Author: Webdesk

മലയാളികളുടെ സ്വന്തം കുഞ്ഞിക്കയുടെ ബോളിവുഡ് ചിത്രം ദ സോയാ ഫാക്ടറിൽ തങ്ങളോടൊപ്പം ഷാരൂഖ് ഖാനും എത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സോനം കപൂറും ദുല്‍ഖറും. ദുൽഖറിന്റെ ബോളിവുഡിലെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തും എന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അനൂജ ചൗഹാന്‍ എഴുതിയ ദ സോയാ ഫാക്ടര്‍ എന്ന നോവലിൽ ഷാരൂഖാൻ കഥാപാത്രമായി എത്തുന്നുണ്ട്. ഈ നോവൽ ആധാരമാക്കിയാണ് സിനിമ. ദുൽഖർ സൽമാൻ ഒരു അഭിമുഖത്തിൽ സിനിമയിലും ഷാരൂഖ് ഉണ്ടോ എന്ന ചോദ്യത്തിന് സര്‍പ്രൈസ് ഉണ്ടാകുമെന്ന സൂചനയാണ് നൽകിയത്. ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റോളിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോയ എന്ന ടെറ്റില്‍ റോളിലാണ് സോനം കപൂര്‍ എത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പൂജ ഷെട്ടി, ആരതി ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

Read More

2019 ജൂൺ ആറിന് ലക്ഷ്മി രാജഗോപാലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ മലയാളസിനിമ കോമഡി താരം അനൂപ് ചന്ദ്രൻ കഴിഞ്ഞ ദിവസം വിവാഹിതനായിരുന്നു .സെപ്റ്റംബർ ഒന്നിന്ന് രാവിലെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ നടയിൽ വച്ച് വിവാഹിതരായ ഇരുവരുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇന്നലെ കണിച്ചുകുളങ്ങരയിൽ സിനിമാ രാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിവാഹ വിരുന്ന് അനൂപ് ചന്ദ്രൻ നടത്തി.സാബുമോൻ,. ഷിയാസ് കരീം, രഞ്ജിനി ഹരിദാസ്, അർച്ചന ശുശീലൻ, ബഷീർ ബാഷിയും അദ്ദേഹത്തിന്റെ ഭാര്യമാരും തുടങ്ങി ബിഗ് ബോസ്സിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്ലാസ്മേറ്റ്സ്, രസതന്ത്രം, ഷേക്സ്പിയർ എം എ മലയാളം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനൂപ് ചന്ദ്രൻ. സിനിമയ്ക്കപ്പുറം കൃഷിയിലും സാമൂഹിക വിഷയങ്ങളിലും ഏറെ പങ്കാളിത്തമുള്ള ഒരു വ്യക്തി കൂടിയാണ് അനൂപ് ചന്ദ്രൻ.

Read More

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “ചോല” .പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിൽ ഇന്നലെ ചിത്രം പ്രദർശിപ്പിച്ചു.  സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവരാണ് റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിൽ ഭാഗമാകുന്നത്‌. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദർശിപ്പിക്കുന്നത്. വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.  ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ നിഴൽ കൂത്ത് എന്നിവയാണ് ഇതിനു മുൻപ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്ന് പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങൾ. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.…

Read More

മലയാള സിനിമയുടെ ഏറ്റവും വലിയ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറിയ നടനാണ് അജു വർഗീസ്‌.റിലീസ് ആകുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അജു വർഗീസിന്റെ സാന്നിധ്യം ഉറപ്പ്.ഇനി താൻ ഇല്ലാത്ത ചിത്രം ആണെങ്കിൽ കൂടിയും,ഫേസ്ബുക്കിൽ അജു വർഗീസിന്റെ വക പ്രൊമോഷൻ ഉറപ്പാണ്.ഈ ഓണക്കാലത്തും അജു വർഗീസിന്റേതായി രണ്ട് ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുന്നുണ്ട്.എന്നാൽ അതിനുമുണ്ട് ഒരു പ്രത്യേകത. ഒരു ചിത്രത്തിൽ നടനാണെങ്കിൽ മറ്റൊരു ചിത്രത്തിൽ നടനും നിർമാതാവും കൂടിയാണ് അജു വർഗീസ്.മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ആദ്യാവസാനം അജു വർഗീസ്‌നിറഞ്ഞ് നിൽക്കും.നിവിൻ പോളി ചിത്രം ലൗ ആക്ഷൻ ഡ്രാമയിലും അജു വർഗീസിന്റെ നിറ സാന്നിധ്യം ഉണ്ടാകും,ഒപ്പം ചിത്രത്തിന്റെ നിർമാതാവ് എന്ന ലേബലും.ഈ രണ്ട് ചിത്രങ്ങളിലൂടെയും ഓണക്കാലം തന്റെ പേരിൽ കുറിക്കാൻ ഒരുങ്ങുകയാണ് അജു വർഗീസ് ഇപ്പോൾ.രണ്ട് ചിത്രങ്ങളുടെ വിജയപ്രതീക്ഷയാകട്ടെ ആകാശത്തോളം ഉണ്ട് താനും. ഇപ്പോൾ അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു ആരാധകൻ കുറിച്ച കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇത്തവണത്തെ…

Read More

സൗബിൻ സാഹിർ,സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി.നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കട്ട് ടൂ ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എ. ഡി. ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അജീഷ് പി തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.സംഗീതം ബിജിപാൽ,ഛായാഗ്രഹണം ആൽബി.ചിത്രത്തിന്റെ ടീസർ കാണാം.

