ആത്മസഖി സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് അവന്തിക. ഗർഭകാല ശുശ്രൂഷ ആവശ്യമായതിനാൽ അഭിനയത്തിൽ നിന്നും ഒരു താത്കാലിക ഇടവേള എടുത്തിരിക്കുകയാണ് അവന്തിക. ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലെ അനുഭവങ്ങളെ കുറിച്ചും നേടിയെടുക്കേണ്ടതായ സ്വപ്നങ്ങളെ കുറിച്ചും അവന്തിക തുറന്നു പറഞ്ഞു. സിനിമയിലൂടെ തുടക്കം കുറിച്ച അവന്തിക ആത്മസഖി സീരിയലിലെ ഡോക്ടർ നന്ദിത എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ തിരിച്ചറിയപ്പെട്ടത്. യക്ഷി – ഫെയ്ത്ഫുള്ളി യുവേഴ്സ്, നീലാകാശം പച്ചക്കടൽ, ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിൽ അവന്തിക അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും സിനിമയിൽ തന്റെ കഴിവുകൾ തെളിയിക്കണമെന്നാണ് നടിയുടെ ആഗ്രഹവും സ്വപ്നവും. ലാലേട്ടനൊപ്പം അഭിനയിക്കുവാനുള്ള ആഗ്രഹവും അവന്തിക വെളിപ്പെടുത്തി.
“എനിക്ക് ലാലേട്ടനൊപ്പം അഭിനയിക്കുവാൻ അതിയായ ആഗ്രഹമുണ്ട്. അദ്ദേഹം അഭിനയത്തിന്റെ ഒരു സർവകലാശാല തന്നെയാണ്. കൂടാതെ ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധിക കൂടിയാണ്. നായകന്റെ നിഴലിൽ നിൽക്കാതെ എന്റെ വെളിപ്പെടുത്തുവാൻ തക്ക റോളുകൾ ലഭിക്കുന്നത് വരെ കാത്തിരിക്കാനും ഞാൻ തയ്യാറാണ്.”