Wednesday, August 5

എങ്ങും മികച്ച അഭിപ്രായം !!! അയ്യപ്പനും കോശിയിലെ അടുത്ത ലിറിക്കല്‍ ഗാനം പുറത്ത്

Pinterest LinkedIn Tumblr +

പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ട്യൂബിലൂടെ പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ജേക്‌സ് ബിജോയ് ആണ്. മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്.

ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ശത്രുവായി അയ്യപ്പന്‍ നായരായി ബിജുമേനോനും ചിത്രത്തില്‍ എത്തും. പൃഥ്വിരരാജിന്റെ കഥാപാത്രം കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്.

അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ നാലുനായികമാരാണ് ഉള്ളത്. മിയ, അന്ന രാജന്‍, സിദ്ദിഖ്, അനു മോഹന്‍,ജോണി ആന്റണി,ഗൗരി നന്ദ, അനില്‍ നെടുമങ്ങാട്,സാബുമോന്‍, ഷാജു ശ്രീധര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.