Author: Webdesk

ആശീര്‍വാദ് സിനിമാസ് ഹോംങ്കോങില്‍ ആരംഭം കുറിക്കുകയാണ്. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹൻലാലും ആന്റണി പെരുമ്പാവൂരും ചൈനയിൽ എത്തിയിരുന്നു. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രം ചൈനയിൽ പ്രദർശിപ്പിച്ചതിനെ തുടർന്നു ലഭിച്ച നേട്ടമാണ് ഈ ചുവടുവെപ്പിന് കാരണം. മോഹൻലാലിന്റെ ഒടിയനും ലൂസിഫറും ചൈനയിൽ വൻ വിജയമായിരുന്നു. വൻ ചലച്ചിത്ര വിപണിയായ ചൈനയിൽ കാൽ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ആശിർവാദ് സിനിമാസ്.100 കോടി മുതൽ മുടക്കിൽ ആശിർവാദ് സിനിമാസ് ഒരുക്കുന്ന മരക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം മറ്റു രാജ്യങ്ങളോട് ഒപ്പം ചൈനയിലും റിലീസ് ചെയ്യാനാണ് തീരുമാനം. അതുപോലെ സെപ്റ്റംബർ ആറിന് കേരളത്തിൽ റിലീസ് ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും റിലീസിന് ഒരുങ്ങുകയാണ്.

Read More

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്‌സ് ഡേ അണിയിച്ചൊരുക്കുന്നത്.ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.4 മ്യൂസിക്ക് ആണ് സംഗീതം.അഭിജിത്ത് കൊല്ലം ആണ് ഗാനം ആലപിച്ചത്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ തമിഴ് നടൻ പ്രസന്നയും അഭിനയിക്കുന്നുണ്ട്.

Read More

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. ചിത്രത്തിന് വേണ്ടി മോഹൻലാൽ ഗാനം ആലപിക്കുന്നു എന്നതാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത.4 മ്യൂസിക്ക് ആണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒടിയനിലെ ഏൻ ഒരുവൻ എന്ന ഗാനമാണ് മോഹൻലാൽ അവസാനമായി പാടിയത്.ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Read More

മിമിക്രി രംഗത്ത് നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് കോട്ടയം നസീർ. അദ്ദേഹം അവതരിപ്പിച്ച ഒരു തിരക്കഥ തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്ന് ഇപ്പോൾ തുറന്നുപറയുകയാണ് നടൻ പൃഥ്വിരാജ്. ‘ബ്രദേഴ്‌സ് ഡേ’ ടീമിന്റെ ഗെറ്റ് ടുഗെതര്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിമിക്രി രംഗത്ത് നിന്നും സംവിധാന രംഗത്തേക്ക് കടന്നുവരുന്ന താരങ്ങളെല്ലാം അവരുടെ ആദ്യ ചിത്രം തന്നെ വച്ചു ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് ആ അവസരത്തിൽ പറഞ്ഞു. നാദിർഷക്കും ഷാജോണിനും പിന്നാലെ കോട്ടയം നസീർ തന്റെ അടുത്ത് ഒരു തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. വേദിക്ക് സമീപം നിന്നിരുന്ന കോട്ടയം നസീറിനെ നോക്കി നസീറിക്കയെ കണ്ടാൽ ഇങ്ങനെ ഒരു സ്ക്രിപ്റ്റ് എഴുതാൻ പറ്റും എന്നു തോന്നുന്നില്ല എന്നും അത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും പൃഥ്വിരാജ് പറയുകയുണ്ടായി. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിങ്ങനെ നാല് നായികമാർ ആണുള്ളത്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.

Read More

സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രം ചൈനയിലും റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സബ്ടൈറ്റിലുകളോട് കൂടിയല്ല,മറിച്ച് യഥാർത്ഥ ചൈനീസ് ഭാഷയിൽ പൂർണമായും ഡബ്ബ് ചെയ്‌താകും ചിത്രം പുറത്തിറക്കുക.ചൈനയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ഇതോടെ മരയ്ക്കാർ.ചൈനയിൽ പൂർണമായും ഡബ്ബ് ചെയ്ത് വരുന്ന ചുരുക്കം ചില ഇന്ത്യൻ സിനിമകളിൽ ഒന്നുമായി മാറി മരയ്ക്കാർ ഇതോടുകൂടി.ഇത് സംബന്ധിച്ച് ആശിർവാദ് സിനിമാസും ചൈനയിലെ നിർമാതാക്കളും കരാർ ഒപ്പുവെച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ. പ്രേക്ഷകരുടെ ആവേശം വർദ്ധിപ്പിക്കാനായി ഒരു ടീസറും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.ചിത്രത്തിൽ…

