ലോകമെങ്ങും പടര്‍ന്നുപിടിച്ച ഒരു മുന്നേറ്റമായിരുന്നു ‘മി ടൂ’ ക്യാംപയിന്‍. മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകൾ ആണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷീല.ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചതിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ ഈ പരാമർശം.മലയാള സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഷീലയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്. ഭക്ഷണത്തിലെ ഹോര്‍മോണുകളാണ് പുരുഷന്മാരെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നതെന്നാണ് താരം വിശ്വസിക്കുന്നത്. ആ ഭക്ഷണരീതി അവരെ 90 ശതമാനം മൃഗങ്ങളും 10 ശതമാനം മാത്രം മനുഷ്യരുമാക്കുന്നു. സ്ത്രീകൾക്ക് നേരെ ആക്രമം നടത്തുന്നവരെ നേരിടാനുള്ള ഉപായവും ഷീലയുടെ പക്കലുണ്ട്. അതിലൊന്നായി ഷീല ചൂണ്ടികാണിക്കുന്നത് അക്രമികൾക്കെതിരെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകുക എന്നുള്ളതാണ്. മറ്റൊന്നായി ഇത്തരക്കാരുടെ നെറ്റിയില്‍ അവര്‍ ചെയ്‌ത തെറ്റ് ടാറ്റൂ ചെയ്‌ത് ഒട്ടിക്കണമെന്നും ഷീല പറയുന്നു. ഷീല ചെന്നൈയിലാണ് താമസിക്കുന്നത്.താമസം കേരളത്തിലായിരുന്നെങ്കിൽ ഡബ്ല്യുസിസിയിൽ താനും അംഗം ആകുമായിരുന്നു എന്ന് നടി പറയുന്നു.ഇന്ന് സിനിമാരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്നത് പോലെ…
Author: Webdesk
പൃഥ്വിരാജ് നായകനായി എത്തുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രവുമായി മാജിക് ഫ്രെയിംസ്.’കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നാളെ മുതൽ പീരുമേട്, പാലാ ഭാഗങ്ങളിലായി ആരംഭിക്കുന്നു.നവാഗതനായ നിസാം ബഷീർ ആണ് ചിത്രത്തിന്റെ സംവിധായകൻ രസകരമായ കുടുംബ കഥ പറയുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. നായികയായി വേഷമിടുന്നത് വീണാനന്ദ കുമാറാണ്. ചിത്രത്തിൽ ജാഫർ ഇടുക്കി, ബേസിൽ ജോസഫ് എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. അജി പീറ്റർ തങ്കമാണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിലാഷ് എസ് ചായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് വില്യം ഫ്രാൻസിസാണ്. കലാസംവിധാനം ആഷിക്കും മാത്യു ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ചിത്രത്തിന്റെ നിർമ്മാണ നിർവ്വഹണം നിർവ്വഹിക്കുന്നത് ബാദ്ഷയാണ്. ഇതിനിടെ മാജിക് ഫ്രയിംസിന്റെ ബാനറിൽ കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന…
ഷാഫി – റാഫി കൂട്ടുകെട്ട് മലയാളികളെ എന്നും മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളതാണ്. മലയാളിയുടെ മനസ്സറിയുന്ന ചിരി വിരുന്ന് ഒരുക്കി പെരുന്നാൾ സമ്മാനവുമായി അവർ വീണ്ടും എത്തിയിരിക്കുകയാണ്. മൂന്ന് ‘ഇഡിയറ്റ്സി’ന്റെ കഥ പറഞ്ഞെത്തിയിരിക്കുന്ന ചിൽഡ്രൻസ് പാർക്ക് ടു കൺട്രീസിന് ശേഷം ഷാഫി – റാഫി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് എന്നൊരു പ്രത്യേകത കൂടിയുള്ളതാണ്. നിറഞ്ഞ ചിരിയുമായി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിൽ മുൻനിരയിൽ നിൽക്കുകയാണ് ചിൽഡ്രൻസ് പാർക്ക്. നായക കഥാപാത്രങ്ങളായ ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവർ വീട്ടിലുള്ളവരുമായി പിണങ്ങി വന്ന് ഒരു അനാഥാലയം ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിക്കുകയും, അതിന്‍ പിന്നില്‍ ഇവര്‍ക്കുള്ള ഉദ്ദേശങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതുമാണ് ചിത്രം. രസച്ചരട് ഒരിറ്റ് പോലും മുറിഞ്ഞു പോകാതെ ഒരു മുഴുനീള എന്റർടൈന്മെന്റ് തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. റാഫിയുടെ തിരക്കഥയിലെ ഹാസ്യ മുഹൂർത്തങ്ങളും വൈകാരിക മുഹൂർത്തങ്ങളും ആവേശവും ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് നല്ലൊരു എന്‍റെര്‍ട്ടൈന്‍മെന്‍റ് പാക്കേജ് ഒരുക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ട്. നായിക കഥാപാത്രങ്ങള്‍ ചെയ്ത ഗായത്രി…
