്തുന്നത് വരെ വലിയ പ്രതീക്ഷകൾ ഒന്നും പകരില്ല. പക്ഷെ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെന്നില്ലാത്ത ഒരു സംതൃപ്‌തിയും സന്തോഷവും ആ ചിത്രം തന്നേക്കാം. ആ ഒരു ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് നവാഗതരായ ജിബി ജോജു കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ച ഓണസമ്മാനമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ലൂസിഫറിന് ശേഷം തീയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകൾ വരേണ്ട ചിത്രമായിരുന്നിട്ട് കൂടിയും ആരാധകർ വലിയ പ്രതീക്ഷ ഇട്ടിമാണിയിൽ പുലർത്തിയില്ല. പക്ഷെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊച്ചു കൊച്ചു കുസൃതികളും ചിരികളും നിറച്ച് ഇന്നത്തെ സമൂഹത്തിനുതകുന്ന ഒരു നല്ല സന്ദേശവുമായി പ്രേക്ഷകരുടെ മനസ്സ് നിറച്ചിരിക്കുകയാണ് ഈ കൊച്ചു വലിയ ചിത്രം. മലയാളത്തിന് ഒരിടവേളക്ക് ഇരട്ടസംവിധായകരുടെ മികവ് കൂടി കാണാൻ സാധിച്ചിരിക്കുന്നു എന്നതും സന്തോഷം പകരുന്ന ഒന്നാണ്. കുന്നംകുളം സ്വദേശിയായ ഇട്ടിമാണി ഒരു പക്കാ തൃശൂർ…
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷ ആകുവാൻ ആണ് സാധ്യത.നിവിൻ പോളി നായകനായ ഹേയ് ജൂഡിലൂടെ മലയാളത്തിൽ തൃഷ അരങ്ങേറ്റം കുറിച്ചിരുന്നു.മോഹൻലാലും തൃഷയും ഒന്നിക്കുവാനായി കാത്തിരിക്കുകയാണ് ആരാധകർ.ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും…
നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ ഇന്നലെ തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ചിത്രത്തെ മനപൂർവം തകർക്കുവാനായി ചിലർ ശ്രമിക്കുന്നതിന്റെ തെളിവുകൾ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ നടൻ അജു വർഗീസ് ഇപ്പോൾ.ചിത്രത്തിന് ബുക്ക് മൈ ഷോ ആപ്പിൾ മൂന്ന് അകൗണ്ടിൽ നിന്ന് ഒരേ തരത്തിലുള്ള നെഗറ്റീവ് റീവ്യൂ പോസ്റ്റ് ചെയ്തിരിക്കുന്നതാണ് അജു വർഗീസ് ഇപ്പോൾ സ്ക്രീൻ ഷോട്ട് അടക്കം തെളിവുകളുമായി പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തെ തകർക്കുവാൻ മനപൂർവമായി ചിലർ ശ്രമിക്കുന്നതിന്റെ തെളിവുകൾ ആണ് ഇവയെല്ലാം.എന്നാൽ കടുത്ത ഡീഗ്രെഡിങ്ങിനെ അതിജീവിച്ചുകൊണ്ട് ചിത്രം മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്. അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : 🚨 fake/ degrade on purpose BookMyShow reviews 😀 വേറെ വേറെ ഐഡി പക്ഷെ ഓരോ…