മോഹൻലാലും സിദ്ദിക്കും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. ചിത്രത്തിൽ ബോളിവുഡിൽ നിന്നും സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.
ബോളിവുഡിൽ നിന്നും മൂന്നു നായികമാർ കൂടി ചിത്രത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .ഇത് ആരൊക്കെയാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല .ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ അനൂപ് മേനോൻ ,വിഷ്ണു ഉണ്ണികൃഷ്ണൻ,സിദ്ദിഖ്, ടിനി ടോം തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട് .25 കോടിയുടെ വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് എസ് ടാക്കീസും ഷാമാൻ ഇൻറർനാഷണലും വൈശാഖ പ്രൊഡക്ഷൻസും ചേർന്നാണ്. സിദ്ദിഖ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ. ദീപക് ദേവ് സംഗീതവും ജിത്തു ദാമോദർ ക്യാമറയും ചലിപ്പിക്കുന്നു. ചിത്രത്തിൻറെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും.