മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയവുമായി എത്തുന്ന പൃഥ്വിരാജ് ചിത്രം നയണിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ കൗതുകവും ആകാംക്ഷയും നിറക്കുന്ന ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിന്റെ സ്റ്റൈലിഷ് യങ് സ്റ്റാർ ദുൽഖർ സൽമാനും ട്രെയ്‌ലറിന് പ്രശംസകൾ അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ദുൽഖർ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. Phenomenal trailer @PrithviOfficial !!! Mind blown ! Wishing you all the best ! @jenusemohamed #abhinandan @shaanrahman @djsekhar @mamtamohan @GabbiWamiqa take a bow !!! https://t.co/k6YkyY4YnX — dulquer salmaan (@dulQuer) January 9, 2019 ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോദ ഫെയിം വാമിഖ ഗാബി, മംമ്ത മോഹൻദാസ് എന്നിവർ നായികാ കഥാപാത്രങ്ങളായി എത്തുന്നു. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ…
Author: Webdesk
സിനിമാപ്രേമികൾ അല്ലാത്തവർ പോലും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് നാളെ. തല – തലൈവർ പോരാട്ടത്തിന് കളമൊരുക്കി വിശ്വാസവും പേട്ടയും നാളെ തീയറ്ററുകളിൽ എത്തുകയാണ്. അജിത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.കേരളത്തിൽ മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. രജനികാന്ത് നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം പേട്ടയിൽ വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ, നവാസുദ്ധീൻ സിദ്ധിഖി, ബോബി സിംഹ എന്നിവരും വേഷമിടുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. തിരു ക്യാമറ കൈകാര്യം ചെയ്യുന്നു.പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് പേട്ട കേരളത്തിൽ എത്തിക്കുന്നത്.
മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു സൂപ്പർ താരമായ പൃഥ്വിരാജ് ആണ്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ഇപ്പോൾ റെക്കോർഡ് തുകയ്ക്ക് വിറ്റു പോയിരിക്കുകയാണ്.ഫാർസ് ഫിലിംസ് ആണ് വിതരണാവകാശം സ്വന്തമാക്കിയത്. തുക എത്രയാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.സൗത്ത് ഇന്ത്യൻചിത്രങ്ങളുടെ യുഎഇ, ജിസിസി രാജ്യങ്ങളിലെ പ്രധാന വിതരണക്കാരാണ് ഫാര്‍സ് ഫിലിം. പ്രേതം ടൂവും കെജിഎഫും തട്ടുംപുറത്ത് അച്യുതനുമൊക്കെ ഗള്‍ഫിലെത്തിച്ചത് ഇവരായിരുന്നു. വ്യാഴാഴ്ച തീയേറ്ററുകളിലെത്തുന്ന രജനീകാന്ത് നായകനാവുന്ന പേട്ട ഇവിടങ്ങളില്‍ എത്തിക്കുന്നതും ഫാർസ് തന്നെ. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവാണ് ലൂസിഫറിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്‍, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ നായികയാവുമ്ബോള്‍ വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിലെത്തുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം പകരുന്നത് ദീപക് ദേവ്.
പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനൊരുങ്ങുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രത്തിൽ നവാഗതയായ സയ ഡേവിഡാണ് നായിക. ചിത്രത്തിന്റെ ഏറ്റവും പുതിയ സ്റ്റിൽസ് ഇതാ.
ഒടിയൻ കെട്ടുറപ്പുള്ള തിരക്കഥയുള്ള ചിത്രമാണെന്ന് സംവിധായകനും നടനുമായ എം ബി പദ്മകുമാർ. തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഒടിയനെ കുറിച്ച് സംസാരിച്ചത്. “ഞാൻ കണ്ട ഒടിയൻ ഇതാണ്. എന്റെ കൂടെ വന്ന സൃഹൃത്ത് സിബുവിനും ഒപ്പമിരുന്ന മിക്കവർക്കും ഒടിയൻ നല്ല സിനിമയായിരുന്നു. മുൻപ് ഒടിയനെ കണ്ടവരെ കുറ്റം പറയാൻ പറ്റില്ല. അന്ന് ‘ഒടിയൻ’ ഇരുട്ടിലായിരുന്നല്ലോ..” അശ്വാരൂഢൻ, നിവേദ്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും മൈ ലൈഫ് പാർട്ടണർ, രൂപാന്തരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമാണ് എം ബി പദ്‌മകുമാർ.
