നമ്മള് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെയാണ് താരം ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയത്. മലയാളത്തിനു പുറമേ കന്നഡ തെലുഗു തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഉള്ളവയായിരുന്നു.
2018 ല്‍ നിര്‍മാതാവായ നവീനൊത്തുള്ള വിവാഹ ശേഷം താരം വളരെ സെലക്ടീവായി മാത്രമേ അഭിനയിക്കാറുള്ളു. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അഭിമുഖങ്ങളും വളരെ സെലക്ടീവായി മാത്രമേ നല്‍കാറുള്ളൂ. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ ലോക്ഡൗണ്‍ കാലത്ത് താരം സോഷ്യല്‍ മീഡിയ വളരെയധികം ആക്ടീവ് ആയിരുന്നു.
വിവാഹ വാര്‍ഷികവും ജന്മ ദിനവും മറ്റു വിശേഷങ്ങളും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം സംയുക്തയ്ക്കും മഞ്ജുവിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെക്കാലത്തിന് ശേഷം താര സുന്ദരികളെ ഒറ്റ ഫ്രെയിമില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷത്തിലായിരുന്നു ആരാധകരും.ഇപ്പോഴിതാ ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോസ് ആണ് പുറത്തു വരുന്നത്. സാരിയില്‍ വളരെയധികം സുന്ദരിയായ ഭാവനയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ ലോക്ഡൗണ്‍ കാലത്ത് താരം നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.