മലയാള സിനിമയിൽ ഒരുകാലത്ത് ബാലതാരമായി തിളങ്ങിയ താരമായിരുന്നു ദീപ്തി. മോഹൻലാലിനെ നായകനാക്കി വേണു നാഗവള്ളി ഒരുക്കിയ കളിപാട്ടത്തിൽ ദീപ്തി ആയിരുന്നു മോഹൻലാലിന്റെ മകളായി എത്തിയത്.
ഇപ്പോൾ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ദീപ്തി. എന്നാൽ ദീപ്തി ഇന്ന് പണ്ടത്തെ ബാലതാരം മാത്രമല്ല,സംവിധായകൻ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി ഇന്ന്.
ഭര്‍ത്താവിനെപ്പോലെ തന്നെ സംവിധാനത്തില്‍ മികവ് തെളിയിച്ചിരിക്കുകയാണ് ദീപ്തി. ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ഡീകോഡിങ് ശങ്കറുമായാണ് ദീപ്തി ഇത്തവണ ഗോവയിൽ എത്തിയത്.