കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ ആകുന്ന ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവ സുപ്പർ താരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ.മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് കോമഡി എന്റർടൈനർ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രം ഒരു മാസ് ഫാമിലി എന്റർടൈനർ ആയിരിക്കും എന്ന് സൂചിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ,മിയ, പ്രയാഗ മാർട്ടിൻ ,ഐമാ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിൽ കലാഭവൻ ഷാജോണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.