ബിഗ് ബോസ് സീസണ് ഫോറില്‍ ഏറെ ആരാധകരുണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. സീസണ് ഫോറിലെ തന്നെ മത്സരാര്‍ത്ഥി ദില്‍ഷയുമായി റോബിന് പ്രണയത്തിലാണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെയേ ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുള്ളൂ.
ഇതിന് ശേഷം റോബിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ആരതിയുടേത്. നടിയും മോഡലും സംരഭകയുമായ ആരതിക്കൊപ്പം റോബിന് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടുകയും ഇരുവരും പ്രണയത്തിലാണോ എന്ന് ചോദ്യമുയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് റോബിന്.
തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന് ചില കാര്യങ്ങള്‍ പറഞ്ഞത്. പലരും തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്നാണ് പറയുന്നതെന്നും എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് റോബിന് പറഞ്ഞു. പക്ഷെ താന്‍ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും. ആരതി പൊടിയാണ് തന്റെ ഭാവി വധുവെന്നാണ് റോബിന് പറഞ്ഞത്. റോബിന്റെ വെളിപ്പെടുത്തല്‍ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.