ചട്ടമ്പിനാടിലെ ദശമൂലം ദാമു എന്ന കഥാപാത്രം ഏറെ പൊട്ടിച്ചിരികൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ട്രോളന്മാരുടെയും ഇഷ്ട കഥാപാത്രമാണ് ദശമൂലം ദാമു. അതെ പേരിൽ തന്നെ ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതുമാണ് റിപ്പോർട്ടുകൾ. ദാമുവിനെ ഫോക്കസ് ചെയ്ത് ആരാധകർ പല തരത്തിലുള്ള വീഡിയോസ് പുറത്തിറക്കിയിരുന്നു. അവയെല്ലാം തന്നെ തന്റെ പേജിലൂടെ സുരാജ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി WWE താരമായി എത്തിയിരിക്കുകയാണ് ദാമു. ശ്രീരാജ് എന്ന കലാകാരനാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരാജ് ആ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.