2019ൽ കൈ നിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടി മലയാളക്കര കീഴടക്കാൻ ഒരുങ്ങുന്നത്. അന്യഭാഷാ ചിത്രങ്ങൾ അടക്കം 2019 വിജയവർഷമാക്കാൻ ഉള്ള വകയെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ തമിഴ് ചിത്രം പേരൻപാണ് പ്രദർശനത്തിനൊരുങ്ങുന്ന ഒരു ചിത്രം. ഫെബ്രുവരി മാസം തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ തങ്ക മീങ്കൽ ഒരുക്കിയ റാമാണ്. അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്ന ചിത്രത്തിൽ അഞ്ജലി, സാധന, അഞ്ജലി അമീർ, സമുതിരക്കനി എന്നിവരും വേഷമിടുന്നു. പേരൻപ് ട്രെയ്‌ലറിന് വമ്പൻ സ്വീകാര്യതയാണ് കൈവരിക്കാനായത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയാണ് മമ്മൂട്ടിയുടേതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ചിത്രത്തിന്റെ സംവിധാനം മഹി വി രാഘവാണ്. കൃഷ്ണകുമാർ എന്ന Kയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ലയും സാഷി ദേവിറെഡ്ഢിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ…
ഗ്ലാമറസാകുന്നതിൽ ഒട്ടും മടി കാണിക്കാത്ത നടിമാരിൽ ഒരാളാണ് ലക്ഷ്‌മി റായ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ലക്ഷ്‌മി റായിയുടെ ബിക്കിനി ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. റോക്ക് N റോളിൽ ലാലേട്ടന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ലക്ഷ്‌മി അണ്ണൻ തമ്പി, 2 ഹരിഹർ നഗർ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടേയും പ്രിയങ്കരിയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗാണ് ലക്ഷ്‌മി റായ് അവസാനമായി അഭിനയിച്ച ചിത്രം. ഹൊറർ തമിഴ് ചിത്രം നീയാ 2 അണിയറയിൽ ഒരുങ്ങുന്നു.
ദിലീപിനെയും സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ ആരംഭിക്കും. നിരൂപകപ്രശംസ പിടിച്ചുപറ്റിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ മറ്റു താരനിർണ്ണയം നടന്നു വരികയാണ്. ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്. ഇതു വരെ സിനിമകളിൽ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാർ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാർ പറയുന്നു.
പ്രളയം കൊടുമ്പിരി കൊണ്ട നാളിൽ മാലാഖമാരെ പോലെ വന്ന് രക്ഷാപ്രവർത്തനം നടത്തിയ ഒരു കൂട്ടരുണ്ട്. ചവിട്ടിക്കേറാൻ സ്വന്തം തോൾ കാണിച്ചുകൊടുത്ത ആ മത്സ്യത്തൊഴിലാളികൾ ഇന്ന് ചവിട്ടി നിൽക്കുന്ന മണ്ണ് അടർന്ന് പോകുന്ന വേദനയിലാണ്. സുനാമി ഏറ്റവുമധികം ദുരിതം വിതച്ച കൊല്ലത്തെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇന്നത്തെ ഈ പോക്ക് പോയാൽ കേരളത്തിലെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റപ്പെടും. മുഖ്യധാരാ മാധ്യമങ്ങൾ തിരിഞ്ഞു നോക്കാത്ത ആലപ്പാടിന്റെ പ്രശ്‌നങ്ങളെ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുകയാണ് യുവജനങ്ങൾ. സിനിമ രംഗത്ത് നിന്ന് ടോവിനോ അടക്കമുള്ളവർ അവർക്ക് പിന്തുണയുമായി എത്തിക്കഴിഞ്ഞു. കാണേണ്ടവർ കണ്ണടച്ച് ഇരിക്കരുതെന്ന് എന്നാണ് അപേക്ഷ. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ I.R.E.Ltd. Chavara നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി…
സ്വാഭാവിക അഭിനയം കൊണ്ടും നർമം കൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഉർവശി പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേരി’ലും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. തനിക്ക് അഭിനയിക്കുവാൻ ഏറെ പ്രയാസമുള്ളത് പ്രണയരംഗങ്ങൾ ആണെന്ന് നടി തുറന്നു പറയുന്നു. ഒരു ഇന്റർവ്യൂവിലാണ് ഉർവശി ഇക്കാര്യം വ്യക്തമാക്കിയത്. “ഭരതന്റെ പടങ്ങളിൽ എനിക്ക് ആകെയൊരു പേടിയുണ്ടായിരുന്നത് അതാണ്. എവിടെയാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാൻ അദ്ദേഹം പറയും, നാളെ ഒരു കുളിസീൻ ഉണ്ട്. അത് മതി എന്റെ കാറ്റ് പോകാൻ. ഞാൻ പതുകെ സഹസംവിധായകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും. അങ്ങനെ വല്ലതും ഉണ്ടോ? അവർ പറയും സാരമില്ല, ഡ്യൂപ്പിനെ വെച്ചു എടുക്കാം. എന്റെ ടെൻഷൻ കൂടി, ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാൻ ആണെന്ന് വിചാരിക്കില്ലേ? മാളൂട്ടി എന്ന സിനിമയിൽ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭർത്താവായാണ് നടൻ ജയറാം അഭിനയിക്കുന്നത്. ആ സ്‌നേഹം മുഴുവൻ പ്രകടിപ്പിക്കണം. അതിന് എവിടെ സ്നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ…