കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിനന്ദും നാളെ വിവാഹിതരാകുന്നു. എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ക്രിസ്ത്യൻ ആചാരപ്രകാരം ആയിരിക്കും നാളെ വിവാഹം നടക്കുക .ഇതിനുശേഷം മെയ് എട്ടിന് പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. വിവാഹത്തിനു മുന്നോടിയായുള്ള ബ്രൈഡൽ ഷവർ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് പേർളി മാണി. തൻറെ ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പേർളി മാണി ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.
മലയാളത്തിലെ ബിഗ് ബോസിൻറെ ആദ്യ പതിപ്പിലെ മത്സരാർത്ഥികളാണ് ശ്രീനിഷും പേർളിയും .ഇരുവരും തമ്മിൽ മത്സരത്തിനിടയിൽ പ്രണയം സംഭവിക്കുകയായിരുന്നു .എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായുള്ള തന്ത്രമാണോ എന്നുപോലും ചിലർ അന്ന് സംശയിച്ചിരുന്നു.ഇവർക്കുള്ള മറുപടി ആണ് നാളെയുള്ള ഇവരുടെ വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഇതിൻറെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.