മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒരു മാസ്സ് എന്റർടൈനർ ആയിട്ടാണ് ഈ കൂട്ടുകെട്ടിന്റെ അടുത്ത വരവ് ഹിറ്റ് മേക്കർ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. നർമ്മത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം ബി ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടു.
മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിങ്ങിന് ശേഷം നവംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വലിയ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ഈ കൂട്ടുകെട്ടിലെ മറ്റു ചിത്രങ്ങൾ.