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്.ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ട്രയ്ലർ കാണാം
ഒരുപാട് വർഷത്തിന് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ വരികയാണ് രമ്യനമ്പീശൻ.മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നൽകിയ അഭിമുഖത്തിൽ ആർ.ജെ സ്നേഹയോട് സംസാരിക്കുകയായിരുന്ന രമ്യ വൈറസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറയുകയുണ്ടായി.തനിക്ക് ലഭിച്ചത് വലിയൊരു റോൾ അല്ലെങ്കിലും ഇത്രയും വലിയ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ വളരെ സംതൃപ്തി ഉണ്ടെന്നും രമ്യ പറഞ്ഞു. ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചതിനു മുൻപും അതിനു ശേഷവും ഉള്ള മലയാള സിനിമയുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ ഡബ്ല്യുസിസി രൂപീകരിച്ചത് ആരെയും ശത്രുക്കൾ ആക്കാൻ അല്ല ഒരു ശുചീകരണം വേണമെന്ന് തോന്നിയത് കൊണ്ടാണ് എന്നായിരുന്നു രമ്യ നമ്പീശന്റെ മറുപടി. സന്തോഷത്തോടും സ്വാതന്ത്ര്യത്തോടുകൂടി ജോലി ചെയ്യുവാനുള്ള ആഗ്രഹം കൊണ്ടായിരുന്നു അതെന്നും വിജയമോ തോൽവിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂ.സി.സി തുടങ്ങിയതെന്നും താരം പറഞ്ഞു. ഡബ്ല്യു സി സി ക്ക് തുടക്കംകുറിച്ചിട്ടുണ്ട് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു.
സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് NGK .ശെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുൽ പ്രീതും സായ് പല്ലവിയുമാണ് നായികമാരായി ചിത്രത്തിൽ എത്തുന്നത്.പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കാൻ പാകത്തിനുള്ള ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ സൂര്യയും നായികയായ സായ് പല്ലവിയും.സൂര്യയുടെ സിനിമകൾ എന്നും നെഞ്ചിലേറ്റിയ മലയാളികൾ ഈ സിനിമയെയും സ്വീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.ഉച്ചക്ക് 2 മണിക്കാണ് പ്രെസ് മീറ്റ് ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയില്‍ പല തലങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കിയ ‘പ്രേമം’ . ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്.2015 മെയ് 29 നായിരുന്നു വമ്പന്‍ ഹിറ്റായ ചിത്രം റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ആ വർഷത്തെ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഇത്.ചിത്രം 60 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയിരുന്നു. അൻവർ റഷീദ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. നായികമാരായി എത്തിയ അനുപമ പരമേശ്വരൻ, സായിപല്ലവി ,മഡോണ സെബാസ്റ്റ്യൻ എന്നിവരുടെയെല്ലാം ആദ്യത്തെ ചിത്രമായിരുന്നു പ്രേമം. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മൂവരും ഇപ്പോൾ തെന്നിന്ത്യയിലെ പ്രമുഖ നടിമാരാണ്. ചിത്രം നാലു വർഷം തികയുന്നതിന്റെ സന്തോഷം നിവിൻപോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ‘മലരേ നിന്നെ കാണാതിരുന്നാല്‍…’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ കുറിച്ചുകൊണ്ടാണ് പ്രേമത്തിന് നാലു വയസായത് നിവിന്‍ ആരാധകരെ ഓര്‍മ്മിപ്പിച്ചത്. ചിത്രം പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവ…
