ഒടുവിൽ മോഹൻലാൽ ആരാധകർ കാത്തിരുന്ന ക്യാരക്ടർ പോസ്റ്റർ എത്തി.കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസങ്ങളായി വന്ന് കൊണ്ടിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾക്ക് സമാപനം കുറിച്ചുകൊണ്ട് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.പോസ്റ്റർ ഇതിനോടകം വൈറലായി കഴിഞ്ഞു.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ ട്രയ്ലർ ഉടൻ പുറത്ത് വിടും.മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്.