Read More

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. ചിത്രത്തിന് വേണ്ടി നൂറിലധികം ഫാൻസ് ഷോകൾ ഇതിനോടകം ആരാധകർ ചാർട്ട് ചെയ്ത് കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ഇത് ആറാം തവണയാണ് ഒരു മോഹൻലാൽ ചിത്രത്തിന് നൂറിലധികം ഫാൻസ് ഷോകൾ ചാർട്ട് ചെയ്യുന്നത്.അധികം ഹൈപ്പ് ഇല്ലാത്ത ചിത്രമായിട്ട് കൂടിയും ഇത്രയും ഫാൻസ് ഷോകൾ ചാർട്ട് ചെയ്യുന്നത് മോഹൻലാൽ എന്ന താരത്തിന്റെ ബോക്‌സ് ഓഫീസ് പവർ ആണ് വ്യക്തമാക്കുന്നത്. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ…

Read More

പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി നായകൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഇന്ന് റിലീസിനെത്തുകയാണ്പലയിടത്തും ഇതിനോടകം ഷോകൾ തുടങ്ങിയിട്ടുണ്ട്.ഇപ്പോൾ ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകൾ മികച്ചതാണ്.വളരെ സ്പീഡി ആയിട്ടുള്ള കഥയും ഒരു നിമിഷം ബോറടിപ്പിക്കാത്ത തിരക്കഥയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ആദ്യ റിപ്പോർട്ടുകൾ പറയുന്നു. #Saaho #saahoreview Positives:- action sequences are lit🔥.nvr before-@ghibranoffical bgm 👌😍😎-twist in the movie👌-sujeeth taking level vere level lo undhi🔥-prabhas and shradha pair😍Negatives:-knchm length ekva aindi..overall:-One more pride TFI movie😎🌟🌟🌟🌟— #Saaho (@ChandruTwitz) August 30, 2019 #Saaho One word!!!B-L-O-C-K-B-U-S-T-E-R!!! 🎉Hats off to the 28 year old Sujeeth! 🙏🏻Best Action Sequences for Indian Screen!Ghibran BGM, Visuals are breathtaking!Pacy Screenplay with Twists & Turns brring a few scenes here and…

Read More

ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധേയായ നായിക നടിയാണ് പായൽ രജ്പുത്. ചിത്രത്തിൽ നിരവധി ഹോട്ട് രംഗങ്ങളിൽ നടി ഭാഗമായിരുന്നു.ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിന് ശേഷം പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് നടി ഇപ്പോൾ. ‘ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ അവള്‍ എന്തിനും വഴങ്ങുമെന്ന് കരുതരുത്. കൂടെക്കിടന്നാല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ എന്നെ സമീപിച്ചിരുന്നു. ആര്‍എക്‌സ് 100 ന് ശേഷമാണ് കൂടുതല്‍ ദുരനുഭവം നേരിട്ടത്.’-പായല്‍ പറഞ്ഞു. ‘തെലുങ്ക് സിനിമയ്ക്ക് മുന്‍പ് ഹിന്ദി, പഞ്ചാബി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ തുടക്കം മുതല്‍ തന്നെ ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്.’ പായല്‍ പറഞ്ഞു.

Read More

സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ.ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് രാഹുൽ രാജ് ആയിരിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. പ്രേക്ഷകരുടെ ആവേശം വർദ്ധിപ്പിക്കാനായി ഒരു ടീസറും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര ആക്ഷൻ സീനുകൾ ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.കടലിനടിയിൽ ഉള്ള അണ്ടർ വാട്ടർ ഫൈറ്റ് സീനുകളിൽ മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാൻ ആണ് ആശിർവാദ് സിനിമാസ് ഉദ്ദേശിക്കുന്നത്. ഇതിനിടെ ഒരിക്കലും ഇതൊരു ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

Read More

മലയാളികളുടെ പ്രിയതാരം ഭാവന തന്റെ പ്രിയ സഹോദരൻ ജയദേവന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. സാഹോദര്യ സ്‌നേഹം തുളുമ്പുന്ന വരികളോടെയുള്ള ഭാവനയുടെ ആശംസകള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഭാവന കുറിച്ചത് ഇങ്ങനെയാണ്. ‘നിന്നെ പോലൊരു സഹോദരന്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍, ഈ ലോകം കുറച്ചുകൂടി നല്ലൊരിടം ആയേനെ, ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍’. ഒപ്പം ഇരുവരുടെയും കുട്ടിക്കാല ചിത്രവും ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തമിഴില്‍ ‘പട്ടിണപാക്കം’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള ജയദേവൻ മിഷ്‌കിന്റെ അസോസിയേറ്റായിരുന്നു.

Read More