മൂന്ന് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി തമിഴ് സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി മാറിയ ആളാണ് അറ്റ്ലീ.രാജാ റാണി,തെറി, മെർസൽ എന്നി ചിത്രങ്ങൾ ആണ് അറ്റ്ലീ സംവിധാനം ചെയ്തത്.
വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ആയി വരുന്ന കോച്ചായി വിജയ് വേഷമിടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ ആണ്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം നാളെ ലോകമെമ്പാടും റിലീസിനെത്തുകയാണ്.വലിയ പ്രതീക്ഷയുടെ ഭാരം ഉള്ളതിനോടൊപ്പം തന്നെ വലിയ രീതിയിൽ ഉള്ള ആഘോഷ പരിപാടികളാണ് ചിത്രത്തിനായി ആരാധകർ ഒരുക്കിയിരിക്കുന്നത്.
180 കോടി മുടക്കിയ ഈ ചിത്രം പ്രീ റിലീസ് ബിസിനസിൽ ഇപ്പോൾ തന്നെ 200 കോടിയിലധികം നേടിയെടുത്തു. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 20 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്സ് 25 കോടിക്കുമാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഓവര്‍സീസ്, ഓഡിയോ, വീഡിയോ, തിയേറ്റര്‍ തുടങ്ങിയവയില്‍ നിന്നെല്ലാം കോടികളാണ് ചിത്രം വാരിയെടുത്ത്. കേരളത്തിൽ ആദ്യദിനം 308 ഫാൻസ് ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.