പ്രായം കൂടുന്തോറും സുന്ദരിയാകുന്നതിന്റെ രഹസ്യം പങ്കുവെച്ച് ബോളിവുഡ് താരം കാജോൾ. 47 വയസായെങ്കിലും ഇപ്പോഴും ചെറുപ്പക്കാരുടെ ഉത്സാഹവും ചുറുചുറുക്കും കാണിക്കുന്ന താരത്തിന്റെ സൗന്ദര്യരഹസ്യം എന്താണെന്നാണ് ആരാധകർ അന്വേഷിക്കുന്നത്. പലപ്പോഴും കാജോൾ അതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
ദിവസം രണ്ടു തവണയെങ്കിലും മുഖം നന്നായി കഴുകണമെന്ന് താരം പറയുന്നു. സിടിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്ലെൻസിങ്, ടോണിങ്, മോയിസ്ച്വറൈസിങ് എന്നിവ കൃത്യമായി താരം ചെയ്യും. മേക്കപ്പ് ഒന്നും മുഖത്തില്ല എന്ന് ഉറങ്ങുന്നതിന് ഉറപ്പു വരുത്തുകയും പുറത്തേക്ക് പോകുന്നതിന് മുമ്പ് സൺസ്ക്രീൻ പുരട്ടുകയും ചെയ്യുമെന്നും കാജോൾ വ്യക്തമാക്കുന്നു.
ഏതു സാഹചര്യത്തിലും നന്നായി ഉറങ്ങാൻ ശ്രമിക്കണമെന്നും നന്നായി ഉറങ്ങിയില്ലെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ലെന്നും കാജോൾ വ്യക്തമാക്കുന്നു. ചർമത്തിന്റെ മൃദുലതയും തിളക്കവും നിലനിർത്താൻ ആവശ്യമായ ജലം ശരീരത്തിൽ വേണം. ദിവസം പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നും താരം പറയുന്നു. ലിപ് ബാമും കാജലും ബാഗിൽ എപ്പോഴും കരുതുന്ന കൂട്ടത്തിലാണ് കാജോൾ.