നടൻ നീരജ് മാധവ് ആദ്യമായി നായകനായി എത്തിയ ചിത്രമായിരുന്നു പൈപ്പിൻ ചുവട്ടിലെ പ്രണയം.നവാഗതനായ ഡോമിൻ ഡിസിൽവയാണ് ചിത്രം സംവിധാനം ചെയ്തത്.പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാട്ടി’.ചിത്രത്തിൽ ബിജു മേനോൻ ആണ് നായകനാകുന്നത്… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത്ത് തലപ്പിള്ളിയുമാണ് ചിത്രം നിർമിക്കുന്നത്…
ജെക്സ് ബിജോയ് ആണ് സംഗീതം.ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പവി കെ പവനാണ്.ആക്ഷൻ സുപ്രീം സുന്ദർ.കുടിവെള്ളം ലഭിക്കാൻ പ്രയാസമുള്ള പണ്ടാരതുരുത്തിലെ കഥയാണ് ഡൊമിൻ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെ പറഞ്ഞത്. നാട്ടിലെ ചെറുപ്പക്കാരനായ ഗോവുട്ടിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. അതിന്റെ ഒപ്പം ഒരു വലിയ സാമൂഹ്യ പ്രതിബധത ഉള്ള വിഷയം കൂടി സിനിമ ചർച്ച ചെയ്യുന്നു.