ഒരു ആരാധകനൊരുക്കിയ കാരിക്കേച്ചർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോബോബൻ. കൊറോണ വൈറസ് ഭീതിയിൽ ലോകമെമ്പാടും ആയിരിക്കുമ്പോൾ എല്ലാവരും സെൽഫ് ക്വാറന്റൈനിൽ വീട്ടിൽ തന്നെ ഇരിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളടക്കം വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നു. നിരവധി താരങ്ങൾ തങ്ങളുടെ കുടുംബങ്ങളെ ജോലികളിൽ സഹായിക്കുന്നതും വീട്ടിലെ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യുന്നതും വീഡിയോയിലൂടെയും ചിത്രത്തിലൂടെയും നമ്മൾ അറിയുന്നുണ്ട്. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചർ കുഞ്ചാക്കോബോബൻ പങ്കുവച്ചപ്പോൾ അതിൽ ആസിഫ് അലിയെ കാണുന്നില്ലായിരുന്നു.
ഈ താരങ്ങളെ പോലെ തന്നെ എല്ലാവരും വീട്ടിൽ തന്നെയിരിക്കൂ ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ആസിഫ് അലി എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് ഉടൻ മറുപടിയുമായി ആസിഫ് അലി തന്നെ എത്തിയിരിക്കുകയാണ്. ‘ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്. ഒരു ആരാധകനൊരുക്കിയ കാരിക്കേച്ചറിൽ ഒരു വീടിന്റെ ഉമ്മറത്ത് മലയാള സിനിമയിലെ മുൻനിര നായക നടന്മാർ എല്ലാം ഒത്തുകൂടുമ്പോൾ മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ഉണ്ണി മുകുന്ദന് എന്നിവരെയെല്ലാം കാണുവാൻ സാധിക്കും.