വോഗ് മാഗസിൻ പ്രസിദ്ധികരിച്ച ഇന്ത്യൻ സിനിമകളുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ മമ്മൂട്ടിയും.എന്നാൽ ലിസ്റ്റിൽ മോഹൻലാൽ ഇടം പിടിച്ചിട്ടില്ല.മമ്മൂട്ടി ഏതു വേഷവും ചെയ്യും എന്നും മോഹൻലാൽ ഉന്നത കുല ജാതരുടെ വേഷം മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് ഇതിന് വിശദീകരണവുമായി ലിസ്റ്റ് തയാറാക്കിയ ആദിത്യ കൃഷ്ണ പറയുന്നത്.
ദി മാസ്റ്റർ എന്നാണ് ലിസ്റ്റിൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.1980 കളും 90 കളും മലയാള സിനിമ ഭരിച്ചിരുന്നത് മമ്മൂട്ടി ആണെന്നും ഈ ലിസ്റ്റിൽ പറയുന്നു. ന്യൂ ഡൽഹി, ഒരു വടക്കൻ വീരഗാഥ, സേതു രാമയ്യർ സി ബി ഐ എന്നീ ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ലിസ്റ്റിൽ മമ്മൂട്ടിയെ കൂടാതെ തെന്നിന്ത്യയിൽ നിന്ന് കമൽ ഹാസൻ, രജനികാന്ത്, നാഗാർജുന, ചിരഞ്ജീവി എന്നിവർ ആണുള്ളത്.