വാഹനപ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ഇന്റർനെറ്റ് എസ്‌യുവി ഹെക്ടർ വിപണിയിൽ എത്തിയിരിക്കുകയാണ്. മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത ഫീച്ചറുകളുമായി എത്തിയ വാഹനം കണ്ട് മനം മയങ്ങിയവരുടെ കൂട്ടത്തിലേക്ക് നടി നവ്യ നായരും എത്തിയിരിക്കുകയാണ്. ഈ വാഹനം സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹെക്ടർ ഒരു മികച്ച കാർ ആണെന്നും തന്റെ സഹോദരൻ അച്ഛനും അമ്മയ്ക്കും സമ്മാനമായി നൽകിയതാണ് ഈ വാഹനം എന്നും നടി നവ്യാ നായർ പറയുന്നു. ജൂൺ അവസാനം എംജി പുറത്തിറക്കിയ ഹെക്ടർ ഒരു മാസം കൊണ്ട് 21000 ബുക്കിംഗ് ലഭിച്ചതിനെത്തുടർന്ന് താൽക്കാലികമായി ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്. വാഹനത്തിന്റെ വൻ ജനപ്രീതിക്ക് മുൻപിൽ കുറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ്. മൂന്ന് എൻജിൻ സാധ്യതകളോടുകൂടി വരുന്ന ഹെക്ടറിന് പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ മുതൽ ഡീസൽ എൻജിനുള്ള മുന്തിയ വകഭേദമായ ഷാർപ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. 1.5 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന്…
Author: Webdesk
ഈ വർഷത്തെ കനത്ത പ്രളയത്തിൽ ഒട്ടനേകം പേർക്ക് വീടും സ്വത്തുവകകളും നഷ്ടപ്പെടുകയുണ്ടായി.ഉരുൾപൊട്ടൽ മൂലം എല്ലാം നഷ്ടപ്പെട്ട മുഹമ്മദ്, മാധ്യമ പ്രവർത്തകയുടെ മുന്നിൽ പൊട്ടിക്കരയുന്ന വിഡിയോ ഏറെ വൈറലായി മാറിയിരുന്നു.വീട് പൂർണമായും മുഹമ്മദിന് നഷ്ടമായിരുന്നു. ഇപ്പോൾ ഇതാ മുഹമ്മദിന് അഞ്ച് ലക്ഷം രൂപ സഹായം നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.ഉണ്ണി മുകുന്ദന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്. സഹദ് മേപ്പടി എന്ന ആളാണ് ഈ നല്ല വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചതും. സഹദിന്റെ കുറിപ്പ് വായിക്കാം: ഇന്ന് നമ്മുടെ പഞ്ചായത്തിൽ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാൻ സാക്ഷിയായി. ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന കിളിയൻകുന്നത് വീട്ടിൽ മുഹമ്മദ് ഇക്കയ്ക് സിനിമ താരം ഉണ്ണി മുകുന്ദൻ സഹായമായി നൽകിയ 5 ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്. ടി.വി ചാനലിൽ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉണ്ണി…
ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയോനാര്‍ഡോ ഡികാപ്രിയോ രംഗത്ത് എത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ജോജു ജോർജ്. സമൂഹ മാധ്യമത്തിലൂടെ ആണ് ജോജു അദ്ദേഹത്തെ പ്രശംസിച്ചത്. അദ്ദേഹം വേറെ ലെവൽ മനുഷ്യനാണെന്നും ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നും ജോജു പറഞ്ഞു. അതിനുശേഷമാണ് യു എൻ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ഇപ്പോൾ ഡികാപ്രിയോയുടെ വക 36 മില്യൻ ഡോളർ ആണ് നൽകിയിരിക്കുന്നത്. വാക്കുകൾ നല്ല പ്രവർത്തികൾ ആണ് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചു എന്നും വല്ലാത്തൊരു മനുഷ്യൻ തന്നെയാണ് അദ്ദേഹം എന്നും ജോജു പറയുന്നു. ആമസോണ്‍ മഴക്കാടുകളില്‍ കഴിഞ്ഞ ആഴ്‍ച 9,000 ലധികം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. തീപിടുത്തത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയൻസ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്.
