വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന വിജയ് ചിത്രമാണ് ബിഗിൽ. 180 കോടി മുടക്കിയ ഈ ചിത്രം പ്രീ റിലീസ് ബിസിനസിൽ ഇപ്പോൾ തന്നെ 200 കോടിയിലധികം നേടിയെടുത്തു. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 20 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്സ് 25 കോടിക്കുമാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഓവര്‍സീസ്, ഓഡിയോ, വീഡിയോ, തിയേറ്റര്‍ തുടങ്ങിയവയില്‍ നിന്നെല്ലാം കോടികളാണ് ചിത്രം വാരിയെടുത്ത്. കേരളത്തിൽ ആദ്യദിനം 308 ഫാൻസ് ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.അജു വർഗീസും ഉണ്ണി മുകുന്ദനും ചേർന്ന് ഫാൻസ് ഷോ ലിസ്റ്റ് വൈകിട്ട് പുറത്ത് വിട്ടു
വെളുപ്പിന് നാല് മണി മുതലാണ് ചിത്രത്തിന്റെ ഫാൻസ് ഷോകൾ ആരംഭിക്കുക. കേരളത്തില്‍ 200 പ്രദര്‍ശന കേന്ദ്രങ്ങളുള്ള ചിത്രത്തിന്റെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ബുക്കിംഗ് ഏര്‍പ്പെടുത്തിയത് മുഴുവന്‍ വിറ്റു തീര്‍ന്നു. രണ്ട് മണിക്കൂര്‍ 59 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ആയതുകൊണ്ട് ഒരു ദിവസം പരമാവധി അഞ്ച് ഷോ മാത്രമാണ് പ്രദര്ശിപ്പിക്കാനാകുക.