14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ വാർത്ത സ്വീകരിച്ച ആരാധകർ പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഇപ്പോൾ കുഞ്ഞ് ഇസയോടൊപ്പം കെട്ടിപ്പിടിച്ച് കിടിക്കുന്ന തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.ഏറ്റവും ചെറിയ കാര്യം ഏറ്റവും വലിയ സന്തോഷം തരുമ്പോൾ എന്ന ക്യാപ്ഷനോട് കൂടിയാണ് ചാക്കോച്ചൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇസഹാക്കിന്റെ വരവ് ചാക്കോച്ചന്റെ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് ചാക്കോച്ചന്റെ ഈ അടുത്തുള്ള പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്.