യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത്, സുപ്പർ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ.പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തെ കുറിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ബാല.ഭദ്രൻ എന്ന കഥാപാത്രമായി ആണ് ബാല ചിത്രത്തിൽ എത്തുന്നത്.ചിത്രം ഏതൊരു തരം പ്രേക്ഷകനെയും രസിപ്പിക്കുന്ന തരത്തിൽ ഒരു ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് ബാല പറയുന്നു.ഫെസ്റ്റിവൽ സീസണിൽ സിനിമകൾ റിലീസ് ചെയ്യുന്നത് സ്വാഭാവികം.എന്നാൽ എന്നാണോ ലൂസിഫർ റിലീസാകുന്നത്,അന്നാണ് തനിക്കു ഫെസ്റ്റിവൽ,ബാല കൂട്ടിച്ചേർത്തു