മെലിഞ്ഞ് മസില്‍മാന്‍ ലുക്കില്‍ ചുള്ളനായുള്ള ജയറാമിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 50 ദിവസം കൊണ്ട് ജയറാം മെലിഞ്ഞ് സുന്ദരനായ ചിത്രം ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്. തെലുങ്ക് താരമായ അല്ലു അർജുൻ നായകനായെത്തുന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാം ഈ മേക്ക് ഓവർ നടത്തിയത്. ചിത്രത്തിൽ ജയറാമിന്റെ ജോഡിയായി എത്തുന്നത് തബുവാണ് എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് സ്ഥിരീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും തബുവുമായുള്ള ജയറാമിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ജയറാം തന്നെയാണ് ഫേസ്ബുക്കിലൂടെ അല്ലു അർജുൻ ചിത്രത്തിൽ തന്റെ ജോഡി തബു ആണ് എന്ന വിവരവും ഒപ്പം ഈ ചിത്രവും പങ്കുവെച്ചത്. ഈ വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
Author: Webdesk
മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളാണ് അനു സിത്താര.അനു സിത്താരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരു വ്യക്തി നടത്തിയ മോശം കമന്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. “നീ ഒന്നും വെള്ളപ്പൊക്കത്തിൽ ചത്തില്ലേ” എന്നായിരുന്നു ഒരാൾ വളരെ മോശം രീതിയിൽ അനു സിത്താരയുടെ പോസ്റ്റിൽ കമന്റ് ചെയ്തത്.ഉടൻ തന്നെ എത്തി അനു സിത്താരയുടെ മറുപടി.”നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിത്താരയുടെ മറുപടി.അനു സിത്താരയുടെ ഈ റിപ്ലേ എന്തായാലും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.ഒരു സോഷ്യൽ മീഡിയ അക്കൗണ്ടും കുറച്ച് നെറ്റും ഉണ്ടെങ്കിൽ എന്തും ആർക്കും വിളിച്ചു പറയാമെന്ന ഇത്തരം ധാർഷ്ട്യത്തിനുള്ള മറുപടി കൂടിയാണ് അനുവിന്റെ ഈ റിപ്ലേ.
മമ്മൂട്ടി നായകനാകുന്ന ഷൈലോക്കും മോഹൻലാൽ എത്തുന്ന ബിഗ്ബ്രദറും ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കേ ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്ക് സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിലൂടെ അർബാസ് ഖാൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ എത്തുകയാണ്.എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സച്ചിദാനന്ദൻ എന്ന കഥാപാത്രമായ മോഹൻലാലിന്റെ നായികയായി എത്തുന്നത് പുതുമുഖം മിർണാ മേനോൻ ആണ്.റെജിന കസാന്‍ഡ്രയും ചിത്രത്തിലെ നായികമാരിൽ ഒരാളാണ്. മമ്മൂട്ടിയും അജയ് വാസുദേവ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക് . തമിഴ് സിനിമയിലെ പ്രമുഖ താരമായ രാജ്കിരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മീനയാണ് ചിത്രത്തിലെ നായിക.ഗോപി സുന്ദറാണ് സംഗീതം.രണദീവ് ആണ് ഛായാഗ്രഹണം.രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത് .
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് RJ നീനു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഏറ്റവും സന്തോഷകരമായ കാര്യം എന്തെന്നാൽ വീഡിയോ കണ്ട് മോഹൻലാൽ നീനുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചു എന്നതാണ്.അതിന് ശേഷം കഴിഞ്ഞ ആഴ്ച്ച മോഹൻലാൽ ഖത്തറിൽ എത്തിയപ്പോൾ നീനുവിനെ കാണുവാൻ സമയവും നീക്കി വെച്ചു.അതിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് നീനു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. പോസ്റ്റ് ചുവടെ : ഖത്തറിലേക്ക് വരുമ്പോൾ കാണാം എന്ന് പറഞ്ഞപ്പോൾ…. വെറുതെ ആയിരിക്കും… നമ്മളെയൊക്കെ കാണാൻ ഇത്ര വല്യ ആളുകൾക്കൊക്കെ സമയം കാണില്ലലോ… എന്നാലും ഒരു പരിചയവും ഇല്ലാത്ത എന്നോട് അങ്ങനെ പറഞ്ഞല്ലോ എന്നായിരുന്നു സന്തോഷം… രണ്ടര മാസം കഴിഞ്ഞു SIIMA Awards ൽ പങ്കെടുക്കാൻ ഖത്തർലേക്ക് വരുന്നു എന്നറിഞ്ഞപ്പോഴും കാണാൻ പറ്റും എന്ന് പൂർണമായി വിശ്വസിച്ചിരുന്നില്ല… ഇതിപ്പോ സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയില്ലേ… ആ ഒരു ആ അവസ്ഥയാ…. കുഞ്ഞിലേ മുതൽ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന…
കഴിഞ്ഞവർഷത്തെ പ്രളയത്തിലെ ദുരിത ബാധിതർക്കുള്ള സഹായധനം സർക്കാർ ഇതുവരെ കൃത്യമായി വിതരണം ചെയ്തിട്ടില്ല എന്ന വിമർശനവുമായി ധർമ്മജൻ ബോൾഗാട്ടി രംഗത്തെത്തിയിരുന്നു. വിവാദ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ഇപ്പോൾ പ്രതികരിക്കുന്നുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടൻ ജോജു ജോർജ്. വെറും ഒരു ഹസ്യതാരം എന്നതിനപ്പുറം ഒരു മികച്ച ചിന്തകനാണ് ധർമജൻ എന്ന് ജോജു പറയുന്നു.അതിനാൽ ധർമജൻ പറഞ്ഞതിൽ എന്തെങ്കിലും കാരണങ്ങൾ കാണും.ഈ വിഷയത്തിൽ കൂടുതൽ പറയുവാൻ എനിക്ക് ഗ്രാഹ്യമില്ല,ജോജു പറയുന്നു.ഒരു സിസ്റ്റതിന്റേതായ കാലതാമസം കാണുമെന്നും ചിലപ്പോൾ ജനപ്രതിനിധികൾക്ക് പകരം വകുപ്പ് ഉദ്യോഗസ്ഥർ ആയിരിക്കാം അതിന്റെ കാരണക്കാർ എന്നും ജോജു പറയുന്നു.
മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.ചിത്രത്തിൻറെ ടീസർ ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗംഭീര പ്രതികരണമാണ് ടീസറിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഹ്യുമർ പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാനുള്ള വകകൾ ചിത്രത്തിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.അത് ഏറെക്കുറെ ഉറപ്പ് നല്കുന്നതുമാണ് ടീസർ.എന്തായാലും പ്രേക്ഷകർ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.
മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.ചിത്രത്തിൻറെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസർ കാണാം.
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് അതേ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതിഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.80 കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ അണിയറ പ്രവർത്തകർ ക്ഷണിച്ചിരുന്നു. മുടി നീട്ടി വളർത്തിയർക്കും പാലക്കാട് സ്വദേശികൾക്കും മുൻഗണനയുണ്ട്. ഇപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തിൽ സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും ഉണ്ടെന്ന് എന്നതാണ് ഏറ്റവും പുതിയ വാർത്ത.ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും സണ്ണി വെയ്ൻ…
സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാൻ. മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. പ്രധാന മന്ത്രിയുടെ അംഗ രക്ഷകൻ ആയ എൻ എസ് ജി കമാൻഡോ ആയിട്ടാണ് സൂര്യ എത്തുന്നത്.ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ വാഴ്ത്തുകയാണ് സംവിധായകൻ കെ വി ആനന്ദ് ഇപ്പോൾ. ഒരിക്കൽ ഒരു ഷൂട്ട് ദിവസം മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ എന്റെ സഹസംവിധായകൻ സംശയം പ്രകടിപ്പിച്ചു.എന്നാൽ ഇതേ വ്യക്തി ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വല്‍സ് കണ്ടു അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ചോദിച്ചത് എങ്ങനെയാണു സര്‍ ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നത് എന്നാണെന്നു കെ വി ആനന്ദ് പറയുന്നു. അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ വി ആനന്ദ് എന്നിവർ ഒന്നിച്ച ചിത്രമാണിത്.ചിത്രം സെപ്റ്റംബറിൽ റിലീസിനെത്തും.ആര്യ, ബൊമൻ ഇറാനി, സായ്‌യേഷ, സമുദ്രക്കനി എന്നിവരും…
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രങ്ങൾ ആയിരുന്നു ഗോദയും കുഞ്ഞിരാമായണവും. രണ്ടുവർഷം മുമ്പ് ഒരു ചിങ്ങം ഒന്നിന് ബേസിൽ ജോസഫ് കോട്ടയം പുതുപ്പള്ളി സ്വദേശിയായ എലിസബത്തിനെ വിവാഹം ചെയ്തു. ഏഴു വർഷങ്ങൾക്കു മുൻപ് ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. അങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത്. അതൊരു പ്രണയവിവാഹമായിരുന്നു. തന്റെ വിവാഹദിവസം പ്രേക്ഷകർക്ക് ഒരു സമ്മാനം എന്ന രീതിയിൽ ബേസിൽ ഒരു മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചിരുന്നു. ഉണ്ണി ആറിന്റെ തിരക്കഥയിൽ മമ്മൂട്ടിക്കൊപ്പം ടോവിനോ തോമസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് ആയിരുന്നു അന്ന് പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് ഈ പ്രോജക്റ്റിനെ പറ്റി യാതൊരു വിവരങ്ങളും പുറത്തു വന്നില്ല. ഇന്ന് വീണ്ടും ഒരു ചിങ്ങം ഒന്ന് എത്തിയപ്പോൾ ഒരു പ്രേക്ഷകൻ ഈ ചിത്രം ഇനി ഉണ്ടാകുമോ എന്ന സംശയം ബേസിലിനോട് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. കല്യാണം കഴിഞ്ഞപ്പോൾ ആ ഫ്ലോ അങ്ങ് പോയി എന്നും…