Saturday, January 25

ചാർളിയുടെ തമിഴ്;സായ് പല്ലവി പുറത്ത്,ടെസ്സയാകാൻ ശ്രദ്ധ,മാധവൻ നായകൻ

Google+ Pinterest LinkedIn Tumblr +
“Manju”
Loading...

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാര’ യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മാധവന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപ് കുമാർ ആണ്. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ മാരയിൽ ശ്രദ്ധ ശ്രീനാഥും ശിവദയും നായികമാരാകുന്നു. ശ്രദ്ധ പാർവതിയുടെ വേഷം കൈകാര്യം ചെയ്യുമ്പോൾ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷമാണ് ശിവദയ്ക്ക്.

“Manju”
Loading...

തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ചാർലി എന്ന ചിത്രത്തിന്റെ മറാട്ടി റീമേക്കും അടുത്തിടെ പുറത്ത് വന്നിരുന്നു. മാധവനെ നായകനാക്കി എ.എൽ. വിജയ് ആയിരുന്നു സിനിമയുടെ തമിഴ് റീമേക്ക് തീരുമാനിച്ചിരുന്നതെങ്കിലും പലകാരണങ്ങളാൽ അത് നീണ്ടുപോവുകയും ദിലീപ് കുമാർ ചിത്രം ഏറ്റെടുക്കുകയും ആദ്യം തീരുമാനിച്ചിരുന്ന സായിപല്ലവി ഡേറ്റിന്റെ പ്രശ്നങ്ങൾമൂലം ചിത്രത്തിൽ നിന്നും പിൻമാറുകയും ചെയ്തു.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.