പ്രവാസികളുടെ ആഘോഷങ്ങൾ എന്നും കൂട്ടുകാർക്കൊപ്പം ആണ്. അവർ പങ്കിട്ടെടുത്ത് വാങ്ങിക്കുന്ന കേക്ക് മുറിച്ച് ആയിരിക്കും സാധാരണ പ്രവാസികളുടെ ജന്മദിനം ആഘോഷിക്കാറ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിനു ശേഷമുള്ള ഭർത്താവിന്റെ ആദ്യ ജന്മദിനത്തിൽ ഭാര്യയും കൂട്ടുകാരും ചേർന്ന് നൽകിയ സർപ്രൈസിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മസ്കറ്റിലെ ഒരു ജന്മദിന ആഘോഷമാണ് ഇത്. യുവാവ് കൂട്ടുകാർക്കൊപ്പം കേക്ക് മുറിക്കുകയായിരുന്നു. അപ്പോൾ കൂട്ടുകാരിൽ ഒരാൾ പുറത്തേക്ക് പോയി യുവാവിന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നു. ഭാര്യയെ കണ്ടതും അദ്ദേഹം തലയിൽ കൈ വെച്ചു പോയി. വിശ്വസിക്കാനാവാതെ ഏതാനും നിമിഷങ്ങൾ നിന്ന അദ്ദേഹത്തിന് ഭാര്യ കയ്യിലുള്ള പൂക്കൾ നൽകി ആശംസകൾ അറിയിച്ച് കേക്ക് വായിൽ വെച്ചു കൊടുത്തപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഒരു പ്രവാസിക്ക് ഇതിലും മികച്ച സര്‍പ്രൈസ് നൽകാനാകില്ല എന്നും കണ്ണ് നിറഞ്ഞു പോയി എന്നുമാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം.
ഓണക്കാല സിനിമാ റിലീസുകൾ വരവറിയിക്കാൻ വേണ്ടി അണിയറയിൽ ഒരുങ്ങുകയാണ്.അടുത്ത വെള്ളിയാഴ്ചയോട് കൂടി കേരളത്തിൽ ഓണം റിലീസുകളുടെ തുടക്കം ആരംഭിക്കും.കളർഫുൾ എന്റർടൈനറുകളുടെ ഒരു കൂട്ടമാണ് ഇത്തവണ പ്രേക്ഷകരെ കാത്ത് തയ്യാറായി നിൽക്കുന്നത്.നടൻ പൃഥ്വിരാജ് സുകുമാരനെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ ഓണം റിലീസുകൾ. ഓണം റിലീസായി തിയറ്ററുകളിൽ എത്തുന്ന നാല് ചിത്രങ്ങളിൽ മൂന്നിലും പൃഥ്വിരാജിന്റെ കുടുംബത്തിന്റെ സാന്നിധ്യം ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴ്‌സ് ഡേ ആണ് ഇതിൽ ഏറ്റവും ആദ്യം.സെപ്റ്റംബർ ആറിന് റിലീസിനെത്തുന്ന ചിത്രം കലാഭവൻ ഷാജോന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ്.ആദ്യാവസാന എന്റർടൈനറായ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലുമുണ്ട് പൃഥ്വിരാജിന്റെ സാന്നിധ്യം. ഇന്നലെ റിലീസ് ആയ ചിത്രത്തിന്റെ ട്രെയ്ലറിന് മോഹൻലാലിന്റെ മരിച്ചുപോയ അച്ഛന്റെ ചിത്രമായി കാണിക്കുന്നത് നടൻ സുകുമാരന്റെ ചിത്രമാണ്.ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ്…
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ചിത്രം മികച്ച പ്രതികരണങ്ങളോടുകൂടി തീയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമയിൽ കാട്ടാളൻ പൊറിഞ്ചു ആയി തകർത്തഭിനയിച്ച ജോജു ജോർജ് ഇപ്പോൾ പ്രശംസകളുടെ നിറവിലാണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജുവിന് ഏറ്റവും കൂടുതൽ പ്രശംസ നേടിക്കൊടുത്ത ചിത്രം ആയി മാറിക്കഴിഞ്ഞു പൊറിഞ്ചു മറിയം ജോസ്. ജോജു ഈ കഥാപാത്രത്തിനു ജീവൻ പകർന്നത് അത്ര ഗംഭീരമായ രീതിയിൽ ആണ്. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രത്തെ കുറിച്ച് അറിഞ്ഞപ്പോഴും ഈ ചിത്രത്തിലേക്ക് വിളിച്ചപ്പോഴും തനിക്ക് നിറയെ സംശയങ്ങൾ ആയിരുന്നുവെന്നും ഇത്ര പരുക്കനും അതേ സമയം സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്നവനുമായ പൊറിഞ്ചുവിന് ഏതു തരം ശരീര ഭാഷയാണ് കൊടുക്കേണ്ടത് എന്നതായിരുന്നു തന്റെ ഏറ്റവും വലിയ സംശയം എന്നും ജോർജ് പറയുന്നു. ഈ സംശയം സുഹൃത്തായ ശ്യാം പുഷ്കരനോട് പറഞ്ഞപ്പോൾ രണ്ടു ചിത്രങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. അത് രണ്ടും മമ്മൂട്ടി ചിത്രങ്ങൾ ആയിരുന്നു. അടിയൊഴുക്കുകളും മഹായാനവും.…
വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്‌സ് ക്ലബിലെ കലിപ്പ് നായകനായി എത്തി പിന്നീട് പ്രണയവും മാസ്സുമെല്ലാമായി മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പിടിച്ചെടുത്ത നടനാണ് നിവിൻ പോളി. സിനിമ പാരമ്പര്യം ഒന്നുമില്ലാതിരുന്നിട്ടും ഉയരങ്ങൾ കീഴടക്കിയ നിവിൻ കോളേജ് പഠന കാലത്ത് കണ്ടെത്തിയ പെണ്ണിനെ തന്നെയാണ് വിവാഹം കഴിച്ചതും. ആ വിവാഹത്തിന്റെ ഒൻപതാം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഫിസാറ്റില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ആളാണ് നിവിന്‍. ഇവിടെ പഠിക്കുമ്പോഴാണ് നിവിന്‍ പോളിയും റിന്ന ജോയിയും സുഹൃത്തുക്കളാവുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നിവിന്‍ സിനിമയിലേക്ക് എത്തി തൊട്ട് പിന്നാലെ ആയിരുന്നു വിവാഹം. 2010 ആഗസ്റ്റ് 28 ന് ആലുവയിലെ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചില്‍ വെച്ച് ലളിതമായ രീതിയില്‍ ഇരുവരും വിവാഹിതരായി. 2012 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. ദാവീദ് എന്ന് പേരുമിട്ടു. ദാദ എന്ന വിളിപ്പേരില്‍ അച്ഛനെ പോലെ തന്നെ താരപുത്രന്‍…
ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയുണ്ടായി.ധനുഷ്,മഞ്ജു വാര്യർ, വെട്രിമാരൻ തുടങ്ങിയവർ ഉൾപ്പെടെ ഈ സിനിമയുമായി സഹകരിക്കുന്ന ഒട്ടുമിക്ക പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ധനുഷിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം മഞ്ജു ഓഡിയോ ലോഞ്ചിൽ പങ്കു വെച്ചു. ഈ ചിത്രം നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും എന്ന് ഉറപ്പാണ് എന്നും ഈ സിനിമയിലൂടെ എന്നെയും നിങ്ങൾ ഇഷ്ടപ്പെടും എന്നാണ് വിചാരിക്കുന്നതെന്നും മഞ്ജു അഭിപ്രായപെട്ടു.ഇനിയും നിരവധി തമിഴ് സിനിമകൾ ചെയ്യാൻ സാധിക്കണം എന്നാണ് ആഗ്രഹം എന്നും മഞ്ജു കൂട്ടിച്ചേർത്തു. Manju Warrier's speech at #Asuran audio launch@AsuranMovie pic.twitter.com/6bl8qMoPLi— Cinema Daddy (@CinemaDaddy)…
മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.സോഷ്യൽ മീഡിയയിൽ ഗംഭീര റിപ്പോർട്ടുകളാണ് ആദ്യം തന്നെ ട്രയ്ലറിന് ലഭിക്കുന്നത്. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. സജീവ് പിള്ളൈ തുടങ്ങി വെച്ച് പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ പൂർത്തിയാക്കിയ ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തുവരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തിന്റെ ഡി ഐ ജോലികൾ ആണ് നടക്കുന്നത് എന്നും ടീസർ ഉടൻ പ്രതീക്ഷിക്കാം എന്നും നിർമാതാവ് വേണു കുന്നപ്പള്ളി പറയുന്നു. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് തന്നെ മാമാങ്കത്തിന്റെ ടീസർ പുറത്ത് വരും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്‌ലനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.