സ്വന്തം പേരിൽ എത്തുന്ന ട്രോളുകൾ പോസ്റ്റ് ചെയ്ത് ആഘോഷമാക്കുന്ന താരമായിരുന്നു അജുവർഗീസ്. ഇപ്പോൾ അജു വർഗീസിന് ഒപ്പം നിൽക്കുകയാണ് ലൂക്ക എന്ന ചിത്രത്തിലെ നായിക അഹാന. തന്റെ പേരിലിറങ്ങിയ ട്രോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഏറ്റവും അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രമായ ഇതിലെ വേഷമാണ് ആണ് പ്രേക്ഷകരെ ആകർഷിച്ചത്. ചുവന്ന നിറത്തിലുള്ള ഒരു ഓഫ് ഷോൾഡർ വസ്ത്രമാണ് അഹാന ധരിച്ചിരിക്കുന്നത്.
ബാലരമയിലെ ഡാകിനിയും ആയി അഹാനയെ താരതമ്യപ്പെടുത്തികൊണ്ടാണ് ട്രോൾ ഇറങ്ങിയിരിക്കുന്നത്. ഡാകിനിയുടെ പുതിയ മേക്കോവർ കണ്ട കുട്ടൂസൻ എന്നാണ് ട്രോൾ പോസ്റ്റിലെ വാചകം. ലൂക്കാ എന്ന ചിത്രത്തിൽ നായികയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന അഹാന പതിനെട്ടാംപടിയിലും ഒരു വേഷം ചെയ്തിരുന്നു. ഞാൻ സ്റ്റീവ് ലോപസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നിവയാണ് അഹാന വേഷമിട്ട മറ്റ് ചിത്രങ്ങൾ.