വിനായകൻ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് തൊട്ടപ്പൻ. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ച ഷാനവാസ‌് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷയത്തിന്റെ കരുത്തും വ്യത്യസ്തതയുംമൂലം മലയാള കഥാവര്‍ത്തമാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയെ ആസ‌്പദമാക്കിയുള്ള സിനിമയാണിത്. ചിത്രത്തിൽ പുതുമുഖമായ പ്രിയംവദ കൃഷ്ണൻ, റോഷൻ ,ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, കൊച്ചുപ്രേമൻ തുടങ്ങി നിരവധി താരങ്ങളും ഉണ്ട്. മുഴുനീള നായക വേഷത്തിൽ ഉള്ള വിനായകന്റെ ആദ്യത്തെ ചിത്രമെന്ന സവിശേഷതയും തൊട്ടപ്പനുണ്ട്. വിനായകന്റെ ഒരു മാസ് പടം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് “ഞാൻ വരും, ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ…അതു വരും, എന്നെ ഞാനാണ് കൺട്രോൾ ചെയ്യുന്നത്.. ഷൂസ് ഇട്ട് വൈറ്റ് ഷർട്ടും ഇട്ടു ഞാൻ വരും” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മനീഷ് നാരായണന്റെ ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിനിമയുടെ പിന്നണിയിൽ…
പതിനെട്ടാംപടിയിലെ മമ്മൂട്ടിയുടെ ഒരു സ്‌റ്റിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഈ ഇടയ്ക്ക് ഒരു താര ചിത്രത്തിനും ലഭിക്കാത്ത ഗംഭീര വരവേൽപ്പ് ആയിരുന്നു ആ സ്റ്റില്ലിന് ലഭിച്ചിരുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ബാക് ഡ്രോപ്പിൽ കലിപ്പ് ലുക്കിൽ നിൽക്കുന്ന മമ്മൂട്ടി ചിത്രം ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മാമാങ്കം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു ചിത്രം വൈറലാവുകയാണ്. എയ്ജ് ഇൻ റിവേഴ്സ് ഗിയർ എന്നത് ഈ ഒരൊറ്റ ചിത്രത്തിലൂടെ കാണിച്ചുതരികയാണ് മമ്മൂക്ക.അറുപതുകളുടെ മധ്യത്തിലും മമ്മൂട്ടി എന്ന നടനെ കണ്ടാൽ 30 കളുടെ തുടക്കത്തിൽ ആണെന്നെ പറയാൻ സാധിക്കുകയുള്ളൂ. ഉണ്ണിമുകുന്ദനൊപ്പം പുതിയ യെസ്ഡി ബൈക്കിൽ ഇരിക്കുന്ന ഈ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മാമാങ്കത്തിന്റെ ലൊക്കേഷനിൽ നടന്ന ഒരു ഫോട്ടോഷൂട്ട് ചിത്രമാണിത്. യുവ ഫോട്ടോഗ്രാഫർ ആയ ശ്രീനാഥ് ഉണ്ണികൃഷ്ണൻ ആണ് ഈ ചിത്രം പകർത്തിയത്.
ഷാഹി കബീർ എന്ന തിരക്കഥാകൃത്തിനെ മലയാളികൾ ശ്രദ്ധിച്ചത് ജോജു ജോർജിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രം ഒരു അപ്രതീക്ഷിത വിജയമാണ് കൈവരിച്ചത്. ജോസഫ് എന്ന ചിത്രത്തിനുശേഷം തനിക്കു ലഭിച്ച രസകരമായ ഒരു അഭ്യർത്ഥന ഷാഹി കബീർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്.സൂപ്പർതാരം മമ്മൂട്ടിക്ക് പറ്റിയ ഒരു കഥ എഴുതണമെന്ന അപേക്ഷയുമായി ഒരു ആരാധകൻ എത്തിയിരിക്കുകയാണ്.ആരാധകന്റെ നിർദ്ദേശങ്ങളും അതിന് രസകരമായ മറുപടിയും ഷാഹി തന്റെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.അഭിനയപ്രാധാന്യമുള്ള മമ്മൂട്ടി ചിത്രം എങ്ങനെയായിരിക്കണമെന്ന വിശദമായ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അതിലുണ്ട്. കോമഡി ചെയ്യിക്കരുതെന്നും സ്റ്റൈലിഷ് ആകണമെന്നും അദ്ദേഹം പറയുന്നു.അലസമായ നിർവികാരതയോടു കൂടിയ മുഖമായിരിക്കണം. പ്രബലനായ എതിരാളിക്കു മുന്നിൽ തോൽക്കുന്ന നായകനായിരിക്കണം. എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് അക്കമിട്ട് പറഞ്ഞിരിക്കുന്നത്. തിരക്കഥ എഴുതുവാനുള്ള കഴിവ് തനിക്ക് ഇല്ലാത്തതുകൊണ്ടാണ് ഷാഹിയെ സമീപിച്ചതെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ചു പോകുമെന്നാണ് തിരക്കഥാകൃത്തിന്റെ മറുപടി. ഷാഹിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച്…