Read More

മലയാള സിനിമയുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. റയിൽവേ ഗാർഡ് എന്നാണ് ചിത്രത്തിന്റെ പേര്.ഉത്തരേന്ത്യ പശ്ചാത്തലമായി വരുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് ഒരു റയിൽവേ ഗാർഡിന്റെ വേഷത്തിലാണ് എത്തുക.ദീപു കരുണാകരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ തേജാഭായ്‌ ആൻഡ് ഫാമിലി എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്ത് വന്നിരുന്നു.ഉണ്ണി ആർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ് ചിത്രം. ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററിൽ എത്തും.കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്

Read More

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പാർവ്വതി നമ്പ്യാർ. ദിലീപായിരുന്നു നായകൻ. പിന്നീട് രഞ്ജിത്ത് ചിത്രം ലീലയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തൻപണം, മധുര രാജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ജയറാം നായകനായെത്തിയ, തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പട്ടാഭിരാമനിലാണ് ഒടുവിലായി വേഷമിട്ടത്. താരത്തിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ തിങ്കളാഴ്ച നടന്നു. വിനീത് മേനോനുമായി പാർവതി വിവാഹിതയാവുകയാണ്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ് ഇന്നെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും താരം ഫേസ്ബുക്ക് ലൈവിൽ പറയുന്നുണ്ട്.

Read More

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിലെ സിംഹം. ചിത്രത്തെ പറ്റി ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് മോഹൻലാൽ. മരയ്ക്കാറിന്റെ പ്രീബിസിനസ് കേട്ടാല്‍ ഞെട്ടുമെന്ന പൃഥ്വിരാജിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് അവതാരകൻ മോഹൻലാലിനോട് ചോദിച്ച ചോദ്യത്തിന് ഉത്തരമായി സിനിമയുടെ ബിസിനസിനെപ്പറ്റി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നും, എന്നാല്‍ തീര്‍ച്ചയായും നമ്മുക്ക് ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും മരയ്ക്കാറെന്നും താരം പറഞ്ഞു. ചിത്രം ഇന്ത്യയിലെ ആദ്യത്തെ നോവൽ കമാൻഡർ ആണെന്നും അതിനാൽ തന്നെ ഈ ചിത്രം ഇന്ത്യൻ നേവിക്ക്‌ വേണ്ടി സമർപ്പിക്കുവാൻ താല്പര്യപ്പെടുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മലയാളസിനിമയ്ക്ക് ചിന്തിക്കാൻ കഴിയാത്തതിനപ്പുറമുള്ള ഒരു മേക്കിങ് ആണ് ചിത്രത്തിൽ ഉള്ളതെന്നും പ്രിയദർശൻ അത് വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. കാലാപാനി, മണിച്ചിത്രത്താഴ്, ലൂസിഫർ എന്നീ ചിത്രങ്ങളുടെ ലീഗിലേക്ക് ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ചിത്രമായിരിക്കും കുഞ്ഞാലിമരയ്ക്കാർ എന്നും മോഹൻലാൽ പറഞ്ഞു. ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. തെന്നിന്ത്യയിലെ…

Read More

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. സജീവ് പിള്ളൈ തുടങ്ങി വെച്ച് പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ പൂർത്തിയാക്കിയ ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തുവരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് തന്നെ മാമാങ്കത്തിന്റെ ടീസർ പുറത്ത് വരും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.താര രാജാവിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഇതിലും മികച്ച ഒരു അവസരം മമ്മൂട്ടി ആരാധകർക്ക് ലഭിക്കാനില്ല.മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്‌ലനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.

Read More

പ്രളയ ദുരിതത്തിലും മഴക്കെടുതിയും വലയുന്ന കേരളത്തിനു വേണ്ടി ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ മലയാളികൾ ഉടനെയൊന്നും മറക്കില്ല.ഇപ്പോൾ നൗഷാദിന്റെ നന്മ വിളിച്ചോതുന്ന മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുകയാണ്.ബേബി ജോസഫ് എന്ന സ്ത്രീയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി സംഭവം വിവരിക്കുന്നത്. ബേബി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ‘ഞാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ബ്രോഡ്വെയില്‍ കൂടി പോകുമ്പോള്‍ നമ്മുടെ നൗഷാദിന്റെ കട കണ്ടു.ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി.നല്ല തിരക്കുണ്ട് ,പുതിയ ബില്‍ഡിങ്ങില്‍ ഷോപ്പുകള്‍ തുടങ്ങി വരുന്നതേയുള്ളൂ ,നൗഷാദിന്റെ കട എന്നു എഴുതിയ കടയുടെ അടുത്തു തന്നെ രണ്ടു മൂന്നു കട ഇതുപോലെ ഉണ്ടെങ്കിലും ആരും അവിടേക്ക് പോകുന്നില്ല.ഞാന്‍ തിരക്കില്‍ നൗഷാദിന്റെ തൊട്ടടുത്തു എത്തി.നൗഷാദ് ഒരു ഹോള്‍സെയില്‍ കച്ചവടക്കാരന്‍ ഓര്‍ഡര്‍ കിട്ടാന്‍ വേണ്ടി നൗഷാദിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.ആ സംസാരം കേട്ടപ്പോഴാണ് ഞാന്‍…

Read More