1988ലെ ‘ഹത്യ’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബാബു ആന്റണി വീണ്ടും അക്ഷയ് കുമാറിനൊപ്പം ബോളിവുഡിലേക്ക് എത്തുന്നു. അക്ഷയ് കുമാർ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ആയിരിക്കും താൻ കൈകാര്യം ചെയ്യുക എന്ന വാർത്ത ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. 2012ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി ബാബു ആന്റണി വേഷമിട്ടത്.
ഗൗതം മേനോന് സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു അത്. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ബച്ചന് പാണ്ഡെയാണ് അക്ഷയ്യുടെ ഏറ്റവും പുതിയ ചിത്രം. ഹൗസ്ഫുള് നാലാം ഭാഗത്തിനു ശേഷം ഫര്‍ഹാദും അക്ഷയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.