ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നടന് ബാലുവും നടിയും മോഡലുമായ ഐലീനയും. ഇപ്പോഴിതാ ഐലീനയുടെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ സോ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
2020 ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും ഐലീനയും വിവാഹിതരായത്. ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വര്‍ഗീസ്. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് ഐലീന മോഡലിങ് രംഗത്ത് എത്തുന്നത്.
പിന്നീട് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തില്‍ വേഷമിട്ടു. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ബാലുവും അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു.