പ്രശസ്ത സീരിയൽ – സിനിമ നടി മഞ്ജു പത്രോസിന് എതിരെ വളരെ വൾഗറായ രീതിയിലാണ് സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം കുറച്ചു നാളായി കണ്ടു വന്നത്. ഫോട്ടോസും വീഡിയോസും ഉപയോഗിച്ചുള്ള ഇത്തരം പ്രവർത്തികൾക്ക് എതിരെ ആറ് മാസം മുൻപ് മഞ്ജു സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. അതിന്റെ ഭാഗമായി കൗമാരക്കാരനടക്കം രണ്ടു പേരെ പോലീസ് പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ആർക്കും എന്തും ചെയ്യാമെന്ന തോന്നലുകൾ ഉള്ളവർക്കുള്ള ഒരു മറുപടി കൂടിയാണിത്. ഞരമ്പ് രോഗികൾ ഒന്ന് സൂക്ഷിച്ചാൽ നല്ലത്. അല്ലെങ്കിൽ പിടി വീഴും.