മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പ്ലാൻ ജെ സിനിമയുടെ ബാനറിൽ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ തനു ബാലാക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലേക്ക് അഭിനയിക്കാൻ അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവർത്തകർ. തിരുവനന്തപുരം കന്യാകുമാരി ഉള്ളവർക്ക് മുൻഗണന.
പ്ലാൻ ജി സിനിമയുടെ മറ്റൊരു ചിത്രമായ “ഇരുൾ “എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചു. ആന്റോജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോ യും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം നസീഫ് യൂസഫ് ഇസുദ്ധീന്‍ ക്യാമെറ ജോമോൻ ടി ജോൺ . പ്രോജെക്ട് ഡിസൈനർ ബാദുഷ .നിർമ്മാണം ആന്റോജോസഫ് . ജോമോൻ ടി ജോൺ . ഷമീർ മുഹമ്മദ്