സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഏ ആർ മുരുഗദോസ് ഒരുക്കുന്ന ദർബാറിൽ മലയാളികളുടെ പ്രിയപ്പെട്ട നടനും എഴുത്തുകാരനുമായ ചെമ്പൻ വിനോദും അഭിനയിക്കുന്നു. രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗോലി സോഡ 2 ന് ശേഷമുള്ള ചെമ്പന്‍ വിനോദിന്റെ തമിഴ് ചിത്രമാവും ദര്‍ബാര്‍. ഏത് കഥാപാത്രമാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നത് എന്നു സംബന്ധിച്ച കാര്യം പുറത്തുവിട്ടിട്ടില്ല. രണ്ട് പതിറ്റാണ്ടിന് ശേഷമായി രജനി പൊലീസ് വേഷത്തിലെത്തുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന് എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്.
എസ്.ജെ. സൂര്യ വില്ലന്‍ കഥാപാത്രത്തിലെത്തുന്നു. നയന്‍താരയാണ് നായിക. നിവേദ തോമസും ഒരു പ്രധാനവേഷത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ വർക്കിംഗ് സ്റ്റിൽസ് പലതും പുറത്തിറങ്ങിയിരുന്നു.