ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ മികച്ച ഒന്നായിരുന്നു. വൻവിജയമായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് നടനായ ചെമ്പൻ വിനോദ് അയിരുന്നു. ഇപ്പോൾ ബാംഗ്ലൂർ ഡെയ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന തിരക്കിലാണ് ചെമ്പൻ വിനോദ്. അഭിനയരംഗത്തേക്ക് എത്തുന്നതിനുമുൻപ് ചെമ്പൻ വിനോദ് ബാംഗ്ലൂരിലായിരുന്നു. ബാംഗ്ലൂർ ഡയറീസ് എന്ന പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ബാംഗ്ലൂർ പശ്ചാത്തലമാക്കിയ ഒരു ചിത്രമായിരിക്കും ഇത് എന്ന് താരം പറയുന്നു.
ബാംഗ്ലൂർ ജീവിതത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു കഥയായിരിക്കും ചിത്രത്തിലേത് എന്നും താരം കൂട്ടിച്ചേർത്തു. എഴുത്ത് അതിന്റെ ആദ്യഘട്ടത്തിൽ ആണെന്നും സംവിധായകനെ സംബന്ധിച്ച് അവസാനഘട്ടത്തിലേ തീരുമാനം ഉണ്ടാകു എന്നും ഇതൊരു റിയൽ സ്റ്റോറി ആണെന്നും ചെമ്പൻ വിനോദ് പറയുന്നു. അതേസമയം ചെമ്പൻ വിനോദ് നായകനായെത്തുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.